Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
നൂറ്റാണ്ടിലെ അപൂര്‍വ്വ സംഗമം! ചൊവ്വയും ശുക്രനും ശനിയും കുംഭം രാശിയില്‍; ആര്‍ക്കൊക്കെ നേട്ടമാകും?
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കുംഭം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. അതേസമയം ശുക്രനും ശനിയും ഇതിനകം തന്നെ കുംഭരാശിയിലുണ്ട്. ഈ അപൂര്‍വ്വ സാഹചര്യത്തില്‍, കുംഭത്തില്‍ ശുക്രന്, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമമമാണ് സംഭവിച്ചിരിക്കുന്നത്. 148 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗ്രഹങ്ങള്‍ ഈ നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നത് എന്ന പ്രത്യേകതയും ഉണ്ട്. 2024, മാര്‍ച്ച് 31 വരെ ഈ ഗ്രഹങ്ങള്‍ കുംഭരാശിയില്‍ തുടരും. പിന്നീട് ശുക്രന് മീനംരാശിയിലേയ്ക്ക് നീങ്ങുകയും ശനിയും ചൊവ്വയും ഏപ്രില്‍ 23 വരെ കുംഭം രാശിയില്‍ തുടരുകയും ചെയ്യും.

ശനി-ചൊവ്വ-ശുക്രന് സമാഗമം
ഏതാണ്ട് എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഈ സംഗമത്തിന്റെ പ്രഭാവം ഉണ്ടാകും. ചില രാശിക്കാര്‍ക്ക് കടങ്ങളില്‍ നിന്നും ശത്രുക്കളില്‍ നിന്നും അസുഖങ്ങളില്‍ നിന്നും മോചനം ലഭിക്കും. കരിയറിലും സാമ്പത്തിക സ്ഥിതിയിലും ഈ ഗ്രഹസംഗമത്തിന്റെ സ്വാധീനം കാണാനാകും. അച്ചടക്കം, സ്ഥിരത, ഭാവന എന്നിവയാണ് ഈ സമയത്ത് ആവശ്യം. ഗ്രഹങ്ങളുടെ ഈ നിലയില്‍ സാമ്പത്തികം കൈകാര്യം ചെയ്യലിന് പ്രയത്നം ആവശ്യമായി വരും.
പ്രേമബന്ധങ്ങളിലും കുടുംബത്തിലും ഗ്രഹങ്ങളുടെ ഈ സമാഗമം പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ചില ബന്ധങ്ങള്‍ തകരാനും എന്നാല്‍ വിശ്വാസം, ധാരണ എന്നിവ കൂടുതല്‍ ദൃഢമായി മറ്റുചില ബന്ധങ്ങളിലെ വൈകാരിക അടുപ്പം കൂടാനും ഇടയുണ്ട്. കുടുംബ ബന്ധങ്ങളില്‍ അതിര്‍ത്തികളും വ്യക്തിപ്രഭാവവും ബഹുമാനവും തലവേദനയായി മാറും. അതേസമയം കുടുംബത്തിലെ ചടങ്ങളുകളിലും മാതാപിതാക്കളും മുതിര്‍ന്നവരുമായുള്ള പ്രശ്നങ്ങളിലും ഗ്രഹങ്ങളുടെ സമാഗമം അനുകൂല കാലാവസ്ഥയ്ക്ക് വഴിയൊരുക്കും.
കുംഭത്തിലെ മൂന്ന് ഗ്രഹങ്ങളുടെ സാന്നിധ്യം ഊര്‍ജ്ജവും വ്യായാമത്തിനുള്ള പ്രചോദനവുമേകും. അതേസമയം ചൊവ്വയുടെ ശക്തി മൂലം ഒന്നിലും കൂസലില്ലാത്ത സ്വാഭാവവും അമിത സമ്മര്‍ദ്ദവും നിയന്ത്രിക്കാനുള്ള ജാഗ്രത കാണിക്കണം. അടക്കിവെച്ച കോപവും ദേഷ്യവും പിടിവിട്ട് പുറത്ത് വരാനും തനിനിറം പുറത്താകാനും സാധ്യതയുണ്ട്. മരുന്ന്, കൗണ്‍സിലിംഗ്, മറ്റ് തെറാപ്പികള്‍ എന്നിവയിലൂടെ ഈ വികാരങ്ങളെ നിയന്ത്രിക്കാനാകും. പൊതുവേ നോക്കിയാല്‍ ഈ ഗ്രഹസംഗമം ആരോഗ്യം, വ്യക്തിപരമായ കരുതല്‍, സന്തുലനം എന്നിവയ്ക്ക് ശ്രദ്ധ നല്കാന് അവസരമൊരുക്കും.അതേസമയം ചില രാശിക്കാര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഈ അപൂര്‍വ്വ സംഗമത്തില്‍ നിന്നും ഭാഗ്യമുണ്ടാകാന്‍ പോകുന്ന രാശിക്കാര്‍ ആരാണെന്ന് നോക്കാം.
ധനുരാശി
ബുധന്‍, ശുക്രന്, ചൊവ്വ എന്നിവയുടെ സമാഗമം ധനുരാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കും. കാരണം ഈ സംഗമം നിങ്ങളുടെ രാശിയുമായി മൂന്നാം ഭാവത്തിലാണ് വന്നിരിക്കുന്നത്. മാത്രമല്ല, ചൊവ്വയും ശനിയും മൂന്നാംഭാവത്തില്‍ ശക്തമാകും. അതിനാല്‍ ഈ സമയത്ത് ധനുരാശിയിലുള്ളവര്ക്ക് ധൈര്യവും ശൗര്യവുമേറും. പട്ടാളം, പോലീസ്, നേതൃരംഗം എന്നീ മേഖലകളിലുള്ള ധനുരാശിക്കാര്‍ക്ക് ഈ കാലഘട്ടത്തില്‍ അധികാരം വര്‍ദ്ധിക്കും. ചില സ്ഥാനങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. സന്താനസൗഭാഗ്യം, അപ്രതീക്ഷിത ധനനേട്ടം, വിദേശയാത്രയോഗം എന്നിവ സിദ്ധിക്കാനും വഴിയൊരുങ്ങും.
കന്നിരാശി
ചൊവ്വ, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ കുംഭത്തില്‍ വരുകയാല്‍ കന്നിരാശിക്കാര്‍ക്ക് അനുകൂല സമയമാണ്. കാരണം കന്നിരാശിക്കാര്‍ക്ക് ആറാംഭാവത്തിലാണ് ഈ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്. ഇവിടെ ശനിയും ചൊവ്വയും വളരെ ശക്തരാണ്. അതുകൊണ്ട് ബാധ്യതകളില്‍ നിന്ന് മോചനമുണ്ടാകും. അസുഖങ്ങള്‍ ശമിക്കും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടും. മാത്രമല്ല ഭാഗ്യവും കൂടെയുണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ബഹുമാനവും അഭിമാനവും കൈവരും. എന്നാല്‍ അപകടത്തിനുള്ള സാധ്യത കാണ്കയാല് ജാഗ്രതയോടെ നീങ്ങണം.
മേടം രാശി
ശനി, ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങളുടെ കുംഭത്തിലെ സമാഗമം മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ നല്‍കും. കാരണം മേടം രാശിയുടെ ദേവത സാമ്പത്തികസ്ഥാനത്താണ് ഉള്ളത്. അതിനാല്‍ ഈ രാശിയിലുള്ളവര്‍ക്ക് ഈ സമയത്ത് സാമ്പത്തിക അഭിവൃദ്ധി കൈവരും. അപ്രതീക്ഷിത ധനലാഭത്തിന് വഴിയൊരുങ്ങും. ബിസിനസുകാര്‍, വിദേശത്തുള്ളവര്‍, ഇലക്ട്രോണിക് വ്യാപാരരംഗത്തുള്ളവര്‍ എന്നിവര്‍ക്ക് മികച്ച രീതിയില്‍ പണമുണ്ടാക്കാനുള്ള യോഗമുണ്ടാകും. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ക്കോ കുട്ടികള്‍ക്കോ ദുരിതങ്ങള്‍ വരാന്‍ ഇടയുണ്ട്. കാരണം ശനിയുടെയും ചൊവ്വയുടെയും ദൃഷ്ടി സന്താനങ്ങളുടെ ഭാവത്തില്‍ പതിയുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications