Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പാപഗ്രഹം ശനിയുടെ രാശിയിലെത്തും; രണ്ടരവര്‍ഷക്കാലം കുംഭം രാശിക്കാര്‍ക്ക് അതുല്യ സൗഭാഗ്യം
നവഗ്രഹങ്ങളില്‍ പാപഗ്രഹമെന്നും നിഴല്ഗ്രഹമെന്നും അറിയപ്പെടുന്ന രാഹു അടുത്ത വര്‍ഷം മെയില്‍ കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഒരു രാശിയില്‍ പതിനെട്ട് മാസമാണ് രാഹു സംക്രമണം നടത്തുന്നത്. ഇപ്പോള്‍ മീനം രാശിയിലാണ് രാഹു ഉള്ളത്. അടുത്ത മെയില്‍ കുംഭത്തിലെത്തുന്ന രാഹു ഡിസംബര്‍ 5 വരെ അവിടെ തുടരും.

ശനിയെ പോലെ ക്രൂരനെന്നും പാപഗ്രഹമെന്നുമെല്ലാം രാഹുവിന് വിളിപ്പേരുണ്ട്. പക്ഷേ കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ മാറ്റം മംഗളകരമായ സംക്രമണമായാണ് കരുതപ്പെടുന്നത്. ഈ കാലയളവില്‍ കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ലഭ്യമാകും. വിജയക്കൊടുമുടി കയറാനും സന്തോഷം ആസ്വദിക്കാനും ഇവര്‍ക്ക് സാധിക്കും. രാഹുവിന്റെ രാശിമാറ്റത്തിന്റെ ഫലമായി അടുത്ത വര്‍ഷം നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം.
മേടം
മേടം രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് രാഹുവിന്റെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മേടം രാശിയില്‍ പിറന്ന ആളുകള്‍ക്ക് ജീവിതത്തില്‍ സന്തോഷം നേടാനും ഐശ്വര്യം നേടാനും സാധിക്കും. ഇവരുടെ വരുമാനം വര്‍ധിക്കും. സുഹൃത്തുക്കളുമായും മറ്റ് ആളുകളുമായും നല്ല ബന്ധം പുലര്‍ത്തും. ബന്ധുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കും. മേടം രാശിക്കാര്‍ ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇരട്ടിയാകും. പൊതുവേ ഈ സമയത്ത് ലാഭം വര്‍ധിക്കും. സാമ്പത്തികനേട്ടങ്ങള്‍ കൈവരും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും രാഹുവിന്റെ രാശിമാറ്റം ഗുണകരമാകും. ഇവരുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയും. ജീവിതത്തിന്റെ പല മേഖലകളിലും ഇവര്‍ക്ക് സന്തോഷം അനുഭവിക്കാന്‍ കഴിയും. ഇടവം രാശിക്കാര്‍ക്ക് സൗഭാഗ്യത്തിന്റെ നാളുകളാണ് മുന്നിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് വിജയം കൈവരികയും അവര്‍ക്ക് ജോലിയില്‍ സംതൃപ്തിയുണ്ടാകുകയും ചെയ്യും. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷം അനുഭവപ്പെടും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും, ദൃഢമാകും. ഈ കാലളവില്‍ അവര്‍ പ്രതീക്ഷിക്കാത്ത അളവിലുള്ള സാമ്പത്തികനേട്ടം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും രാഹുവിന്റെ രാശിമാറ്റം നേട്ടമാകും. അവരുടെ ജീവിതം സന്തോഷപൂര്ണ്ണമാകുകയും കരിയറി വമ്പിച്ച നേട്ടങ്ങളുണ്ടാകും. ചിങ്ങം രാശിക്കാരുടെ ജീവിതം അഭിവൃദ്ധിപ്പെടുകയും ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഈ കാലയളവില്‍ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടാകും. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും, ജീവിതപങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും അനുഭവപ്പെടും. ദാമ്പത്യം സമാധാനപൂര്‍ണ്ണമാകും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും രാഹുവിന്റെ രാശിമാറ്റം ഗുണകരമായിരിക്കും. ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. സഹോദരങ്ങളില്‍ നിന്നും പൂര്ണ്ണണായ സഹകരണം ലഭ്യമാകും. മുതിര്‍ന്നവരോടുള്ള സ്നേഹാദരങ്ങള്‍ വര്‍ധിക്കും. ആത്മവിശ്വാസത്താല്‍ പല നേട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ അനുഭവപ്പെടും. ജോലിസ്ഥലത്ത് ഇവരുടെ ജോലി പ്രശംസിക്കപ്പെടും. കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികനേട്ടങ്ങളും ഈ കാലയളവില്‍ ഉണ്ടാകും. ഇത് ജീവിതത്തിന് സാമ്പത്തികാഭിവൃദ്ധിയേകും.
കുംഭം
കുംഭം രാശിയിലേക്കാണ് രാഹു വന്നെത്തുന്നത്. അതുകൊണ്ടുതന്നെ ഈ രാശിയില്‍ ജനിച്ചവര്‍ക്കും രാഹുവിനാല്‍ അതുല്യങ്ങളായ സൗഭാഗ്യങ്ങള്‍ നേടാന്‍ കഴിയും. വിജയക്കൊടുമുടി കയറാനും പ്രയത്നങ്ങള്‍ക്കും കഠിനാധ്വാനത്തിനും ഫലം ലഭിക്കാനും ഭാഗ്യമുണ്ടാകും. 2025 മുതല്‍ അടുത്ത രണ്ടരവര്‍ഷത്തേക്ക് ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. വാഹനം, വീട്, വസ്തു എന്നിവ വാങ്ങിക്കാന്‍ വളരെ അനുകൂലമായ കാലയളവാണിത്. ജോലിസ്ഥലത്ത് ഇവര്‍ക്ക് വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍ അവരുടെ മനസ്സ് കൂടുതല്‍ സന്തോഷവും സംതൃപ്തയും അനുഭവിക്കും. കരിയറില്‍ ഇവര്‍ ചില വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
