Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
രാഹു മീനത്തില്‍ നിന്നും മാറിയിരിക്കുന്നു; 2025-ല്‍ ഈ രാശിക്കാരില്‍ പ്രകടമായ പല മാറ്റങ്ങളും സംഭവിക്കാം
മായാവി ഗ്രഹം, നിഴല്‍ ഗ്രഹം എന്നെല്ലാം അറിയപ്പെടുന്ന രാഹു മീനത്തില്‍ നിന്നും ചലിച്ചുകൊണ്ടിരിക്കുകയാണ്. 2025 മെയ്മാസം ആകുമ്പോഴേയ്ക്കും രാഹു കുംഭം രാശിയില്‍ പ്രവേശിക്കും. കുംഭത്തില്‍ പ്രവേശിക്കുന്നതോടെ നാല് രാശിക്കാരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്.

ചില രാശിക്കാര്‍ക്ക് ഇത് ഗുണകരമായി ഭവിക്കുമെങ്കിലും, ചിലര്‍ക്ക് വളരെ ദോഷകരമായ അനുഭവങ്ങളായിരിക്കും വരാന്‍ പോകുന്നത്. രാഹുവിന്റെ ഈ മാറ്റം 2025-ല്‍ ഏതെല്ലാം രാശിക്കാരെയാണ് കാര്യമായി ബാധിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മീനം
രാഹുവിന്റെ രാശിമാറ്റം മീനം രാശിക്കാരില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നതിന് കാരണമായേക്കാം. സാമ്പത്തികപരമായി പുരോഗതി ഉണ്ടാകുമെങ്കിലും, കുടുംബത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിട്ടെന്ന് വന്നേക്കാം. കുടുംബക്കാരുമായി സ്വത്തിന്റെ പേരില്‍ വഴക്കുണ്ടാകാന്‍ സാധ്യത കൂടുതലാണ്. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവരെ ചൊല്ലി മക്കള്‍ വഴക്കിടാന്‍ സാധ്യത വളരെ കൂടുതലാണ്. ആരോഗ്യപരമായി പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. നല്ലരീതിയില്‍ കച്ചവടം നടത്താന്‍ സാധിക്കുന്നതാണ്. ചില നഷ്ടങ്ങള്‍ സംഭവിക്കുമെങ്കിലും അത് പരിഹരിക്കാന്‍ സാധിക്കും വിധത്തില്‍ ലാഭവും കച്ചവടത്തില്‍ നിന്നും ലഭിക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ കുറച്ചധികം ശ്രദ്ധിക്കേണ്ട ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ പൊതുവില്‍ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. ദീര്‍ഘകാലമായി നടത്തിയെടുക്കണം എന്നാഗ്രഹിച്ച പല കാര്യങ്ങളും വേഗത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലി ഭാരം കുറയുന്നതായിരിക്കും. ജോലി സ്ഥലത്ത് നിന്നും അനുഭവിച്ചിരുന്ന സ്ട്രെസ്സ് കുറയുന്നതായിരിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും സ്നേഹപരമായ സമീപനം ലഭിക്കുന്നതാണ്. സാമ്പത്തികപരമായി പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ജോലി നോക്കുന്നവര്‍ക്ക് നല്ല മേഖലയില്‍ തന്നെ ജോലി ലഭിക്കാന്‍ സാധിക്കുന്നതാണ്. വീട്ടിലെ കടബാധ്യതകള്‍ കുറയുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ നടക്കുന്നതിന്റെ ഒപ്പം, പലവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തില്‍ സന്തോഷകരവും എന്നാല്‍ ദുഃഖകരവുമായ പല സംഭവങ്ങളും ഉണ്ടായേക്കാം. ആരോഗ്യകാര്യത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. ജോലി നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ കുറച്ച് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നേക്കാം. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തികപരമായി പിന്തുണ ലഭിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ കുറച്ചധികം ശ്രദ്ധിക്കുക. ബിസിനസ്സിലെ കൂട്ടുപങ്കാളികളെ അമിതമായി വിശ്വസിക്കാതിരിക്കാം. വിദേശത്തേയ്ക്ക നോക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്.
ധനു
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. പഠനത്തില്‍ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് വളരെ നല്ല സമയമാണിത്. കുടുംബത്തില്‍ സമാധാനവും സന്തോഷവും വന്ന് ചേരും. ദമ്പതികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും, വേഗത്തില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
