Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025-ല്‍ രാഹു ദോഷം വിട്ടുമാറാത്ത രാശിക്കാര്‍ ഇവര്‍
ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന ഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. രാഹുവില്‍ ഉണ്ടാകുന്ന ഓരോ ചലനങ്ങള്‍ പോലും ഓരോ രാശിക്കാരില്‍ വ്യത്യസ്ത അനുഭവങ്ങളും, ഫലങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. 2025-ല്‍ രാഹുവിന്റെ രാശിമാറ്റം മൂലം ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ചില രാശികള്‍ക്ക് എല്ലാം ദോഷകരമായി ഭവിക്കുന്നു.

ആഗ്രഹിച്ച പല കാര്യങ്ങളും കൃത്യസമയത്ത് നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായെന്ന് വന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാരില്‍ നിന്നും വിട്ടുമാറാത്ത അവസ്ഥ ഉണ്ടാകാനും, സാധ്യത കൂടുതലാണ്. സാമ്പത്തിക ഉന്നമനത്തിനായി നടത്തുന്ന ഒട്ടനവധി കാര്യങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കാനുള്ള സാധ്യതയും ഇവരില്‍ അമിതമായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് 2025-ല്‍ രാഹു ദോഷം വിട്ടുമാറുന്നതായിരിക്കുകയില്ല. നിരവധി പ്രതിസന്ധികള്‍ രാഹുവിന്റെ സ്ഥാനം ശുഭകരമല്ലാത്തതിനാല്‍ ഈ രാശികള്‍ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ പിടിമുറുക്കുന്നതായിരിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ആഗ്രഹിച്ച രീതിയില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുകയില്ല. ബിസിനസ്സില്‍ വന്‍ പരാജയം ഇവര്‍ക്ക് നേരിടേണ്ടതായി വന്നേക്കാം. ലാഭം ഇല്ലാത്ത നിരവധി ദിവസങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര ശ്രമിച്ചിട്ടും, പല മാര്‍ഗ്ഗങ്ങള്‍ ചെയ്തിട്ടും, ഒന്നും ശരിയാകാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാം. വിദ്യയില്‍ ശോഭിക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചെന്ന് വരില്ല. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടാനും സാധ്യത കൂടുതലാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും രാഹു ശുഭകരമല്ലാത്ത സ്ഥാനത്തായിരിക്കും നിലനില്ക്കുക. അതിനാല്‍ തന്നെ 2025-ല്‍ നിരവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടേണ്ടതായി വന്നേക്കാം. കയ്യില്‍ പണം തികയാത്ത അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കുടുംബ പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബന്ധുക്കളുമായുള്ള തര്‍ക്കം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതാണ്. പുതിയ ജോലിയ്ക്കായി പരിശ്രമിച്ചാലും ലഭിക്കാന്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. മുന്‍കൂട്ടി പദ്ധതിയിടുന്ന പല കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാം. രോഗങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്.
മീനം
മീനം രാശിക്കാര്‍ക്ക് നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായിരിക്കും. ബിസിനസ്സില്‍ ലാഭം കുറവായിരിക്കും. സമ്പാദിക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ വിഷമകരമായ പല ഘട്ടങ്ങളും ഉണ്ടായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടാന്‍ സാധിക്കാത്തത് മാനസികമായി തളര്‍ത്താം. പാരമ്പര്യമായി ലഭിച്ച സ്വത്ത് വില്‍ക്കേണ്ടതായി വന്നേക്കാം. ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. സാമാധനം കുറയുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാന്‍ കഷ്ടപ്പാട് പലതും അനുഭവിക്കേണ്ടതായി വരാം. വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ പലതും അനുഭവിക്കേണ്ടതായി വന്നേക്കാം. മുതിര്‍ന്നവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനും സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
