Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
559 വര്‍ഷങ്ങള്‍ക്ക് ശേഷം 7 നവപഞ്ചമ രാജയോഗങ്ങള്‍; അത്യപൂര്‍വ്വ ഭാഗ്യം വരാനിരിക്കുന്നത് ഇവര്‍ക്ക്
Seven Navapancham Rajyogas: ഗ്രഹങ്ങള്‍ സദാ രാശിയും നക്ഷത്രവും സ്ഥിതിയുമെല്ലാം മാറിക്കൊണ്ടിരിക്കുന്നുണ്ട്. തത്ഫലമായി ഗ്രഹസംയോഗങ്ങളും രാജയോഗങ്ങളും മറ്റ് ശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. പക്ഷേ വളരെ അപൂര്‍വ്വമായി മാത്രം നടക്കുന്ന ചില സംയോഗങ്ങള്‍ ഉണ്ട്. വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ കൂടുമ്പോള്‍ മാത്രം നടക്കുന്നവ. അങ്ങനെയൊരു അത്യപൂര്‍വ്വ രാജയോഗം സംഭവിക്കാന്‍ പോകുകയാണ്. 559 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴ് നവപഞ്ചമ രാജയോഗങ്ങള്‍ രൂപപ്പെടുന്നു. അതായത് വ്യാഴം-കേതു, ചൊവ്വ-ശനി, ചൊവ്വ-ശുക്രന്, ബുധന്‍-വ്യാഴം, ചന്ദ്രന്-രാഹു എന്നീ ഗ്രഹങ്ങള്‍ അഞ്ചും ഒമ്പതും ദൃഷ്ടികളില് നിന്നുകൊണ്ട് ഏഴ് നവപഞ്ചമ രാജയോഗങ്ങള്‍ ഒന്നിച്ച് സൃഷ്ടിക്കപ്പെടുന്ന അത്യപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ പോകുകയാണ് പ്രപഞ്ചം. ഇതിന്റെ പ്രതിഫലനം ലോകമെമ്പാടും അലയടിക്കും. ഓരോ ജീവനിലും മാറ്റങ്ങള്‍ ഉണ്ടാകും. പക്ഷേ ഈ ഏഴ് നവപഞ്ചമ രാജയോഗങ്ങളുടെ സത്ഫലങ്ങള്‍ ഒന്നിച്ച് അനുഭവിക്കാനുള്ള ഭാഗ്യം വെറും മൂന്ന് രാശികള്‍ക്കാണ്. ഏതെല്ലാമാണ് ആ രാശികള്‍ എന്നറിയാം.

കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് 7 നവപഞ്ചമ രാജയോഗങ്ങളും നേട്ടമായിരിക്കും. ഈ കാലയളവില്‍ കര്‍മ്മരംഗത്ത്, ജോലിയില്‍ ആയാലും ബിസിനസില്‍ ആയാലും അസാധാരണമായ വളര്‍ച്ച കാണാനാകും. അടിക്കടി സാമ്പത്തികലാഭവും ധനനേട്ടങ്ങളും ഉണ്ടാകും. സ്വദേശത്തും വിദേശത്തും യാത്രകള്‍ പോകാനുള്ള ഭാഗ്യം കൈവരും. ആത്മവിശ്വാസത്തില്‍ വലിയ വര്‍ധനയുണ്ടാകും. ചെയ്യാന്‍ മടിച്ചിരുന്ന കാര്യങ്ങളും പറ്റില്ലെന്ന് കരുതിയ കാര്യങ്ങളും ധൈര്യപൂര്‍വ്വം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങള്‍ക്കും കുംഭം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണിത്. ചിലവുകള്‍ കൂടുമെങ്കിലും വരുമാനത്തിലുള്ള വലിയ വളര്‍ച്ച കൊണ്ട് അവയെല്ലാം അനായാസം ചെയ്യാനാകും. വാഹനമോ വീടോ മറ്റ് പ്രോപ്പര്‍ട്ടികളോ വാങ്ങാന്‍ അനുയോജ്യമായ കാലയളവാണ്. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. കൂടാതെ സാമ്പത്തികം മെച്ചപ്പെടുന്നതിലൂടെ പണം സമ്പാദിക്കാന്‍ കഴിയും.
മേടം
ഏഴ് നവപഞ്ചമ രാജയോഗങ്ങളാല് മേടം രാശിക്കാര്‍ക്കും നല്ല കാലത്തിന് തുടക്കമാകുകയാണ്. ഇക്കാലയളവില്‍ ഇവരുടെ സാഹസികതയും ധൈര്യവും തന്റേടവും വര്‍ധിക്കും. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വാതിലുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നവര്‍ക്ക് അവയെല്ലാം മാറും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ജനപ്രിയരായി മാറും. കര്‍മ്മരംഗത്ത് ഉന്നതപദവി അടക്കമുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായും ഉന്നതാധികാരികളുമായും സ്നേഹബന്ധം പുലര്‍ത്തും. ഇവരുമായുള്ള സഹകരണം വര്‍ധിക്കും. തൊഴിലന്വേഷകര്‍ക്കും തൊഴില്‍രഹിതര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ചില വലിയ കരാറുകള്‍ നേടാന്‍ അവസരമുണ്ടാകും.
മകരം
മകരം രാശിക്കാര്‍ക്കും ഏഴ് നവപഞ്ചമ രാജയോഗങ്ങള്‍ നേട്ടം നല്‍കും. ഇക്കാലയളവില്‍ ഇവര്‍ക്ക് ധനനേട്ടങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങളിലൂടെ ലാഭം കൈവരും. നിക്ഷേപങ്ങള്‍ നടത്താനും വളരെ അനുകൂലമായ സമയമാണ്. പുതിയ ബിസിനസ് ആശയങ്ങളോ മറ്റ് ആശയങ്ങളോ ഉണ്ടെങ്കില്‍ അതെല്ലാം നടത്തിയെടുക്കാന്‍ അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താനും സമയം അനുകൂലമാക്കാനും സാധിക്കും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷവും ഐക്യവും വര്‍ധിക്കും. ധനവും സമ്പത്തും ആര്‍ജ്ജിക്കാനുള്ള നിരവധി അവസരങ്ങള്‍ മുന്നില്‍ തെളിയും. വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ഈ സമയം വളരെ ഗുണകരമാണ്. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications