Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
18 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹു കുംഭത്തിലേക്ക്; പുതിയ ജോലി, ഒന്നിലധികം വരുമാനം, 2025-ല്‍ സമ്പത്തില്‍ ആശങ്ക വേണ്ട
നവഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ജ്യോതിഷം രാഹേകേതുക്കളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള ഗ്രഹങ്ങള്‍ അല്ല ഇവ. പക്ഷേ ജ്യോതിഷത്തില്‍ ഇവയ്ക്ക് ഗ്രഹങ്ങളുടെ പദവിയും അത്രത്തോളം പ്രാധാന്യവും നല്കിയിരിക്കുന്നു. മറ്റ് ഗ്രഹങ്ങളില്‍ നിന്ന് വിഭിന്നമായി എപ്പോഴും പിന്നിലേക്ക് സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ ആണിവ. പിന്നിലേക്കുള്ള സഞ്ചാരം അഥവാ വക്രഗതിയും ജ്യോതിഷത്തിലെ ഒരു സങ്കല്‍പ്പമാണ്.

2025-ല്‍ രാഹു കുംഭം രാശിയില്‍ എത്തുകയാണ്. നിലവില്‍ മീനത്തില്‍ സഞ്ചരിക്കുന്ന രാഹു പിന്നിലേക്ക് സഞ്ചരിച്ചാണ് ശനിയുടെ സ്വക്ഷേത്രമായ കുംഭത്തിലേക്ക് എത്തുന്നത്. രാഹുവിന്റെ ഈ രാശിമാറ്റം 12 രാശികളില് സമ്മിശ്ര പ്രതികരണം ഉണ്ടാക്കും. പക്ഷേ ചില രാശികള്‍ക്ക് രാഹുവിന്റെ രാശിമാറ്റം അന്ത്യന്തം ശുഭകരമാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025-ല്‍ രാഹുവിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. കാരണം മകരം രാശിയുടെ ധന ഭാവത്തിലാണ് രാഹു സംക്രമിക്കുന്നത്. അടിക്കടിയുള്ള സാമ്പത്തിക നേട്ടങ്ങള്‍, ചിലവുകള്‍ കുറയല്‍, ധന സമൃദ്ധി, ജീവിതത്തില്‍ പലവിധ സൗകര്യങ്ങള്‍, അല്ലലുകള്‍ ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം രാഹുവിനാല്‍ വന്നുചേരും. മാത്രമല്ല, ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് വാക്ചാതുരിയും സാമര്‍ത്ഥ്യവും വന്നുചേരും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന, അവരില്‍ മതിപ്പുണ്ടാക്കുന്ന സംസാരം ഇവരില്‍ നിന്നുണ്ടാകും.
കുടുംബബന്ധങ്ങള്‍ ദൃഢമാകുകയും തെറ്റിദ്ധാരണകള്‍ നീങ്ങുകയും ചെയ്യുന്ന വര്‍ഷമായിരിക്കും 2025. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. പുതിയ വീടോ മറ്റ് പ്രോപ്പര്‍ട്ടിയോ വാങ്ങാനും നിക്ഷേപങ്ങള്‍ നടത്താനും അനുകൂലമായ വര്‍ഷമായിരിക്കും 2025. ഏറെക്കാലമായി അലട്ടിയിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാകുമെന്നതാണ് രാഹുവിനാല്‍ മകരം രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം ലഭിക്കുന്ന ഏറ്റവും വലിയ ഗുണം.
ഇടവം
രാഹു വക്രഗതിയില്‍ കുംഭത്തില്‍ എത്തുന്നത് ഇടവം രാശിക്കും അടുത്ത വര്‍ഷം ഗുണകരമാണ്. ഇടവം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് രാഹു സംക്രമണം നടക്കുന്നത്. ജോലി, ബിസിനസ് തുടങ്ങി കര്‍മ്മ രംഗങ്ങളില്‍ എല്ലാം അഭിവൃദ്ധി പ്രകടമാകും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് നിരവധി യാത്രകള്‍ ചെയ്യേണ്ടതായി വരും. പക്ഷേ അവയെല്ലാം പലതരത്തില്‍ ബിസിനസിന് ഗുണം ചെയ്യും. പുതിയ ബിസിനസ് അവസരങ്ങള്‍ മുന്നില്‍ തെളിയും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനും പഴയത് കൂടുതല്‍ വിപുലമാക്കാനും ശുഭ സമയമാണ് രാഹു സംക്രമണ കാലം.
സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ചിലവിനനുസരിച്ച് വരവുണ്ടാകും. തൊഴില്‍രഹിതര്‍ ആയിട്ടുള്ളവര്‍ക്ക് ജോലി ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പളക്കയറ്റം, അംഗീകാരം, പ്രശംസ തുടങ്ങിയവയ്ക്ക് യോഗങ്ങള്‍ ഉണ്ടാകും.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് രാഹുവിന്റെ രാശിമാറ്റം 2025-ല്‍ ജീവിതത്തിന് നേട്ടമാകും. രാഹു ഈ രാശിയുടെ വരുമാനം ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രാശിമാറ്റം നടത്തുന്നത്. ഈ കാലയളവില്‍ വരുമാനം ഇരട്ടിയാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കുത്തനെ ഉയരും .കര്‍മ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി നേടാന്‍ ഏറ്റവും നല്ല സമയമാണിത്. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കിട്ടാനുള്ള പണം തിരികെ കിട്ടും.
നിക്ഷേപങ്ങള്‍ നടത്താനും പ്രോപ്പര്‍ട്ടികള്‍ വാങ്ങാനും ഇത് വളരെ നല്ല സമയമാണ്. ഓഹരിവിപണി, ലോട്ടറി, റിയല്‍ എസ്റ്റേറ്റ് എന്നിവയിലൂടെ ഭാഗ്യം വന്നുചേരും. ബിസിനസുകാര്‍ വലിയ കരാറുകളില്‍ ഒപ്പുവെക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications