Latest Updates
-
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്!
ഏപ്രില്‍ 1 മുതല്‍ ഇവരുടെ നല്ല കാലം തുടങ്ങി: 7 നക്ഷത്രക്കാര്‍ക്ക് വിഷുഫലം രാജയോഗം
ഏപ്രില്‍ മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്നത് നമുക്കറിയാം. പ്രധാന ആഘോഷങ്ങളില്‍ ഒന്നായ വിഷു ആഘോഷിക്കപ്പെടുന്നത് ഏപ്രില്‍ 1-നാണ്. മേടമാസത്തില്‍ വിഷുക്കണി കണ്ട് നന്മയിലേക്കും സമൃദ്ധിയിലേക്കും ഉണരുന്ന മലയാളികള്‍ക്ക് എന്തുകൊണ്ടും ഏപ്രില്‍ വളരെ പ്രിയപ്പെട്ടത് തന്നെയാണ്. ഏപ്രിലില്‍ ജ്യോതിഷപ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസം കൂടിയാണ് ഏപ്രില്‍. അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് രാജയോഗം ഫലത്തില്‍ വരുന്നുണ്ട്. 27 നക്ഷത്രക്കാരില്‍ 7 നക്ഷത്രക്കാരാണ് രാജയോഗം അനുഭവിക്കാന്‍ യോഗമുള്ളവര്‍. അവരുടെ ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഇത്തരം മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാരില്‍ രാജയോഗം വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത ലാഭവും സ്ഥാനവും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസില്‍ മുടക്ക് മുതലിനേക്കാള്‍ നേട്ടം ഉണ്ടാവുന്നു. എന്ന് മാത്രമല്ല പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
പൂയ്യം
പൂയ്യം നക്ഷത്രക്കാരെ ഏപ്രില്‍ മാസത്തില്‍ രാജയോഗം അനുഭവത്തില്‍ വരുന്നു. സന്താനസൗഭാഗ്യവും സാമ്പത്തിക നേട്ടവും ഇവരെ കാത്തിരിക്കും. വസ്തുഭാഗ്യം, വീട്, വിവാഹം എന്നിവയിലെല്ലാം തന്നെ നിങ്ങളുടെ ഭാഗ്യം ഒളിഞ്ഞിരിക്കുന്നു. കലാസാംസ്കാരിക മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. ഈ നക്ഷത്രക്കാരുടെ ശത്രുദോഷം എന്നന്നേക്കുമായി ഇല്ലാതാവുന്നു. തെറ്റുകള്‍ സ്വയം തിരുത്തി മുന്നോട്ട് വരുന്നതിന് ശ്രമിക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് രാജയോഗസമാനമായ ഭാഗ്യം ഈ മാസം ഉണ്ടാവുന്നു. എല്ലാ ഉയര്‍ച്ചയിലും നിങ്ങള്‍ക്ക് പങ്കുണ്ടാവും. സ്വപ്നതുല്യമായ ഉയര്‍ച്ചയാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം ഉണ്ടാവുന്നത്. തൊട്ടതെല്ലാം പൊന്നാവുന്ന സമയം ആണ്. സുഹൃത്തുക്കളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ മേഖലയിലും ബിസിനസ് മേഖലയിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാവും. അവിശ്വസനീയമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാരില്‍ ശുക്രന് ഉദിക്കുന്ന സമയമാണ് ഏപ്രില്‍ മാസം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കുന്നു. തൊഴിലിലെ സ്ഥാനക്കയറ്റം നിങ്ങളില്‍ അത്ഭുതമുണ്ടാക്കുന്നു. വിശാഖം നക്ഷത്രക്കാരെ ഞെട്ടിക്കുന്ന സമയമാണ് എന്നത് തന്നെയാണ് ഈ മാസത്തെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക സ്ഥിതി മാറിമറിയുന്നതിന് അനുസരിച്ച് ലാഭകരമായ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. രാജയോഗസമാനമായ ജീവിതത്തില്‍ നേട്ടങ്ങള്‍ നിങ്ങളെ ഈ മാസം കാത്തിരിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് പ്രവര്‍ത്തന മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്നു. വിദ്യാവിജയവും, കാര്യവിജയവും ഈ മാസത്തെ നിങ്ങളുടെ പ്രത്യേകതയാണ്. സന്താനസൗഭാഗ്യം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും.
തൃക്കേട്ട
രാജയോഗം എപ്രിലില്‍ കൊടികുത്തി വാഴുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട. ഇവര്‍ക്ക് സാമ്പത്തിക ഉയര്‍ച്ചയും വളരെ ഉയരത്തിലാണ്. സന്തോഷകരമായ നിമിഷങ്ങള്‍ പങ്ക് വെക്കുന്നതിന് സാധിക്കുന്നു. ഇതിനെല്ലാം തന്നെ ഏപ്രില്‍ മാസത്തെ യോഗം ഫലം നല്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. മാത്രമല്ല പഴയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം തന്നെയാണ് ഏപ്രില്‍ മാസം.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. രാജയോഗം ഇവരുടെ ജീവിതത്തെ വളരെയധികം മുന്നോട്ട് എത്തിക്കുന്നു. ഐശ്വര്യവും സമ്പത്തും ഉത്രാടം നക്ഷത്രക്കാരെ കാത്തിരിക്കുന്ന മാസമാണ് ഏപ്രില്‍. വിചാരിക്കാതെ തന്നെ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിനും സൗഹൃദങ്ങള്‍ പുനരാരംഭിക്കുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications