Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ഹനുമാന് കടാക്ഷം, ഭാഗ്യം തലയ്ക്ക് മുകളില്‍, ഇന്ന് ഐശ്വര്യഫലം കൈവരുന്ന 4 രാശി
ഏപ്രില്‍ 16 ചൊവ്വാഴ്ച ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയാണ്. ഈ തീയതി മഹാ അഷ്ടമി എന്നറിയപ്പെടുന്നു. ഈ ദിവസം ഭഗവതിയുടെ എട്ടാമത്തെ ശക്തിയായ മഹാഗൗരിയെ ആരാധിക്കുന്നു. കൂടാതെ, ഇന്ന് ചന്ദ്രന് സ്വന്തം രാശിയായ കര്‍ക്കടകത്തിലേക്ക് നീങ്ങാന്‍ പോകുന്നു. ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും ഇടയില്‍ ചൈത്ര നവരാത്രിയുടെ എട്ടാം നാളില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, പൂയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാരം ചൈത്ര നവരാത്രിയുടെ എട്ടാം ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം 4 രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ ജോലിയില്‍ മികച്ച വിജയം നേടുകയും പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം നേടുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും, ഹനുമാന് സ്വാമിയുടെ അനുഗ്രഹത്താല്‍ എല്ലാ കഷ്ടപ്പാടില്‍ നിന്നും മോചനം നേടുകയും ചെയ്യും. ഏപ്രില്‍ 16 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ഏപ്രില്‍ 16 മിഥുന രാശിക്കാര്‍ക്ക് ശുഭമാണ്. മിഥുനം രാശിക്കാര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും, ജാലിയില്‍ മികച്ച വിജയം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. നിങ്ങളുടെ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, അത് നല്ല സാമ്പത്തിക നേട്ടം കൊണ്ടുവരും. പുതിയ വാഹനം ലഭിക്കാനുള്ള അവസരവുമുണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും, കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്നെഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ഏപ്രില്‍ 16 ശുഭകരമായ ദിവസമായിരിക്കും. ചൊവ്വയുടെ പ്രീതി മൂലം തുലാം രാശിക്കാര്‍ക്കിടയില്‍ ധൈര്യവും വീര്യവും വര്‍ദ്ധിക്കും. പങ്കാളിത്തത്തില്‍ നിന്ന് നല്ല സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. നിങ്ങള്‍ ഏതെങ്കിലും തര്‍ക്കത്തില്‍ കുടുങ്ങിയാല്‍, നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സഹായം ലഭിക്കും, നിങ്ങളുടെ പ്രശ്നവും പരിഹരിക്കപ്പെടും. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആളുകളോട് ബഹുമാനം നിറഞ്ഞ ദിവസമായിരിക്കും, നിങ്ങളുടെ വ്യക്തിത്വവും മെച്ചപ്പെടും. നാളുകളായി കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ അത് അവസാനിക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാവുകയും ചെയ്യും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വാഴ്ച കൊടി ഉയര്‍ത്തുകയും ഒരു പശുവിന് ഭക്ഷണം കൊടുക്കുകയും ചെയ്യുക.
വൃശ്ചികം
ഏപ്രില്‍ 16 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭ യോഗങ്ങള്‍ കൊണ്ട് ഗുണം ചെയ്യും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ചില പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും, നിങ്ങള്‍ക്ക് പുതിയ കാറോ വീടോ വാങ്ങാനുള്ള അവസരമുണ്ടാകും. ഇന്ന് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം, അത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. നിങ്ങള്‍ക്ക് ജോലിക്കായി വിദേശത്തേക്ക് പോകേണ്ടി വന്നേക്കാം, ഇത് നിങ്ങളുടെ കരിയറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഏതെങ്കിലും പഴയ നിക്ഷേപത്തില്‍ നിന്ന് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും, പുതിയ നിക്ഷേപം നടത്താനും നിങ്ങള്‍ പദ്ധതിയിടും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക. 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
ധനു
ഏപ്രില്‍ 16 ധനു രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ധനു രാശിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള അവസരം ലഭിക്കും. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരിക്കും, ഇത് എല്ലാ ജോലികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, അവിവാഹിതരായ ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാനാകും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഹനുമാന് സ്വാമിക്ക് സിന്ദൂരം, ജാസ്മിന് ഓയില്‍ എന്നിവ സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications