Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
ദീപാവലി അടുക്കുന്നതോടെ ഈ രാശിക്കാരുടെ കാലദോഷമെല്ലാം അകലും, രാഹു തെളിയും
വേദ ജ്യോതിഷപ്രകാരം, നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനിയാണ് രാഹു. ഒരു രാശിയില്‍ നിന്നും നക്ഷത്രത്തില്‍ നിന്നും മറ്റൊരു രാശിയിലേയ്ക്കും നക്ഷത്രത്തിലേയ്ക്കും സഞ്ചരിക്കാന്‍ രാഹുവിന് 18 മാസമാണ് വേണ്ടി വരുന്നത്. അതിനാല്‍ തന്നെ, രാഹുവിലുണ്ടാകുന്ന ഓരോ മാറ്റവും ചലനവും ഓരോ രാശിക്കാര്‍ക്കും ഗുണ ദോഷങ്ങള്‍ പ്രധാനം ചെയ്യുന്നു.

നിലവില്‍ രാഹു മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. മീനത്തില്‍ നിന്നും ഉത്രട്ടാതി നക്ഷത്രത്തലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാഹുവിലെ ഈ മാറ്റം തലവരമാറ്റാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് കഷ്ടകാലം അകലും. സന്തോഷവും സമാധാനവും ജീവിതത്തില്‍ വന്നു ചേരുന്നതായിരിക്കും. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
രാഹുവിന്റെ ഈ നക്ഷത്ര മാറ്റം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ പെരുമഴയാണ് സമ്മാനിക്കുന്നത്. പ്രത്യേകിച്ച്, ധനപരമായ കാര്യത്തില്‍ വളരെയധികം നേട്ടം ഇവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ചിലര്‍ക്ക് ലോട്ടറി അടിക്കാന്‍ പോലും യോഗം കാണുന്നുണ്ട്. കൃത്യമായ രീതിയില്‍ മുന്‍ വര്‍ഷങ്ങളില്‍ സമ്പാദ്യം നിക്ഷേപിച്ചവര്‍ക്ക് നല്ല ലാഭം ഉണ്ടാകുന്നു. ചിലര്‍ക്ക് 2025 വരെ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. അത്രയ്ക്കും സമ്പാദ്യമായിരിക്കും ഇവരിലേയ്ക്ക് വന്നു ചേരാന്‍ പോകുന്നത്.
വീട്ടില്‍ നല്ല സമാധാനപരമായ അന്തരീക്ഷം രൂപപ്പെടും. ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല കാലമാണ് ഇനി വരാനിരിക്കുന്നത്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കും. വിദേശികള്‍ക്കിടയിലും നല്ല പേര് സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ സമയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പഠനത്തില്‍ മുന്നില്‍ വരാന്‍ സാധിക്കും. പലവിധത്തിലുള്ള സ്പോണ്സര്ഷിപ്പുകള് ലഭിക്കുന്നത് മൂലം വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രാജയോഗ കാലമാണ് വരാനിരിക്കുന്നത്. പ്രത്യേകിച്ച് ദീപാവലി അടുക്കുന്നതു മുതല്‍ ജോലി സംബന്ധമായ കാര്യത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ ഇവരെ തേടിയെത്തുന്നതാണ്. ആഗ്രഹിച്ച രീതിയിലുള്ള പ്രൊമോഷന് ലഭിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പലര്‍ക്കും യോഗം കാണുന്നുണ്ട്. സിവില്‍ സര്‍വ്വീസ് പോലെയുള്ള ഹൈ റാങ്ക് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും നല്ല കാലമാണ് വരാനിരിക്കുന്നത്. പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ നിന്നും വന്‍ ലാഭം കയ്യില്‍ വന്നു ചേരുന്നതാണ്. അതുപോലെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ലകാലമാണ് വരാനിരിക്കുന്നത്. വന്‍ ലാഭമായിരിക്കും ബിസിനസ്സില്‍ നിന്നും ലഭിക്കുന്നത്. ബിസിനസ്സ് കൂടുതല്‍ മേഖലയിലേയ്ക്ക് വിപുലീകരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. യാത്രകള്‍ ചെയ്യേണ്ടതായി വരും. പുതിയ വാഹനം വാങ്ങാനും യോഗം.
ധനു
രാഹുവിന്റെ നക്ഷത്രമാറ്റം ധനു രാശിക്കാര്‍ക്കും നിരവധി ഗുണങ്ങളാണ് നല്കാന് പോകുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. നിങ്ങളെ കളിയാക്കിയവര്‍ നിങ്ങളെ പുകഴ്ത്തും. ബാങ്കില്‍ നിക്ഷേപങ്ങള്‍ നടത്തും. പുതിയ സ്ഥാലം വാങ്ങാന്‍ യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് ഉണ്ടായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്കും നല്ല കാലമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications