Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുപ്പത് വര്‍ഷത്തിന് ശേഷമുള്ള അപൂര്‍വ്വ സംയോഗം' കരിയറിലും സമ്പത്തിലും നേട്ടങ്ങളുടെ പെരുമഴ
വേദ ജ്യോതിഷത്തില്‍ ഗ്രഹസംയോഗങ്ങള്‍ വളരെ പ്രധാനപ്പെട്ട പ്രതിഭാസങ്ങളാണ്. ഏതെങ്കിലും രാശികളിലോ ഭാവങ്ങളിലോ വെച്ച് നവഗ്രഹങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ തത്ഫലമായി ചില യോഗങ്ങള്‍ രൂപം കൊള്ളുന്നു. അവ ശുഭയോഗങ്ങളാകാം, അശുഭയോഗങ്ങളാകാം. രണ്ടാണെങ്കിലും ആളുകളുടെ ജീവിതത്തില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ശുക്രനും ശനിയും കുംഭം രാശിയില്‍ കണ്ടുമുട്ടുകയാണ്. ഈ അപൂര്‍വ്വ സംയോഗം ചില രാശികളില് ജനിച്ചവര്‍ക്ക് വളരെ ശുഭകരമായാണ് കരുതപ്പെടുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും ശനിയുടെയും കണ്ടുമുട്ടല്‍ ലാഭപ്രദമായിരിക്കും. കാരണം ഈ സംയോഗം മകരം രാശിയുടെ ഭാഷണം, ധനം എന്നിവയുമായി ബന്ധപ്പെട്ട രാശിയിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ ആശയവിനിമയം കൂടുതല്‍ സുതാര്യമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഇതുവരെയുള്ള പ്രയത്നങ്ങള്‍ക്കും അധ്വാനത്തിനും ഫലം ലഭിക്കും. ജോലിയിലും ബിസിനസിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. കടം കൊടുത്തതോ കിട്ടാനുണ്ടായതോ ആയ ധനം തിരി്ച്ചുകിട്ടും. സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. അവതരണം, മീഡിയ, മാര്‍ക്കറ്റിംഗ് എന്നീ മേഖളകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം പ്രത്യേകിച്ചും ഗുണകരമാകും.
വൃശ്ചികം
ശനിയുടെയും ശുക്രന്റെയും സംയോഗം വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സവിശേഷ ഫലങ്ങള്‍ നല്‍കും. കാരണം ഈ സംയോഗം വൃശ്ചികം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സുഖസമൃദ്ധിയിലും ജീവിതസൗകര്യങ്ങളിലും കാര്യമായ അഭിവൃദ്ധിയുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം പൂവണിയും. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി, എന്നിവയുമായി ബന്ധപ്പെട്ട് ജോലിയോ ബിസിനസോ ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ മികച്ച ലാഭം കൊയ്യാനാകും. പൂര്‍വ്വികസമ്പത്ത് കൈവരാനുള്ള യോഗമുണ്ടാകും. സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂല വിധിയുണ്ടാകും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ശുക്രന്റെയും സംയോഗം ഗുണകരമാകും. കാരണം ഈ സംയോഗം അവരുടെ കര്‍മ്മ ഭാവത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍ ചില പുതിയ ബിസിനസുകള്‍ക്ക് തുടക്കമിടാന്‍ സാധ്യതയുണ്ട്. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
