Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
കുംഭത്തില്‍ തുടരുന്ന രാജയോഗം: നക്ഷത്രങ്ങള്‍ 27 എങ്കിലും ഫലം 3 നാളിന് മാത്രം, അതില്‍ നിങ്ങളുണ്ടോ?
കുംഭമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും രാജയോഗം എന്നത് വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. വേദജ്യോതിഷ പ്രകാരം രാജയോഗം ഒരു വ്യക്തിയുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അത് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. രാജയോഗം അനുസരിച്ച് ചില നക്ഷത്രക്കാരില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്.
ഒരു വ്യക്തിയുടെ ജനന സമയത്ത് ആ വ്യക്തിയുടെ ജാതകത്തിലെ സമയം, ഗ്രഹങ്ങളുടെ സ്ഥാനം എന്നിവയെല്ലാം മനസ്സിലാക്കിയാണ് പലപ്പോഴും രാജയോഗത്തെ തീരുമാനിക്കുന്നത്. അതിന്റെ ഫലമായി വിജയം, സമ്പത്ത്, ഉയര്‍ന്ന പദവി, മികച്ച ദാമ്പത്യം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. ശുഭഗ്രഹങ്ങളുടെ കൂടിച്ചേരല്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത് കുംഭമാസത്തില്‍ ആരിലൊക്കെയാണ് രാജയോഗം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നോക്കാം.

എന്താണ് രാജയോഗം?
രാജയോഗം എന്നത് എപ്പോഴും ഗ്രഹങ്ങളുടെ ബലാബലമനുസരിച്ചാണ് സംഭവിക്കുന്നത്. മൂന്നോ അതിലധികമോ ഗ്രഹങ്ങള്‍ ഉച്ചത്തില്‍ അല്ലെങ്കില്‍ സ്വന്തം രാശിയിലോ നിന്നാല്‍ രാജയോഗം സംഭവിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ നീചരാശിയില്‍ ശുഭഗ്രഹങ്ങള്‍ നിന്നാലും രാജയോഗം സംഭവിക്കുന്നു. ശത്രു വരെ ഈ സമയം നിങ്ങളെ വളരെയധികം അനുകൂല മാറ്റങ്ങളോടെ സമീപിക്കും എന്നാണ് രാജയോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും
അവിട്ടം
27 നക്ഷത്രക്കാരില്‍ അവിട്ടം നക്ഷത്രത്തിനാണ് കുംഭമാസത്തില്‍ രാജയോഗം ഉണ്ടാവുന്നത്. ഇവരുടെ ബിസിനസിലും സമ്പത്തിലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവും. വിവിധ ഉയരങ്ങള്‍ നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധിക്കുന്നു. വിജയത്തിന്റെ കാര്യത്തില്‍ ആരേയും ഭയക്കേണ്ടതില്ല. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും എന്നന്നേക്കുമായി നിലനില്ക്കും. നേതൃത്വത്തിന്റെ കാര്യത്തിലും നിങ്ങള്‍ മികച്ചത് തന്നെയാണ്. ശത്രുക്കളെല്ലാം തന്നെ നിഷ്കരുണം പരാജയപ്പെടും. ജീവിതത്തിലെ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് കുംഭമാസം. നിക്ഷേപങ്ങള്‍ എല്ലാം മികച്ച സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന മാസമാണ് കുംഭമാസം. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് എന്നതാണ് സത്യം. രോഗങ്ങളെല്ലാം അകന്ന് പോവുന്നു. മാത്രമല്ല പഠന കാര്യങ്ങളില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയും ഇല്ല. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗവേഷണത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആഴത്തിലുള്ള അറിവും നിങ്ങള്‍ക്ക് ഗുണകരമാവുന്ന സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നിങ്ങളില്‍ നിന്നും എടുത്ത് മാറ്റുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്ന സമയമാണ് കുംഭമാസം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നേതൃത്വം വഹിക്കുന്നതിന് സാധിക്കുന്ന സമയമാണ് കുംഭമാസം. ആഗ്രഹിക്കുന്ന എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. ബിസിനസ് ചെയ്യുമ്പോള്‍ കൂട്ടു ബിസിനസ് ചെയ്യുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള വിജയവും കരസ്ഥമാക്കാന്‍ സാധിക്കും. രാജയോഗത്തിന്റെ സാന്നിധ്യം നിങ്ങള്‍ക്ക് മാത്രമല്ല കൂടെയുള്ളവര്‍ക്കും ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സന്തോഷകരമായ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ഇവര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ വിധത്തിലും മുന്നേറുന്നവരാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications