Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
മൂലം നക്ഷത്രത്തില്‍ ഇരട്ട രാജയോഗം: ഓണത്തിന് മുന്‍പ് രാജയോഗങ്ങള്‍ ഒന്നല്ല, രണ്ട്: ഭാഗ്യക്കൊടുമുടിയില് ഇവര്‍
ഇന്നത്തെ ഭാഗ്യ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നത് പലരും ചിന്തിക്കുന്നതാണ്. ഇന്ന് ഭാഗ്യം തേടി എത്തുന്നവരുടെ കാര്യത്തില്‍ ധനനേട്ടവും, ആരോഗ്യ ഗുണങ്ങളും, സാമ്പത്തിക ഉയര്‍ച്ചയും ജോലിയില്‍ വളര്‍ച്ചയും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ഇന്നത്തെ രാശിഫലം അനുസരിച്ച മൂലം നക്ഷത്രത്തില്‍ രണ്ട് രാജയോഗങ്ങളാണ് രൂപം കൊള്ളുന്നത്. അതില്‍ പ്രീതിയോഗവും, രവിയോഗവും എല്ലാം മികച്ച് നില്ക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളുടെ ഭാഗ്യത്തെയാണ് ഇന്നത്തെ ദിവസം സൂചിപ്പിക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന പല മാറ്റങ്ങളും നിങ്ങളെ എപ്രകാരം ഉയരത്തിലേക്ക് എത്തിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് നിങ്ങളെ എത്രത്തോളം സഹായിക്കുന്നു, ഏതൊക്കെ തരത്തില്‍ ഏതൊക്കെ രാശിക്കാരെ സ്വാധീനിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

എന്താണ് രവിയോഗം?
ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് രവിയോഗം എന്നതാണ്, ജ്യോതിഷത്തില്‍ വളരെയധികം ശുഭകരമായി കണക്കാക്കുന്ന ഒന്നാണ് രവിയോഗം എന്ന് പറയുന്നത്. ഇത് സൂര്യന്റെ എല്ലാ ദോഷഫലങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ശക്തി അനുഗ്രഹിച്ച് നല്‍കുകയും ചെയ്യുന്നു. അത് കൂടാതെ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ഏറ്റവും അനുകൂല സമയമാണ് രവിയോഗം മൂലം സംഭവിക്കുന്നത്. ഇത് സാമ്പത്തികമായും നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു.
പ്രീതി യോഗം എന്താണ്?
എന്താണ് പ്രീതിയോഗം എന്നത് മനസ്സിലാക്കണം, ജീവിതത്തില്‍ സന്തോഷം, ഐക്യം, സ്നേഹം എന്നിവ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് പ്രീതിയോഗം. ഇത് നിങ്ങളിലേക്ക് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലുള്ള ഗുണാനുഭവങ്ങളേയും പ്രിതിനിധാനം ചെയ്യുന്നതിനും പ്രീതിയോഗം വഴി സാധിക്കും. പ്രിയപ്പെട്ടവരോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിനും പങ്കാളിക്കൊപ്പമുള്ള ജീവിതം സ്വര്ഗ്ഗതുല്യമാക്കുന്നതിനും എല്ലാം പ്രീതിയോഗം സഹായിക്കുന്നു. ഈ രണ്ട് യോഗങ്ങളും മൂലം നക്ഷത്രത്തില്‍ ഇന്നത്തെ ദിവസം രൂപം കൊള്ളുന്നത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും. അവര്‍ ആരൊക്കെയെന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ രണ്ട് രാജയോഗങ്ങളും സാമ്പത്തികമായി മികച്ച അവസരങ്ങളെയാണ് നല്‍കുന്നത്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു, സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ പുതിയ അവസരങ്ങള്‍ മികച്ച് നില്ക്കുന്നു. പല കോണില്‍ നിന്നും ജോലിയില്‍ അവസരങ്ങള്‍ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. രാജയോഗം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ പല വിധത്തിലുള്ള അംഗീകാരവും തേടി എത്തും. നേതൃത്വപാടവം നിങ്ങള്ക്കുണ്ടാവുന്നതിനാല് അത് നിങ്ങളുടെ അംഗീകാരം വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ മികച്ച സമയമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നതിനാല്‍ അത് നിങ്ങളുടെ മുന്നോട്ടുള്ള ദിവസങ്ങളിലും സ്വാധീനം ചെലുത്തുന്നു. കലാകായിക രംഗത്ത് മികച്ച സമയമാണ് എന്നതിനാല്‍ നിരവധി അംഗീകാരങ്ങള്‍ തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സ്വത്ത് സംബന്ധമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച ഫലം നല്കുന്നു. ഇത് ഭാവി സുരക്ഷിതമാക്കുന്നതിന് നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിര നിക്ഷേപങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. നിരവധി അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ കടങ്ങളും പ്രശ്നങ്ങളും ഇല്ലാതാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേതായി മാറും.



Click it and Unblock the Notifications