Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
മാര്‍ച്ച് 16 വഴിത്തിരിവാകും; നിഴല്ഗ്രഹത്തിന്റെ നക്ഷത്രമാറ്റത്തില് ജീവിതത്തില്‍ അത്ഭുതങ്ങള്‍
Rahu Transit: വേദ ജ്യോതിഷത്തില്‍ നിഴല്‍ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമാണ് രാഹു. മനുഷ്യജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ഗ്രഹം കൂടിയാണ് രാഹു. ഓരോ ദിവസവും രാഹുകാലത്തിന് ഹൈന്ദവ സംസ്കാരം പ്രത്യേക ഊന്നല്‍ നല്‍കാറുണ്ട്. ദോഷങ്ങള്‍ക്ക് കാരണമാകുന്ന ഗ്രഹമെന്നും പാപഗ്രഹമെന്നും രാഹു അറിയപ്പെടാറുണ്ട്.

രാഹു മാറ്റം
നിശ്ചിതകാലം കൂടുമ്പോള്‍ രാഹു രാശിയും നക്ഷത്രവും മാറുന്നു. ഈ മാറ്റം 12 രാശികളിലും ഉള്ള ആളുകളുടെ ജീവിതത്തില്‍ പ്രത്യക്ഷമായ മാറ്റം കൊണ്ടുവരുമെന്ന് വേദ ജ്യോതിഷം പറയുന്നു. നിലവില്‍ മീനം രാശിയിലാണ് രാഹു ഉള്ളത്. മാര്‍ച്ച് 16-ന് രാഹു ഉത്രട്ടാതി നക്ഷത്രത്തില്‍ നിന്നും പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് എത്തുകയാണ്.
പൂരൂരുട്ടാതിയില്‍ രാഹു
പൂരൂരുട്ടാതിയിലേക്കുള്ള രാഹുവിന്റെ മാറ്റം ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങളും നല്ല മാറ്റങ്ങളും ഉയര്‍ച്ചയും നല്‍കുമെന്നാണ് കരുതപ്പെടുന്നത്. 27 നക്ഷത്രങ്ങളില്‍ 25-മത്തെ നക്ഷത്രമാണ് പൂരൂരുട്ടാതി. കുംഭം, മീനം രാശികളുടെ അധിപനായ വ്യാഴത്തിന് ആധിപത്യമുള്ള നക്ഷത്രമാണത്. രാഹു നക്ഷത്രം മാറുന്നതോടെ ചില രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ജീവിതത്തിലും സമ്പത്തിലും മൊത്തത്തിലുള്ള ജീവിതസുഖത്തിലും സാരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. ഏതെല്ലാം രാശികള്‍ക്കാണ് ഈ സൗഭാഗ്യം ലഭിക്കുക എന്ന് നോക്കാം.
ഇടവം
പൂരൂരുട്ടാതി നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം ഇടവം രാശിയില്‍ ജനിച്ച ഏതൊരാള്‍ക്കും സൗഭാഗ്യങ്ങളും നേട്ടങ്ങളും നല്‍കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തില്‍ നില്ക്കുന്ന രാഹു ജീവിതത്തില്‍ വിജയവും സമ്പത്തും വാരിക്കോരി നല്‍കും. ജീവിതത്തിന്റെ പല മേഖലകളിലും വളര്‍ച്ചയുണ്ടാകും. ഭൗതികമായ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. സാമ്പത്തികമായി മുന്നേറും. ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ഇത് മനസ്സിന് സാഫല്യവും സംതൃപ്തിയും നല്‍കും.
ഇടവം രാശിക്കാരുടെ കുടുംബത്തിലും രാഹുവിന്റെ മാറ്റം നേട്ടമാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാനാകും. വീട്ടില്‍ സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സംജാതമാതും. സന്തോഷവും മനസമാധാനവും വര്‍ധിക്കും. ധനനേട്ടങ്ങള്‍ വര്‍ധിക്കുന്നതോടെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. പൂരൂരുട്ടാതിയിലേക്കുള്ള രാഹുവിന്റെ മാറ്റം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇടവം രാശിക്കാര്‍ക്ക് പ്രചോദനമാകും. വളരെ ശ്രദ്ധയോടെ ആവേശം നിലനിര്‍ത്തിക്കൊണ്ട് മുന്നേറിയാല്‍ ജീവിതത്തിന്റെ പല മേഖലകളിലും വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയുകയും ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മകരം
പൂരൂരുട്ടാതിയിലേക്കുള്ള രാഹുവിന്റെ മാറ്റം മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടങ്ങള്‍ നല്‍കും. മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് നിലവില്‍ രാഹു ഉള്ളത്. ഈ രാശിയുടെ കരിയറിലും ബിസിനസിലും വലിയ പുരോഗതി കൊണ്ടുവരാന്‍ രാഹുവിന്റെ നക്ഷത്രമാറ്റം നിമിത്തമാകും. ബിസിനസ് രംഗത്തുള്ളവര്‍ റിസ്കുകള്‍ എടുക്കാന്‍ തയ്യാറാകുകയും അതിന് അര്‍ഹിക്കുന്ന പ്രതിഫലവും നേട്ടങ്ങളും സ്വന്തമാക്കുകയും ചെയ്യും. ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ ഒടുവില്‍ പരിഹരിക്കപ്പെടും. ഇത് ആശ്വാസം നല്‍കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കും.
ജോലിസ്ഥലത്ത് നേട്ടങ്ങളും പുതിയ ചില സാധ്യതകളും മകരം രാശിക്കാര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കും. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകും. ജീവിതം കൂടുതല്‍ സമാധാനപൂര്‍ണ്ണമാകും. ധൈര്യപൂര്‍വ്വമായ തീരുമാനങ്ങളും ചിന്തകളും ഇടപെടലുകളും ഇക്കാലയളവില്‍ നടത്തും. പുതി അവസരങ്ങള്‍ ഉപയോഗപ്പെടുത്തും. ഇത് ദീര്‍ഘകാല നേട്ടവും വിജയവുമേകും. ഏകാഗ്രത നിലനിര്‍ത്തി പ്രപഞ്ചവും ഗ്രഹസ്ഥിതിയും നല്കുന്ന അനുകൂലസാഹചര്യങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തുക.
മീനം
രാഹു പൂരൂരുട്ടാതി നക്ഷത്രത്തിലെത്തുകയും ലഗ്നത്തില്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്നതോടെ മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും വാഗ്ദാനപൂര്ണ്ണമായ സമയം വന്നെത്താന്‍ പോകുകയാണ്. അവിശ്വസിനീയ വിജയങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. ഏറെക്കാലമായി തുടരുന്ന ജോലികള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാകും. ഇത് മനസമാധാനവും സംതൃപ്തിയും നല്‍കും. സാമ്പത്തികമായും അഭിവൃദ്ധിപ്പെടാനുള്ള സാഹചര്യം ഒരുങ്ങും. പുതിയ ചില സ്വത്തുക്കള്‍ സ്വന്താക്കാനുള്ള അവസരമുണ്ടാകും. വ്യക്തിപരമായി കുടുംബത്തോടൊപ്പം സന്തോഷപൂര്‍ണ്ണമായി സമയം ചിലവഴിക്കാനും ബന്ധങ്ങള്‍ ദൃഢപ്പെടുത്താനും സാധിക്കും.
ഇക്കാലയളവില്‍ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ സാധിക്കും. പുതിയതായി ലഭിച്ച ആത്മവിശ്വാസം കരുത്തി ഒരിക്കലും എത്തില്ലെന്ന് കരുതിയ ഉയരങ്ങള്‍ പോലും കീഴടക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും. ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാകും. ശുഭാപ്തി വിശ്വാസത്തോടെ മാറ്റങ്ങളുടെ ഈ കാലയളവിനെ സ്വീകരിക്കുക. തൊഴില്‍രംഗത്തും വ്യക്തിപരമായ ജീവിതത്തിലും നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്ന സമയമാണ് മുന്നില്‍. അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുക.
ജീവിതത്തില്‍ രാഹു
നിഗൂഢതയുമായി ബന്ധപ്പെട്ടിരിക്കുന്ന രാഹു ഗ്രഹം ജ്യോതിഷത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ സ്വാധീനം ജീവിത തിരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരാളുടെ ജനന ചാര്‍ട്ടില്‍ രാഹുവിന്റെ സ്ഥാനം മനസ്സിലാക്കുന്നത് വ്യക്തിപരമായ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കും.
വേദ ജ്യോതിഷത്തില്‍, രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കുന്നു. അതിന് ഒരു ഭൗതിക രൂപം ഇല്ലെങ്കിലും മനുഷ്യജീവിതത്തില്‍ അതിന്റെ ശക്തമായ സ്വാധീനത്തിന് പേരുകേട്ടതാണ്. ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, ഭൗതികത എന്നിവയുമായി രാഹു ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയോ വിജയം നേടുകയോ ചെയ്യുന്ന മേഖലകളെ അതിന്റെ സ്ഥാനം സൂചിപ്പിക്കും.
രാഹുവിന്റെ സ്വാധീനം ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും. പെട്ടെന്ന് തീരുമാനമെടുക്കേണ്ട അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് ഇത് കാരണമായേക്കാം. രാഹുവിന്റെ കാലഘട്ടത്തില്‍ ആളുകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന അഭിലാഷം അനുഭവപ്പെടുന്നു, ഇത് ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications