മീനത്തിലെ രാജയോഗത്തിന് ഇന്ന് തുടക്കം: 7 നാളിന് ഭാഗ്യം, പണം, പ്രശസ്തി വരുന്ന 30 നാളില്‍

മീനമാസത്തില്‍ 27 നാളുകാര്‍ക്കും ഫലങ്ങള്‍ എപ്രകാരമാണ് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണുന്നു. മാര്‍ച്ച് 15-നാണ് മീനം 1-ന് തുടക്കം കുറിയ്ക്കുന്നത്. ഇത് ഏപ്രില്‍ 13-നാണ് അവസാനിക്കുന്നത്. ഗുണാനുഭവങ്ങള്‍ പല വിധത്തിലാണ് ചില നക്ഷത്രക്കാരെ ഈ മാസത്തില്‍ ബാധിക്കുന്നത്. മാത്രമല്ല മീനത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന മാസം കൂടിയാണ് എന്നതാണ് പ്രത്യേകത. വ്യാഴം ഇടവം രാശിയില്‍ ആണ് ഈ മാസത്തില്‍ സഞ്ചരിക്കുന്നത്.

കൂടാതെ ശനിയുടെ രാശിമാറ്റവും മീനത്തില്‍ മാര്‍ച്ച് 29-നാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട ജ്യോതിഷമാറ്റമാണ് ശനിയുടേത്. അതുകൊണ്ട് തന്നെ ഗുണപരമായ പല മാറ്റങ്ങളും ദോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാത്രമല്ല കേതുവിന്റേയും സൂര്യന്റേയും ചന്ദ്രന്റേയും ബുധന്റേയും വ്യാഴത്തിന്റേയും സംയോജനം ഈ മാസത്തില്‍ നടക്കുന്നു. എന്നാല്‍ മീനമാസത്തില്‍ രാജയോഗം ഫലം നല്‍കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

Rajayoga in Meenam Month
Photo Credit: Wise Generated

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളാണ് ഈ മാസത്തില്‍ സംഭവിക്കുന്നത്. അത് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പുന:പരീക്ഷയില്‍ നിങ്ങളെ തേടി വിജയം കരസ്ഥമാക്കുന്നു. വസ്തുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. സംസാരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ വിജയവും സന്തോഷവും തേടി എത്തുന്നു. മാത്രമല്ല സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സന്തോഷവും തേടി എത്തുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ കടങ്ങളും പ്രയാസങ്ങളും ഇല്ലാതാവുന്നു. മാത്രമല്ല ദീര്‍ഘകാലമായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മീനമാസത്തില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. ഉപദേശങ്ങള്‍ ഫലിക്കുന്നതിന്റെ ഫലമായി ജീവിതം രക്ഷപ്പെടുന്നു. രാജകീയ ജീവിതം തന്നെയാണ് നിങ്ങളെ തേടി എത്തുന്നത് മീനമാസത്തില്‍. മറ്റുള്ളവര്‍ നിങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരുടെ സാമ്പത്തിക നേട്ടം വളരെയധികം മികച്ചതാണ്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എല്ലാം എടുക്കുന്ന സമയം കൂടിയാണ്. പലപ്പോഴും കടം കൊടുത്ത പണം പോലും തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. മാത്രമല്ല സാമ്പത്തിക രംഗത്ത് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പൊതുജനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യകരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാസം കൂടിയാണ് മീനമാസം. സാമ്പത്തികമായി മറ്റുള്ളവരെ നിങ്ങള്‍ക്ക് സഹായിക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദേശയോഗം കാണുന്നുണ്ട്. ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ധനം കടം കൊടുക്കുന്നതെല്ലാം തന്നെ തിരിച്ച് കിട്ടുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ ശ്രമങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ നിങ്ങള്‍ തന്നെ അഭിമാനം കൊള്ളുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും മികച്ചതാവുന്നു.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് അവരുടെ കഴിവിന് അനുസരിച്ച് ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ അഭിവൃദ്ധിയും സന്തോഷവും നിലനില്‍ക്കുന്നു. സ്വത്തുക്കള്‍ കരസ്ഥമാക്കുന്നതിനും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സാധിക്കുന്നു. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം വന്ന് ചേരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പൈതൃകസ്വത്തുക്കള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, March 15, 2025, 8:00 [IST]
X
Desktop Bottom Promotion