Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
നിഴല്‍ ഗ്രഹമെങ്കിലും സര്‍വ്വസൗഭാഗ്യം കോരിച്ചൊരിയും രാഹു: 2026 നവംബര്‍ വരെ തിരിഞ്ഞ് നോക്കേണ്ട ഈ രാശിക്ക്
വേദജ്യോതിഷത്തില്‍ രാഹുവിന് പ്രത്യേക പ്രാധാന്യം തന്നെ ഉണ്ട് എന്ന് നമുക്കറിയാം. നിഴല്‍ ഗ്രഹമായി കണക്കാക്കുന്ന രാഹു പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. രാഹു ഒരു രാശിയില്‍ 18 മാസത്തോളമാണ് സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും ദോഷഫലങ്ങളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതും. എപ്പോഴും വക്രചലനത്തില് നീങ്ങുന്നതിനാല്‍ രാഹുവിന്റെ ഗുണദോഷഫലങ്ങളും അപ്രകാരം തന്നെയായിരിക്കും.
രാഹു ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇപ്പോള്‍ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 18-ന് കുംഭം രാശിയിലേക്ക് മാറുന്ന രാഹു 2025 മെയ് 18-ന് മീനത്തില്‍ നിന്ന് മാറി വീണ്ടും കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നു. അതിനുശേഷം 2026 നവംബര്‍ 24 വരെ രാഹു ഈ രാശിയില്‍ തുടരും. എന്നാല്‍ ഈ സമയത്തെ മാറ്റങ്ങള്‍ പലപ്പോഴും ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. അനുകൂലമായ പല നേട്ടങ്ങളും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജ്യോതിഷപരമായ പല മാറ്റങ്ങളും രാഹു നല്കുന്നു. പലപ്പോഴും ശുഭകരമായ ഇത്തരം മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. അച്ഛനുമായുള്ള ബന്ധം മികച്ചതായിരിക്കും. അച്ഛന്റെ സഹായത്താല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി മറിയുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവ് വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ നിറവേറ്റാന്‍ സാധിക്കുന്നു. രാഷ്ട്രീയപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ അതും പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സര്‍ക്കാരില്‍ നിന്ന് നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച നേട്ടങ്ങളും രാഹു നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ഈ രാശിക്കാര്‍ക്ക് പലപ്പോഴും നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നു. സമ്പത്തിന്റെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കുന്നു. ഈ രാശിക്കാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കടബാധ്യതകളെല്ലാം തന്നെ ഇല്ലാതാവുന്നു. ഏകാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ജീവിതം മാറി മറിയുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം അവസാനിക്കുകയും ജോലിയില്‍ വിദേശയാത്രക്കുള്ള സാധ്യതയും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന നേട്ടങ്ങള്‍ രാഹു 2025 വരെ നിങ്ങള്‍ക്ക് നല്കുന്നു. അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ തന്നെയാണ് ഈ ജീവിതത്തില്‍ മാറ്റം വരുത്തുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ലഗ്നത്തിലാണ് രാഹുവിന്റെ മാറ്റങ്ങളുണ്ടാവുന്നത്. അത് മാത്രമല്ല ശനിയുടെ രാശ്യാധിപനാണ് കുംഭം രാശി. ഇത് എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. മാത്രമല്ല ഇത് കുംഭം രാശിക്കാരില്‍ ഗുണം നല്‍കുകയും ചെയ്യുന്നു. കുടുംബത്തില്‍ വഴക്കുകള്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷണം വിജയിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. സമാധാനവും സംതൃപ്തിയും ജീവിതത്തിലുണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് വഴി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടാവുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. ചിന്തിക്കാതെ പ്രവര്‍ത്തിക്കരുത്.
മീനം രാശി
രാഹുവിന്റെ രാശി മാറ്റം മീനം രാശിക്കാര്‍ക്ക് നല്കുന്ന അനുഗ്രഹം നിസ്സാരമല്ല. അത് മാത്രമല്ല ഇവര്‍ക്ക് വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ ഈ രാശിക്കാരുടെ ജീവിതത്തില്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് വര്‍ദ്ധിക്കുകയും എന്നാല്‍ അതനുസരിച്ച് വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. മീനം രാശിക്കാര്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ എല്ലാ തരത്തിലും അനുകൂലമായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. എല്ലാ മേഖലകളിലും ജീവിത വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
