Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
ജൂണ്‍ നക്ഷത്രഫലം: 7 നക്ഷത്രക്കാര്‍ക്ക് 55 വയസ്സ് വരെ ഉയര്‍ച്ച മാത്രം: രാജയോഗത്തില്‍ ആറാടുന്നവര്‍
ജൂണ്‍ മാസത്തിന് തുടക്കമാവുമ്പോള്‍ നക്ഷത്രഫലം അനുസരിച്ച് ചില നക്ഷത്രക്കാര്‍ക്ക് രാജയോഗം സംഭവിക്കുന്നു. എന്നാല്‍ ഇത് ഏതൊക്കെ നക്ഷത്രക്കാരാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങളറിയാതെ തന്നെ സംഭവിക്കുന്ന നക്ഷത്രമാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ജീവിതത്തില്‍ കൊണ്ട് വരുന്നതും. പൊതുവേയുള്ള രാശിമാറ്റവും നക്ഷത്രമാറ്റവും ഗ്രഹമാറ്റവും എല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതാണ്. പലപ്പോഴും ജീവിതത്തിലെ നേട്ടങ്ങളെല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുതതുന്ന ഒരു മാസമാണ് ജൂണ്‍ മാസം.
27 നക്ഷത്രക്കാരില്‍ 7 നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് പ്രായത്തെ പോലും പരിഗണിക്കുന്ന തരത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് രാജയോഗ തുല്യമായ ഫലങ്ങള്‍ ജൂണ്‍ മാസത്തില്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. വ്യാഴത്തിന്റേയും ശുക്രന്റേയും രണ്ടാം ഭാവത്തിലെ സഞ്ചാരം നിങ്ങള്‍ക്ക് ശുഭകരമായ പല ഫലങ്ങളും നല്കുന്നു. മാത്രമല്ല ഇവരുടെ സംസാരത്തില്‍ തന്നെ ആളുകള്‍ വീഴുന്നു. അത്രയധികം പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നു. വ്യക്തതയോടെയാണ് ഏത് കാര്യത്തേയും സമീപിക്കുന്നതും. മാസാദ്യം തന്നെ ചൊവ്വ അശ്വതി നക്ഷത്രത്തില്‍ വരുന്നതോടെ ശുഭകരമായ ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു. പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സാമ്പത്തികം ശക്തമാവുന്നു. ആരോഗ്യം മികച്ചതായി മാറുന്നു. കരിയറില്‍ ഉയര്‍ച്ചയും സ്ഥാനലബ്ധിയും ഉണ്ടാവുന്നു. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് ശുഭകരമാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ അനുകൂലഫലങ്ങള്‍ ധാരാളം നല്കുന്നു. ജോലി ലഭിക്കുകയും അത് വഴി നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പഠന കാര്യങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അന്യദേശവാസത്തിന് ഉള്ള സമയം കാണുന്നു. കലാകാരന്മാര്ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നിങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് നടത്തുന്നു. ദാമ്പത്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ധനപരമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ബിസിനസിലും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. മഹാവിഷ്ണുവിനെ ആരാധിക്കാവുന്നതാണ്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ മൗഢ്യം അവസാനിക്കുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. പല കോണില്‍ നിന്നും അംഗീകാരങ്ങള്‍ തേടി എത്താം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ സംതൃപ്തിയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പുതിയ വാഹനം വാങ്ങുന്നതിനുള്ള അനുകൂല സമയമാണ്. ധനയോഗം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അല്പം ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മികച്ചതായി മാറുന്നു. വന്നു ചേരേണ്ട സൗഭാഗ്യങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. 55 വയസ്സ് വരെ നിങ്ങളില്‍ രാജയോഗം നിലനില്ക്കുന്നു. ജീവിതത്തില്‍ പിന്നീട് ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല. മഹാലക്ഷ്മിയെ ആണ് ഈ നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത്.
പൂയ്യം
പൂയ്യം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം തടസ്സങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ്അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ലോണ്‍ ലഭിക്കുകയും ചിട്ടി സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. നിങ്ങള്‍ എന്ത് ചെയ്താലും ഭാഗ്യം തുണക്കുന്നു. ചെയ്യുന്ന കാര്യങ്ങളെ ല്ലാം തന്നെ അനുകൂലമായി മാറുന്നു. ജ്യോതിഷ പ്രകാരം 20 വയസ്സിനപ്പുറം ഇവരില്‍ നല്ല കാലം ആരംഭിക്കുന്നു. മഹാലക്ഷ്മിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുന്‍പ് ശ്രമിച്ച് പരാജയപ്പെട്ട പല കാര്യങ്ങളും ആയില്യം നക്ഷത്രക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ വിജയത്തില്‍ എത്തുന്നു. ഈ സമയം പല വിധത്തിലുള്ള പദവികള്‍ ലഭിക്കുന്നു. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥാനമാറ്റം ലഭിക്കുന്നു. തര്‍ക്കങ്ങളൊന്നും തന്നെ ഉണ്ടാവില്ല. വിവാഹത്തില്‍ അനുകൂല സമയമാണ്. ബിസിനസുമായും തൊഴില്‍പരമായും ധനപരമായും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് സാധിക്കുന്നു. വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണുവിനെയും പരമശിവനേയും ആരാധിക്കുന്നതിന് ശ്രദ്ധിക്കാം.
മകം
മകം നക്ഷത്രക്കാര്‍ക്ക് ഈ മാസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പത്ത് പതിനൊന്ന് ഭാവത്തില്‍ ശുക്രനും ബുധനും സഞ്ചരിക്കുന്നതിനാല്‍ രാജയോഗം രൂപപ്പെടുന്നു. കര്‍മ്മരംഗത്തേ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കും. ബിസിനസ് വിപുലീകരിക്കുന്നതിന് സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. ശരിയായ രീതിയില്‍ എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്നു. കുടുംബത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും തര്‍ക്കങ്ങളും എല്ലാം ഇല്ലാതാക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും സംഭവിക്കുന്നു. പ്രായമാവുന്നതോടെ ജീവിതത്തില്‍ രാജയോഗം ആരംഭിക്കുന്നു എന്നതാണ് സത്യം. മഹാവിഷ്ണുവിനെ ആരാധിക്കേണ്ടതാണ്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ ഫലങ്ങള്‍ മാത്രം സംഭവിക്കുന്നു. പല കാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആശയക്കുഴപ്പത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ തടസ്സത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ലോണുമായി ബന്ധപ്പെട്ട് അനുകൂലസാഹചര്യം ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങളുണ്ടാവുന്നു. വെള്ളിയാഴ്ച നെയ് വിളക്ക് തെൡയിക്കുന്നത് നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ തരത്തിലുള്ള ദോഷങ്ങളും ഇല്ലാതാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications