Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
തട്ടുപൊളിപ്പന്‍ നേട്ടങ്ങള്‍ മുന്നില്‍; ഇന്ന് ജീവിതത്തില്‍ ഭാഗ്യം വരുന്ന 5 രാശി
മാര്‍ച്ച് 18 തിങ്കളാഴ്ച ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിക്കുന്നു. കൂടാതെ ഇന്ന് ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിനമാണ്. ഈ ദിവസം സൗഭാഗ്യയോഗം, ശോഭനയോഗം, രവിയോഗം, തിരുവാതിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകയും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ജാതകത്തില്‍ ചന്ദ്രദേവന്റെ സ്ഥാനം ശക്തിപ്പെടുകയും ശിവന്റെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. ഇത് എല്ലാ സങ്കടങ്ങളും വിഷമങ്ങളും അകറ്റും. മാര്‍ച്ച് 18 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മാര്‍ച്ച് 18 മേടം രാശിക്കാര്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ്. മേടം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, വിദേശത്ത് ജോലിക്ക് പോകാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് സഹോദരങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഗാര്‍ഹിക ജീവിതം സന്തോഷകരമായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും. മേടം രാശിക്കാരുടെ സാമൂഹിക വലയം വര്‍ദ്ധിക്കുകയും പുതിയ ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. അച്ഛനുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായിരുന്നെങ്കില്‍, അതെല്ലാം ഇന്ന് പരിഹരിക്കപ്പെടും.
ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവകൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
കര്‍ക്കിടകം
മാര്‍ച്ച് 18 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് എന്തെങ്കിലും നേട്ടം കൈവരിക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. കരിയറിലും വ്യക്തിപരമായ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എതിര്‍ലിംഗത്തിലുള്ളവരോടുള്ള നിങ്ങളുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ജോലിക്കാരുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. കുടുംബത്തിലെ സമാധാനവും സന്തോഷവും മൂലം നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
പ്രതിവിധി: മംഗളകരമായ ഫലങ്ങള്‍ ലഭിക്കാന്‍, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും പോയി ശിവ ചാലിസ പാരായണം ചെയ്യുക. ദരിദ്രരെയും നിരാലംബരെയും സഹായിക്കുക.
ചിങ്ങം
മാര്‍ച്ച് 18ന് ചിങ്ങം രാശിക്കാര്‍ക്ക് ബഹുമാനം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം അനുഭവപ്പെടും. മഹാദേവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. സാമ്പത്തിക മാന്ദ്യം മൂലം ബിസിനസ്സുകാര്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ ഒരു നല്ല വളര്‍ച്ച കാണും. സന്താനങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ നല്ല നേട്ടം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് കഠിനാധ്വാനത്തിലൂടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം ലഭിക്കും.
ദോഷപരിഹാരം: കറുത്ത എള്ള് വെള്ളത്തില്‍ കലക്കി ശിവലിംഗത്തില്‍ അര്‍പ്പിക്കുകയും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
മാര്‍ച്ച് 18 തുലാം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് ധനസമ്പാദനത്തിനുള്ള മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനാകും, സ്വന്തമായി ബിസിനസ്സ് നടത്തുന്നവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും, അതുവഴി നിങ്ങള്‍ക്ക് പല തരത്തിലുള്ള നേട്ടങ്ങളും ലഭിക്കും. ബിസിനസ്സ് പ്ലാനുകളില്‍ വിജയം ഉണ്ടാകും, ബിസിനസുകാര്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ബന്ധം ശക്തമായി നിലനില്ക്കും.
പ്രതിവിധി: ശിവലിംഗത്തില്‍ വെള്ളം സമര്‍പിച്ച് ശിവരക്ഷാ കവച മന്ത്രം ജപിക്കുക.
മകരം
മാര്‍ച്ച് 18 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ക്ക് കുടുംബങ്ങളില്‍ നിന്ന് പിന്തുണയും സഹകരണവും ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പ്രമോഷന് ലഭിക്കാന്‍ അവസരമുണ്ടാകും. നിങ്ങള്‍ക്ക് ഇന്ന് ജോലികള്‍ എളുപ്പത്തില്‍ ചെയ്യാനും കഴിയും. പങ്കാളിത്തത്തോടെ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് ഗുണം ലഭിക്കും. നിങ്ങള്‍ക്ക് സ്വത്ത് സമ്പാദിക്കാനുള്ള അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വന്നേക്കാം. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാനാകും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, അക്ഷതം, ധാതുര, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ അര്‍പ്പിക്കുകയും ശിവ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications