Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
100 വര്‍ഷങ്ങള്‍ക്കുശേഷം അപൂര്‍വ്വ ത്രിഗ്രഹ സംഗമം: ശനി ശക്തി കുറയും, 3 നക്ഷത്രക്കാര്‍ക്ക് മഹാഐശ്വര്യം
Trigrahi Yoga: വേദ ജ്യോതിഷത്തില്‍ ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. സര്‍വ്വ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാനുള്ള യോഗവും ഇവരില്‍ രൂപപ്പെടുന്നതാണ്. ശുക്രന് പോലെതന്നെ ബുധനും വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ബുധന്‍ ശോഭിച്ചാല്‍ വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ധനയോഗവും രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തില്‍ കര്മ്മദാതാവായാണ് ശനിയെ കണക്കാക്കുന്നത്.

നിലവില്‍ ശനി മീനത്തില്‍ സംക്രമണം ചെയ്യുകയാണ്. മീനത്തിലേയ്ക്ക് ബുധനും ശുക്രനും പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ബുധനും ശുക്രനും മീനത്തില്‍ പ്രവേശിച്ചാല്‍ ശനിയുമായി സംയോജിക്കുന്നതാണ്. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ബുധനും ശുക്രനും ഒരേ രാശിയില്‍ എത്തുന്നത്. ഈ അപൂര്‍വ്വ ഗ്രഹസംഗമത്താല് ശനിയുടെ ശക്തി ശുക്രന്റെയും ബുധന്റെയും സ്വാധീനത്താല്‍ കുറയും. ഇതുമൂലം ചില നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് എന്തെല്ലം സൗഭാഗ്യങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ അവധി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തിലെ കഷ്ടകാലം അവസാനിക്കുന്നതാണ്. തൊഴില്‍ അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഒന്നിനു പിറകെ ഒന്ന് എന്ന രീതിയില്‍ ഇവരുടെ കയ്യിലേയ്ക്ക് വന്നെത്തുന്നതാണ്.
ചതയം
ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ബിസിനസ്സില്‍ ശോഭിക്കും. ഭാഗ്യം തെളിയും. ബന്ധുക്കള്‍ വഴി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് അവസരം ലഭിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളരാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മറ്റുള്ളവരുടെ പ്രലോഭനങ്ങള്‍ക്ക് വിധേയരാകാതെ സ്വന്തം നിലപാടില്‍ ഉറച്ച് നില്ക്കാന് സാധിക്കും. തൊഴില്‍ രംഗത്തും വ്യക്തിത്വം കളയാതെ പിടിച്ച് നില്ക്കാന് സാധിക്കും. നേതൃത്വ മനോഭാവം നേട്ടങ്ങളിലേയ്്ക്ക് വഴിയൊരുക്കും. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കും.
തിരുവാതിര
ത്രിഗ്രഹ യോഗത്താല്‍ അവിചാരിതമായി അവധി കാര്യങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. എല്ലാം നേട്ടങ്ങളായി ഇവരില്‍ മാറുന്നതാണ്. സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉചിതമായ ആലോചനകള്‍ വന്നെത്തുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ നക്ഷത്രക്കാരില്‍ വന്നെത്തുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. ശത്രുക്കളെ സൂക്ഷിക്കുക. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ ഫലം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











