Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
രാമനവമിയില്‍ ഗ്രഹങ്ങളുടെ ശുഭസംയോജനം, ഈ 5 രാശിക്ക് ശ്രീരാമന്റെ അനുഗ്രഹം
Ram Navami 2024 : രാമനവമി ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷത്തെ രാമനവമി ഉത്സവം ഏപ്രില്‍ 17 ബുധനാഴ്ചയാണ്. ഇത്തവണത്തെ രാമനവമി ദിനത്തില്‍, ശ്രീരാമന്റെ ജാതകത്തിലുള്ള ഗജകേസരി യോഗം രൂപം കൊള്ളുന്നു. ശ്രീരാമന്റെ ജാതകത്തില്‍, സൂര്യന് പത്താം ഭാവത്തില്‍ സ്ഥാനം പിടിച്ച് ഉന്നത രാശിയിലാണ്. ഇത്തവണയും രാമനവമി ദിനത്തില്‍ സൂര്യന് അതിന്റെ ഉദാത്ത രാശിയായ മേടരാശിയില്‍ വന്ന് ഉച്ചയോടെ പത്താം ഭാവത്തില്‍ നില്ക്കും. ശ്രീരാമന്റെ ജാതകത്തില്‍ ശുക്രന് ഭാഗ്യഗൃഹത്തില് ഉയര്‍ന്നിരിക്കുന്നു. ഇത്തവണ രാമനവമിയിലും ഈ അപൂര്‍വ സംയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണത്തെ രാമനവമി ദിനത്തില്‍ ഉച്ച മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ചില പ്രത്യേക ഗുണങ്ങളും ഉണ്ടായിരിക്കും. കൂടാതെ ഭക്തര്‍ക്ക് ശ്രീരാമഭഗവാന്റെ പ്രത്യേക അനുഗ്രഹവും ലഭിക്കും. രാമനവമിയിലെ ശുഭയോഗങ്ങള്‍ 5 രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ഈ രാശിക്കാര്‍ക്ക് ശ്രീരാമദേവന് ഐശ്വര്യം ചൊരിയും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശ്രീരാമന്റെ അനുഗ്രഹത്താല്‍ മേട രാശിക്കാര്‍ കുറച്ചുകാലമായി നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം ഇപ്പോള്‍ പരിഹരിക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് സന്തോഷവും ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ സ്ഥാനമാനങ്ങള്‍, വേതനവര്‍ധനവ് മുതലായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളും ശ്രീരാമന്റെ കൃപയാല്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേക്കാള്‍ മികച്ചതായികിരിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്കും ഈ സമയം ശ്രീരാമന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഭാവിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്ന ഒരാളെ ഈ സമയം നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. നിങ്ങളുടെ കുടുംബജീവിതം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.
തുലാം
ശ്രീരാമന്റെ അനുഗ്രഹത്താല്‍ തുലാം രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും ഇപ്പോള്‍ പൂര്‍ത്തിയാകും. വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുവെങ്കില്‍, ഈ കാലയളവില്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഈ കാലയളവില്‍ പണം ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ആവശ്യക്കാരെ സഹായിക്കുക. ഈ സമയം നിങ്ങള്‍ക്ക് കരിയര്‍ പുരോഗതിക്ക് പുതിയ അവസരങ്ങളും ലഭിക്കും.
മകരം
ശ്രീരാമന്റെ അനുഗ്രഹത്താല്‍ മകരം രാശിക്കാര്‍ക്ക് എല്ലാ പ്രയാസങ്ങളില്‍ നിന്നും മോചനം ലഭിക്കും. നിങ്ങള്‍ക്ക് ചില പ്രിയപ്പെട്ട ആളുകളെ കണ്ടുമുട്ടാനാകും. ജീവിത പുരോഗതിക്കുള്ള പുതിയ അവസരങ്ങളും ലഭിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് സമ്മാനങ്ങളും ബഹുമാനവും ലഭിക്കും. നിങ്ങളുടെ സമ്പത്തും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു യാത്രയും നടത്താനാകും.
മീനം
ശ്രീരാമന്റെ അനുഗ്രഹത്താല്‍ മീനരാശിക്കാര്‍ക്ക് ഈ സമയം അവരുടെ കരിയറില്‍ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കാണും. കുടുംബത്തില്‍ ഐശ്വര്യവും ഉണ്ടാകും. പഴയ കടങ്ങളില്‍നിന്നും മോചനം ലഭിക്കും. നിക്ഷേപത്തിന് സമയം വളരെ നല്ലതാണ്. ഈ കാലയളവില്‍ നിക്ഷേപിച്ചാല്‍ നല്ല ഫലം മാത്രമേ ലഭിക്കൂ. കൂടാതെ, നിങ്ങളുടെ എല്ലാ കുടുംബ തര്‍ക്കങ്ങളും ഈ സമയം പരിഹരിക്കപ്പെടും.
രാമനവമി 2024 ശുഭമുഹൂര്‍ത്തം
പഞ്ചാംഗമനുസരിച്ച്, ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥി ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 01:23 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് ഏപ്രില്‍ 17 ന് വൈകുന്നേരം 03:14 ന് അവസാനിക്കും. സനാതന ധര്‍മ്മത്തില്‍ ഉദയ തിഥിക്ക് സാധുതയുണ്ട്. അതിനാല്‍ ഏപ്രില്‍ 17 ന് രാമനവമി ആഘോഷിക്കും.
പൂജാ സമയം
രാമനവമി തിഥിയില്‍ രാവിലെ 11:03 മുതല്‍ ഉച്ചയ്ക്ക് 1:38 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. അതേ സമയം ഉച്ചയ്ക്ക് സമയം 12:21 ആണ്. ലളിതമായി പറഞ്ഞാല്‍, ഉച്ചയ്ക്ക് 12.21 ആണ് ശ്രീരാമന്റെ ജനന സമയം. അതിനാല്‍ ഈ സമയത്ത് ഭക്തര്‍ക്ക് ശ്രീരാമനെ ആരാധിക്കാം.
രാമനവമിയുടെ പ്രാധാന്യം
രാമനവമി ശ്രീരാമന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഒരു വ്യക്തി സരയൂ നദിയില്‍ കുളിക്കുന്നുവെങ്കില്‍ അവരുടെ ഭാഗ്യം വര്‍ധിക്കുന്നു. അവരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ കൈവരും. രാമനവമി നാളില്‍ ശ്രീരാമനെ ആരാധിക്കുന്നത് കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നു. ശ്രീരാമനോടൊപ്പം സീതാദേവിയുടെയും ഹനുമാന് സ്വാമിയുടെയും ദിവ്യാനുഗ്രഹം ലഭിക്കുന്നു. ശ്രീരാമന് തന്റെ ഭക്തരുടെ എല്ലാ ദുരിതങ്ങളും അകറ്റുകയും ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഐശ്വര്യവും നല്‍കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications