Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
2025- ഓഗസ്റ്റ് വരെ ജീവിതം പിടിച്ചാല്‍ കിട്ടില്ല; രാജയോഗം ഫല്ത്തില് വരുന്ന രാശിക്കാര്‍
ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നു. പലപ്പോഴു 12 രാശിക്കാരയേും ഇത് സ്വാധീനിക്കുന്നുമുണ്ട്. ഇത്തരം ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുകൂലമായ ചില നേട്ടങ്ങള്‍ കൂടി നല്കുന്നു. ഗ്രഹങ്ങളുടെ ചലനം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നല്കുമ്പോള് അതിന് പിന്നിലെ ജ്യോതിഷ പ്രത്യേകതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഗ്രഹങ്ങളുടെ സ്ഥാനം മാറുമ്പോള്‍ അത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.
ഓഗ്സറ്റ് മാസത്തില്‍ രാജയോഗം രൂപപ്പെടുന്നതിന്റെ ഫലമായി അത് അനുകൂലമായി മാറുന്ന ചില രാശിക്കാരുണ്ട്. വരുന്ന 31 ദിവസത്തോളം മാത്രമല്ല ഒരു കൊല്ലം നീണ്ട് നില്ക്കുന്ന ഗുണഫലങ്ങളാണ് ഈ മാസം ഓഗസ്റ്റ് മാസം നിങ്ങളില്‍ ചിലര്‍ക്ക് നല്‍കുന്നത്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പുരോഗതിയുടെ പാത തുറക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൈവെക്കുന്ന മേഖലയിലെല്ലാം വിജയം നേടാന്‍ ഈ രാജയോഗം നിങ്ങളെ സഹായിക്കും. ശാരീരിക സുഖങ്ങള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ജീവിതം തന്നെ മാറി മറിയുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു മാസമായിരിക്കും ഓഗസ്റ്റ് മാസം. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അവിസ്മരണീയമായി മാറുന്ന സമയമാണ്. ജോലിസ്ഥലത്ത് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതവും മുന്നോട്ട് പോവുന്നു. പങ്കാളിയോടൊപ്പം എല്ലാ കാര്യങ്ങളും സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് രാജയോഗം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. ശുഭകരമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലി മാറ്റം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. എല്ലാ തരത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ് ഓഗസ്റ്റ് മാസം. ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റേയും ബുധന്റേയും സംയോജനം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ പെര്‍ഫക്റ്റായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം അത് നിങ്ങളെ സാമ്പത്തിക ലാഭത്തിലേക്കും എത്തിക്കുന്നു.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഓഗസറ്റ് മാസത്തിലെ രാജയോഗം അപ്രതീക്ഷിതമായ പല ഫലങ്ങളും നല്കുന്നു. കര്‍മ്മഭാവത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ശുഭകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് പൂര്‍ണമായും പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഈ കാലയളവില്‍ വിജയം നിങ്ങള്‍ക്കായിരിക്കും. കൂടാതെ പണം ധാരാളം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. രാജയോഗം തന്നെയാണ് മീനം രാശിക്കാരെ കാത്ത് ഓഗസ്റ്റ് മാസത്തിലുണ്ടാവുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
