Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
500 വര്‍ഷങ്ങള്‍ക്കു ശേഷം വ്യാഴവും ശനിയും ഒരേ ദിവസം രാശിമാറ്റം; സമ്പത്ത് ഇവരില്‍ കുമിഞ്ഞുകൂടും
വേദ ജ്യോതിഷ പ്രകാരം, 500 വര്‍ഷങ്ങള്‍ക്ക് ശേഷം ശനി കുംഭത്തിലേയ്ക്കും, വ്യാഴം ഇടവം രാശിയിലേയ്ക്കും ഒരേ ദിവസം രാശിമാറുകയാണ്. വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഇത്. രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഒരേ ദിവസം രാശിമാറുന്നത്. ഈ അസുലഭ നിമിഷത്തില്‍ നേട്ടങ്ങളത്രയും നേടിയെടുത്ത്, രാജാവിനെപ്പോലെ വാഴാന്‍ പോകുന്ന രാശിക്കാരുണ്ട്. അവര്‍ ആരെല്ലാമെന്നും, അവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വ്യാഴ, ശനി ദേവന്മാരുടെ അനുഗ്രഹത്താല്‍ പ്രതീക്ഷിക്കാതെ ധനഭാഗ്യം ഉണ്ടാകാനുള്ള യോഗം ഈ രാശിക്കാരില്‍ കാണുന്നുണ്ട്. പ്രതീക്ഷിക്കാതെ പലരില്‍ നിന്നും സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് വന്ന് ചേരുന്നതാണ്. ചിലര്‍ നിങ്ങള്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി നല്‍കുന്നതായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത അത്രയും ലാഭം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഇപ്പോള്‍ തന്നെ അതിനുവേണ്ട കാര്യങ്ങള്‍ ആരംഭിക്കേണ്ടതാണ്. വിദേശത്തേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനും സാധ്യത കാണുന്നുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനം വന്ന് ചേരുന്നതാണ്. ഇവര്‍ക്ക് കുടുംബ സ്വത്ത് ലഭിക്കും. ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. ഇതിലൂടെ സമ്പത്തും പണവും വന്ന് ചേരുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കുന്നതാണ്. വാഹനം വാങ്ങാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, പുതിയ സ്ഥാലം വാങ്ങാനും, ചിലര്‍ക്ക് വീട് വാങ്ങാനും യോഗം കാണുന്നുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. കുട്ടികളുമായി യാത്രകള്‍ പലതും ചെയ്യും. കുടുംബ വഴക്ക് പരിഹരിക്കാന്‍ സാധിക്കും. ബന്ധുക്കള്‍ക്ക് നിങ്ങളുടെ വാക്കിലുള്ള വിശ്വാസം വര്‍ദ്ധിക്കും. പുതിയ ബന്ധങ്ങള്‍ പലതും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സഹായകമാകും. സാമ്പത്തിക ലാഭം നേടിത്തരാനും ഇത് സഹായിക്കുന്നതാണ്. വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവില്‍ നല്ല കാലമാണ് വരാനിരിക്കുന്നത്.
കുംഭം
നല്ല ശമ്പളത്തോടെ പുതിയ ജോലി ലഭിക്കും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍, പുതിയ പ്രോജക്ടിന്റെ ഉത്തരവാദിത്വം നിങ്ങളെ ഏല്‍പ്പിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഈ ബന്ധങ്ങള്‍ വിദേശത്തേയ്ക്കുള്ള ജോലി സാധ്യത നിങ്ങള്‍ക്ക് മുന്നില്‍ തുറക്കാന്‍ സഹായിക്കുന്നതാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല സമ്പാദ്യ പദ്ധതികളിലും നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സന്തോഷവും ഐക്യവും വര്‍ദ്ധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
