Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
രാജയോഗം മെയ് മാസത്തില്‍ കൊടികുത്തി വാഴും നാളുകാര്‍ ഇവരാണ്
മെയ് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷമാറ്റങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധിയുണ്ട് എന്നതിനാല്‍ തന്നെ ഓരോ നക്ഷത്രക്കാരിലും അല്ലെങ്കില്‍ ഓരോ രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എപ്പോഴും അനുകൂലമാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി തന്നെയായിരിക്കും നാം ആഗ്രഹിക്കുന്നത്. എന്നാല്‍ ഗുണദോഷങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. അതുപോലെ തന്നെയാണ് രാജയോഗവും. മെയ് മാസത്തില്‍ ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് രാജയോഗം ഉണ്ടാവുന്നുണ്ട്.
രാജയോഗം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ മികച്ച സമയമാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ അറിഞ്ഞ് വേണം നാം ഓരോ കാര്യത്തിനും തുടക്കമിടുന്നതിനും. ഗ്രഹസ്ഥാനങ്ങള്‍ മാറുന്നതിന് അനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തില്‍ രാജയോഗവും രൂപപ്പെടുന്നത്. ചിലരില്‍ രാജയോഗസമാനമായ ഫലങ്ങള്‍ മാത്രം മേയ് മാസത്തില്‍ അനുഭവിക്കാന്‍ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി,ഭരണി,കാര്‍ത്തിക 1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാജയോഗം ഫലം നല്‍കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. കഷ്ടപ്പെട്ട് നേടിയ കാര്യങ്ങളെല്ലാം തന്നെ ജീവിതത്തില്‍ അങ്ങോളം നിലനില്ക്കുന്നു. തീര്‍ക്കാന്‍ പറ്റാത്ത പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിനും ചെയ്യുന്നതിനും സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. കരിയറിലെ മാറ്റങ്ങള്‍ സന്തോഷകരമായി മാറുന്നു. പ്രമോഷനും ജോലിയില്‍ ശമ്പള വര്‍ദ്ധനവും നിങ്ങലെ തേടി വരുന്നു.
മേടക്കൂറ്
സര്‍വ്വസൗഭാഗ്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പല വിധത്തിലുള്ള അനുകൂല നേട്ടങ്ങളും നിങ്ങളെ തേടി വരും. തൊഴില്‍മേഖലയില്‍ ഐശ്വര്യവും അഭിവൃദ്ധിയും വര്‍ദ്ധിക്കും. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കും. ഒരു തരത്തിലും ജീവിതത്തിലെ പ്രതിസന്ധികള്‍ ഇവരെ ബാധിക്കുന്നേ ഇല്ല. ദാമ്പത്യജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തെ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണര്‍തം1/4, പൂയം,ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും നിലനില്‍ക്കുന്ന സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. പല വിധത്തില്‍ രാജയോഗം നിങ്ങളെ ജീവിതത്തില്‍ ഉയര്‍ത്തുന്നു. പ്രമോഷനും കരിയര്‍ മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. മേലധികാരികളില്‍ നിന്നുള്ള പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക അഭിവൃദ്ധി വര്‍ദ്ധിക്കുന്നു. കടം കൊടുത്ത പണം നിങ്ങള്‍ക്ക് തിരിച്ച് കിട്ടും.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. ഔദ്യോഗിക രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഭാഗ്യവും ഈശ്വരാധീനവും ഇവരോടൊപ്പം ഉണ്ടാവുന്നു. ദോഷങ്ങളെല്ലാം തന്നെ അകറ്റി മാറ്റം വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എല്ലാ സൗഭാഗ്യവും മെയ് മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നു. കണ്ടകശനി ദോഷം പോലും നിങ്ങളില്‍ നിന്ന് എന്നന്നേക്കുമായി അകന്ന് പോവുന്നു. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും.
ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മേയ് മാസത്തിലെ രാജയോഗം അതിഗംഭീര ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ധനനേട്ടവും നിങ്ങളിലുണ്ടാവുന്നു. ഈശ്വരാധീനം വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ്. ഭൂമിസംബന്ധമായ കാര്യങ്ങളില്‍ സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതിനാല്‍ അതിനുള്ള ഫലം നിങ്ങളെ തേടി എത്തും. കടങ്ങളും കഷ്ടപ്പാടുകളും എല്ലാം തീരുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാജയോഗം ജീവിതത്തിന്റെ ഗതി വരെ മാറ്റുന്നു. പലപ്പോഴും ധനലാഭം നിങ്ങളില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു. പൂര്‍വ്വിക സ്വത്തുക്കള്‍ ഭാഗം വെക്കുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇഷ്ടഭക്ഷണ സമൃദ്ധിയും സന്താനയോഗവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും സമൃദ്ധിയും ഐശ്വര്യവും നിലനില്ക്കുന്നു. വീട്ടില്‍ എപ്പോഴും ഐശ്വര്യം നിറയുന്ന ഒരു സമയം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
