Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ദീപാവലിക്ക് ശേഷം രാജയോഗമാണ്, അതും ഇരട്ടിഫലത്തോടെ: കാത്തിരിക്കുന്ന സൗഭാഗ്യങ്ങള്‍
ഈ വര്‍ഷം ദീപാവലിക്കുള്ള പ്രാധാന്യം നിസ്സാരമല്ല. രാജയോഗമാണ് ഈ ദിനത്തില്‍ ജ്യോതിഷ പ്രകാരം രൂപം കൊള്ളുന്നത്. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഒരുപോലെ നിലനില്‍ക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ശനിയുടെ കുംഭം രാശിയില്‍ നേര്‍രേഖ സഞ്ചാരവും രാജയോഗത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. പലപ്പോഴും ജീവിതത്തിലെ പല മാറ്റങ്ങള്‍ക്കും ഈ ദീപാവലി ദിനം കാരണമാകുന്നു.
ഒക്ടോബര്‍ 31-നാണ് ഈ വര്‍ഷത്തെ ദീപാവലി സംഭവിക്കുന്നത്. ഈ ദിനത്തില്‍ രാജയോഗം രൂപപ്പെടുന്നതിനാല്‍ അത് ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും ദീപാവലിക്ക് ശേഷം രാജയോഗം രൂപം കൊള്ളുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളെന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. വര്‍ഷാവസാനം വരെ ഇവരെ തേടി ഗുണഫലങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ ജീവിത ഗതി തന്നെ മാറ്റി മറിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയും ഈ സമയം കാണുന്നു. രാജയോഗ സമാനമായ ജീവിതമാണ് മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നത് ഈ സമയം തന്നെയാണ്. വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് അതില്‍ അനുകൂല സമയമാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ദീപാവലി സമ്മാനിക്കുന്നത് രാജജീവിതമാണ്. പലപ്പോഴും കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു. എല്ലാ മേഖലയിലും വിജയം കൈപ്പിടിയില്‍ ഒതുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഒരു തരത്തിലുള്ള പ്രതിസന്ധികളും ഈ കാലയളവില്‍ ഇവര്‍ അനുഭവിക്കേണ്ടി വരില്ല. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ഒരു സമയത്തിലൂടെയാണ് കര്‍ക്കടകം രാശിക്കാര്‍ കടന്നു പോവുന്നത്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി സുരക്ഷിതമായിരിക്കുകയും ലോട്ടറി ഭാഗ്യം വരെ തേടി എത്തുകയു ചെയ്യും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മാറി മറിയുന്ന സമയമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതത്തില്‍ എല്ലാം നേടിയെടുക്കുന്ന തരത്തിലേക്ക് നിങ്ങളെത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും നിലനില്‍ക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. കൂടാതെ കുടുംബത്തില്‍ മംഗള കര്‍മ്മത്തിനുള്ള സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പ്രണയിക്കുന്നവര്ക്കാകട്ടെ അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ മറ്റുള്ളവരെ സഹായിക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നു. ബിസിനസിലും ലാഭകരമായ നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ പല കാര്യത്തിലും ഉയര്‍ച്ചയും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിക്കുന്നതിന് സാധിക്കും. എല്ലാ തരത്തിലും പോസിറ്റീവ് മാറ്റങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു സമയമാണ് മകരം രാശിക്കാര്‍ക്ക് വരാന്‍ പോവുന്നത്. അന്വേഷിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പോസിറ്റീവ് ഫലം ലഭിക്കുന്നു. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവുന്നതിനും ജോലി ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
