Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
കന്നി രാശിയിലെ ആദ്യ ത്രിഗ്രഹ യോഗം, സൂര്യനൊപ്പം ശുക്രനും കേതുവും അനുഗ്രഹമേകും
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ധനദാതാവായ ശുക്രനും നിഴല്ഗ്രഹമായ കേതുവും കന്നി രാശിയില്‍ ഒന്നിക്കുകയാണ്. സെപ്റ്റംബര്‍ പതിനെട്ടിന് സൂര്യന് കന്നി രാശിയിലേക്ക് പ്രവേശിക്കും. ഇതിനകം തന്നെ ശുക്രനും കേതുവും കന്നി രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അങ്ങനെ ഈ മൂന്ന് ഗ്രഹങ്ങളും ചേര്‍ന്ന് ത്രിഗ്രഹ യോഗത്തിന് രൂപം നല്കുന്നു. ഇതിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ നല്ലകാലം വന്നെത്തും. ഇവര്‍ക്ക് സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ധിക്കും. ആ ഭാഗ്യശാലികള്‍ ആരെല്ലാമാണെന്ന് അറിയാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് കന്നിയിലെ ത്രിഗ്രഹ യോഗം ഐശ്വര്യദായകമാകും. കാരണം മേടം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. തത്ഫലമായി ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അധികാരികളുമായും സഹപ്രവര്‍ത്തകരുമായും ഉള്ള ബന്ധം വളരെയധികം മെച്ചപ്പെടുകയും അതുവഴി കരിയറില്‍ ഉയരാന്‍ സാധിക്കുകയും ചെയ്യും. കോടതിവിഷയങ്ങളില് അനുകൂലമായ വിധിയുണ്ടാകും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ത്രിഗ്രഹ യോഗം വളരെ അനുകൂലമായിരിക്കും. കാരണം ഈ യോഗം അവരുടെ ജാതകത്തില്‍ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. തത്ഫലമായി ഈ കാലയളവില്‍ ആകസ്മികമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥരായ ചിങ്ങം രാശിക്കാര്‍ക്ക് അധികാരികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വളരെ നല്ല സഹകരണം ലഭിക്കും. അത് കരിയറില്‍ ഗുണം ചെയ്യും. കൂടാതെ ഈ സമയത്ത് ആശവിനിമയം വളരെയധികം മെച്ചപ്പെടും. ഇവരുടെ സംസാരം മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റും. കൂടാതെ ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ കഴിയുന്ന സമയം കൂടിയാണ് ഇത്.
കന്നി
ത്രിഗ്രഹ യോഗം കന്നിരാശിയില്‍ ജനിച്ച ആളുകള്‍ക്കും സൗഭാഗ്യങ്ങളേകും. കാരണം ഇവരുടെ ലഗ്ന ഭാവത്തിലാണ് ത്രിഗ്രഹ യോഗം രൂപം കൊള്ളുന്നത്. ഇതുകാരണം ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ധാര്‍മ്മികവും സമൂഹത്തിന് ഉപകാരപ്രദവുമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. സാമ്പത്തികമായ എല്ലാ ആശങ്കകള്‍ക്കും വിരാമമാകും. ഈ കാലയളവില്‍ ആരോഗ്യം തൃപ്തികരമായിരിക്കും. വിവാഹിതരായവര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരമാകും. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ കര്‍മ്മ മേഖലയില്‍ സമ്പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും അതുവഴി ഉയര്‍ച്ചയുണ്ടാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications