Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
നിഗൂഢതകളൊഴിയാതെ രാഹു: മെയ് 2025-ന് തീരാദുരിതത്തിലേക്ക് ഇവരെ ചവിട്ടിത്താഴ്ത്തും, നിങ്ങളുണ്ടോ ഇതില്‍?
രാഹുവിനെ പൊതുവേ നിഴല്‍ ഗ്രഹം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രാഹുവിനുണ്ടാവുന്ന ഓരോ മാറ്റങ്ങളും അത്രയധികം സ്വാധീനവും ഓരോ രാശിക്കാരിലും ചെലുത്തുന്നു. പലപ്പോഴും നിഗൂഢമായി ആളുകളെ സ്വാധീനിക്കുന്ന ഗ്രഹമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തിലും പോസിറ്റീവ് അല്ലാത്ത മാറ്റങ്ങളെയാണ് കൂടുതല്‍ കൊണ്ട് വരുന്നത്. രാഹുവിന്റെ സ്ഥാനവും ശക്തിയും എല്ലാം അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ യോഗം തീരുമാനിക്കപ്പെടുന്നത്. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ രാഹു നല്കുന്നു. എന്നാല്‍ അതിനേക്കാള്‍ ഉപരി ദോഷഫലങ്ങളാണ് രാഹു നമുക്ക് നല്‍കുന്നത്.
2025-നെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ സമയവും ചെറിയ ചില അസ്വസ്ഥതകള്‍ രാഹു ജീവിതത്തില്‍ ഇട്ടു തരുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ രാഹുവിനുള്ള പങ്ക് നിസ്സാരമല്ല. എപ്പോഴും വിപരീത ദിശയിലാണ് രാഹു സഞ്ചരിക്കുന്നത്.. 18 മാസത്തോളം ഒരേ രാശിയില്‍ തന്നെയാണ് രാഹു സ്ഥിതി ചെയ്യുന്നതും. 2025 മെയ് 18 മുതലാണ് രാഹു കുംഭം രാശിയിലേക്ക് മാറുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ സാമ്പത്തികമായ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അവ ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രാഹുവിന്റെ കുംഭം രാശി പ്രവേശനം വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളില്‍ മാനസികാരോഗ്യത്തെ പോലും സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടാവുന്നത്. സാമ്പത്തികമായി മാത്രമല്ല ജോലിയേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നഷ്ടസാധ്യത വര്‍ദ്ധിക്കാം. കണക്കുകൂട്ടലുകള്‍ എല്ലാം തന്നെ തെറ്റുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സശയം വേണ്ട. എല്ലാ ചിലവുകളും വര്‍ദ്ധിക്കാം. കുട്ടികള്‍ക്ക് പലപ്പോഴും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നു. കുടുംബത്തില്‍ പരസ്പരം അഭിപ്രായവ്യത്യാസവും വഴക്കുകളും ഉണ്ടാവും. അതുകൊണ്ട് തന്നെ വാക്കുകളെല്ലാം സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് കുഭം രാശിയിലെ രാഹുവിന്റെ പ്രവേശനം വളരെയധികം നെഗറ്റീവ് ഫലങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ജോലിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടാം. കൂടാതെ അഭിപ്രായ വ്യത്യാസം പലപ്പോഴും നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കാം. കുടുംബത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവാതെ ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു, ഇത് കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് രാഹുവിന്റെ കുംഭം രാശി സംക്രമണം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. കൂടാതെ ബിസിനസിലും ധാരാളം തടസ്സങ്ങള്‍ തേടി എത്തും. പ്രതിസന്ധികളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയാതെ പോവും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ചിലവുകള്‍ വര്‍ദ്ധിക്കാം. തലവേദന പോലുള്ള ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക സ്ഥിതിയിലെ ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തെ മോശം രീതിയില്‍ ്സ്വാധീനിക്കാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
