Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
വരുന്ന അമാവാസിക്ക് ആയുഷ്മാന്‍ യോഗവും മറ്റ് ശുഭയോഗങ്ങളും; പ്രത്യേകതകളും നേട്ടങ്ങളും അറിയാം
Ravi Amavasya: രാത്രി പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങുന്ന അമാവാസിയെ ഭയത്തോടെയാണ് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിരുന്നത്. അമാവാസി സംബന്ധിച്ച പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും ഇന്നും സമൂഹത്തിലുണ്ട്. പക്ഷേ, ചന്ദ്രന് ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായും അദൃശ്യമാകുന്ന ഈ ദിവസത്തിന് ആത്മീയമായി വളരെ പ്രാധാന്യമുണ്ട്. അവസാനത്തിനും ആരംഭത്തിനും ഇടയിലെ അവസ്ഥയാണ് അമാവാസി.

രവി അമാവാസി
ഏപ്രില്‍ 27 അമാവാസിയാണ്. ഇത്തവണത്തെ അമാവാസി ഞായറാഴ്ച ദിവസം ആയതിനാല്‍ രവി അമാവാസി എന്നാണ് അതറിയപ്പെടുന്നത്. ഞായറാഴ്ച സൂര്യനുമായി ബന്ധപ്പെട്ട ദിവസമാണ്. സൂര്യന്റെ ആത്മീയമായ ഊര്‍ജവും അമാവാസിയും ഒത്തുവരുമ്പോള്‍ ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ചില കാര്യങ്ങള്‍ക്ക് ഈ ദിവസം വളരെ അനുകൂലമാണ്. ആത്മപരിശോധന, കര്‍മ്മങ്ങള്‍, ആത്മാവിന്റെ ലക്ഷ്യം, അഹന്ത എന്നിങ്ങനെ പല കാര്യങ്ങളുമായും ഈ ദിവസത്തിന് ബന്ധമുണ്ട്.
അമാവാസിയും അശ്വതി നക്ഷത്രവും
അമാവാസി ദിവസം ചന്ദ്രന് അശ്വതി നക്ഷത്രത്തില്‍ ആയിരിക്കും. അശ്വിനി കുമാരന്മാരാണ് ഈ നക്ഷത്രത്തിന്റെ ദേവതമാര്‍. വേഗത, ചടുലത, പുനരുജ്ജീവന ശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നക്ഷത്രവും അമാവാസിയും ഒന്നിച്ച് വരുമ്പോള്‍ ആഴത്തിലുള്ള ആത്മീയ, വൈകാരിക സുഖപ്പെടലിന് അനുയോജ്യമായ അവസരം സൃഷ്ടിക്കപ്പെടുന്നു.
ആത്മീയമായി പുതിയ തുടക്കങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിത്. വൈകാരികമായ മുറിവുകളും മാനസിക പ്രയാസങ്ങളും ഉണക്കാനും മാറ്റങ്ങളെ സ്വീകരിക്കാനും അശ്വതി നക്ഷത്രത്തിന്റെ ഊര്‍ജം സഹായകമാകുന്നു. ഈ ദിവസം ഒറ്റയ്ക്ക് ചിലവഴിക്കുകയോ പ്രാണായാമം, ആയുര്‍വേദചര്യകള്‍, മനസ്സിന് ഉന്മേഷം നല്കുന്ന കാര്യങ്ങള്‍ എന്നിവയ്ക്കായി ചിലവഴിക്കുകയാണ് ഉചിതം. ആന്തരകമായ പരിവര്‍ത്തനങ്ങള്‍ക്ക് ദിവസം അനുയോജ്യമാണ്.
സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം
രവി അമാവാസിയെ കൂടുതല്‍ ശക്തമാക്കാന്‍ അന്ന് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും രൂപപ്പെടുന്നു. സൂര്യോദയം മുതല്‍ അര്‍ധരാത്രി വരെ ഈ യോഗം ഉണ്ടായിരിക്കും. ജ്യോതിഷത്തിലെ ആത്മീയമായ ഗുണാനുഭവങ്ങള്‍ക്ക് മികച്ച യോഗമാണ് സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം. അര്‍ത്ഥവത്തായ കാര്യങ്ങളില്‍ വിജയം ഉറപ്പാക്കുന്ന യോഗമാണിത്.
ഈ സമയത്ത് ആരംഭിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും വ്യക്തിപരമായ മാറ്റങ്ങള്‍ക്കും പ്രപഞ്ചത്തിന്റെ പിന്തുണയും അനുഗ്രഹവും ഉണ്ടാകും. ഉദാഹരണത്തിന് സാധന ചെയ്യുന്നതും, ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതും, പ്രതിജ്ഞകള്‍ എടുക്കുകയും ചെയ്യാന്‍ ഏറ്റവും നല്ല സമയമാണിത്. അതല്ലാതെ മറ്റൊരാേട് ക്ഷമിക്കുക, നിശബ്ദമായിരിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ പോലും നല്ല ഫലം നല്‍കും.
പ്രീതിയോഗവും ആയുഷ്മാന്‍ യോഗവും
പ്രീതിയോഗത്തിലാണ് അന്ന് ദിവസം ആരംഭിക്കുന്നത്. സന്തോഷം നല്കുന്ന, ഐക്യം ഉറപ്പാക്കുന്ന, പൊരുത്തപ്പെടല്‍ സാധ്യമാക്കുന്ന യോഗമാണിത്. തകര്‍ന്ന ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കാനും ഈ യോഗം നല്ലതാണ്. ദിവസം മുന്നേറുമ്പോള്‍ ആയുഷ്മാന്‍ യോഗവും രൂപപ്പെടും. ഇത് ആയുസ്സ് കൂടാനും ആന്തരികമായ ബാലന്‍സ് നേടാനും സജീവമായിരിക്കാനും സഹായിക്കും.
ഈ രണ്ടുയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും ഒന്നിച്ച് വരുന്നതിലൂടെ രവി അമാവാസിയില്‍ വൈകാരികവും ശാരീരികവുമായ സുഖപ്പെടല്‍ സാധ്യമാകും.
എല്ലാവര്ക്കും ശുഭഫലം
പൊതുവെ എല്ലാ രാശികള്‍ക്കും ശുഭകാര്യങ്ങള്‍ക്ക് അനുകൂലമാണ് രവി അമാവാസി. രാശിയോ, പദവിയോ ജീവിതത്തിലെ കഷ്ടപ്പാടുകളോ നേട്ടങ്ങളോ നോക്കാതെ ആത്മീയമായ വളര്‍ച്ച ഈ ദിവസം ഉറപ്പാക്കുന്നു. ചന്ദ്രന്റെ അഭാവം ഉള്ളിലെ വെളിച്ചം തേടാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ക്കോ വിലയിടലുകള്ക്കോ പ്രാധാന്യം നല്‍കാതെ സ്വയം വിലയിരുത്തുക. അഹന്ത വെടിയാനും മനസ്സ് ശുദ്ധീകരിക്കാനും ശരിയായ ധര്‍മ്മത്തിന്റെ പാത കണ്ടെത്താനും രവി അമാവാസി എല്ലാവര്ക്കും സന്ദേശം നല്കുന്നു.
രണ്ട് ദിവസത്തിന് ശേഷം വരുന്ന അമാവാസി സാധാരണ അമാവാസി അല്ല, രവി അമാവാസിയാണ്. എന്താണ് ഇതിന്റെ പ്രത്യേകതകളെന്നും നേട്ടങ്ങളെന്നും അറിയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications