Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
പാപ ഗ്രഹം അനുഗ്രഹം ചൊരിയും, ഉത്രട്ടാതിയിലെ രാഹുവിനാല്‍ ജീവിതം നിറംപിടിക്കുന്ന രാശികള്‍
വേദ ജ്യോതിഷത്തില്‍ പാപിഗ്രഹമെന്നും ക്രൂര ഗ്രഹമെന്നും എല്ലാം അറിയപ്പെടുന്ന ഗ്രഹമാണ് രാഹു. മറ്റ് ഏഴ് ഗ്രഹങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് രാഹുവും കേതുവും. ഈ രണ്ട് ഗ്രഹങ്ങളും സംക്രമണ സമയത്ത് വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. രാഹുകേതുക്കളുടെ സംക്രമണം കാര്യമായ സ്വാധീനം മനുഷ്യജീവിതങ്ങളില്‍ ചെലുത്താറുണ്ട്. പതിനെട്ട് മാസത്തോളം ഒരേ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം കൂടിയാണ് രാഹു. നിലവില്‍ രാഹു മീനം രാശിയിലാണ് ഉള്ളത്. 2025 വരെ അവിടെ തന്നെയായിരിക്കും രാഹു ഉണ്ടാകുക.

ഇതിനിടയില്‍ രാഹു നക്ഷത്രം മാറും. തത്ഫലമായി ആളുകളുടെ ജീവിതത്തില്‍ നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകും. നിലവില്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് രാഹു ഉള്ളത്. ഈ വര്‍ഷം മുഴുവന്‍ രാഹു ഇതേ നക്ഷത്രത്തിലായിരിക്കും. എന്നാല്‍ പാദങ്ങളില്‍ മാത്രം മാറ്റം വരും. ഇപ്പോള്‍ ഉത്രട്ടാതിയുടെ മൂന്നാംപാദത്തിലാണ് രാഹു. ആഗസ്റ്റ്16നാണ് രാഹു ഇവിടേക്ക് എത്തിയത്. ഡിസംബര്‍ വരെ മൂന്നാംപാദത്തില്‍ രാഹു തുടരും. രാഹു ഉത്രട്ടാതിയുടെ മൂന്നാംപാദത്തില്‍ എത്തുന്നതിലൂടെ ചില രാശികളില് ജനിച്ച ആളുകള്‍ക്ക് പ്രത്യേക ലാഭങ്ങളും നേട്ടങ്ങളും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്നും ഉത്രട്ടാതിയുടെ പ്രത്യേകതകള്‍ എന്താണെന്നും അറിയാം.
ഉത്രട്ടാതിയുടെ പ്രത്യേകതകള്‍
ഉത്രട്ടാതി നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം ശനിയാണ്. 27 നക്ഷത്രങ്ങളില്‍ 26ാമത്തെ ഗ്രഹമാണ് ഉത്രട്ടാതി. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായിരിക്കും. ആളുകളെ സ്വാധീനിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെയേ ഇവരെ കാണാനാകൂ. അറിവ്, ബുദ്ധിക്ഷമത, കണ്ടറിഞ്ഞ് പെരുമാറാനുള്ള കഴിവ്, എല്ലാവരെയും തുല്യരായി കാണാനുള്ള കഴിവ് എന്നിവയും ഇവരുടെ പ്രത്യേകതകളാണ്. ദേഷ്യം നിയന്ത്രിക്കാനും മനസ്സിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഇവര്‍ക്ക് കഴിവുണ്ടാകും.
ഉത്രട്ടാതി നക്ഷത്രത്തിന്റെ മൂന്നാംപാദത്തില്‍ രാഹു നില്ക്കുമ്പോള് അതിന്റെ നേട്ടം ആര്ക്കെല്ലാമാണെന്ന് നോക്കാം.
കന്നി
രാഹുവിന്റെ നക്ഷത്രത്തിലുള്ള മാറ്റം കന്നി രാശിക്കാരെ വ്യത്യസ്തമായാണ് സ്വാധീനിക്കുക. പൂര്‍ത്തിയാക്കാതിരുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ ഈ കാലയളവില്‍ സാധിക്കും. ഈ രാശിയുടെ മൂന്നാംഭാവം സജീവമായിരിക്കുന്ന സമയമാണിത്. രാഹുവും വ്യാഴവും ഇവിടെയുണ്ട്. ശനിയാണ് മൂന്നാം ഭാവത്തിന്റെ അധിപന്. ഈ മൂന്ന് ഗ്രഹങ്ങളുടെയും പ്രഭാവമുള്ളതിനാല്‍ കന്നി രാശിക്കാര്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ ഈ നക്ഷത്രമാറ്റത്തിലൂടെ വന്നുചേരും.
ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിസ്ഥലത്ത് ശുഭവാര്‍ത്തകളും നേട്ടങ്ങളും ലഭിക്കാനിടയാകും. സാമ്പത്തികമായി പല നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. ഇവരുടെ ജോലിയില്‍ മേലധികാരികള്‍ തൃപ്തി പ്രകടിപ്പിക്കും. കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന ഫലം ഇവരെ തേടിയെത്തും. ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം സാധിക്കുന്നതിനുള്ള അവസരമാണിത്. ഭാഗ്യം ഒപ്പമുള്ളതിനാല്‍ ബിസിനസുകാര്‍ക്ക് വലിയ ലാഭം നേടാനാകും. വിദേശത്ത് ബിസിനസ് ഉള്ള ആളുകള്‍ക്കും ഈ കാലയളവ് സൗഭാഗ്യകാലമാണ്. എല്ലാ ബിസിനസ് തന്ത്രങ്ങളും വിജയിക്കുകയും സമാധാനചിത്തരായി കഴിയാനുള്ള ഭാഗ്യമുണ്ടാകുകയും ചെയ്യും.
ഇടവം
ഇടവം രാശിയുടെ അധിപനായിട്ടുള്ള ഗ്രഹം ശുക്രനാണ്. രാഹുവും ശുക്രനും വളരെ അടുപ്പമുള്ള രണ്ട് ഗ്രഹങ്ങളാണ്. ഇടവത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രാഹു സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉത്രട്ടാതിയിലെ രാഹു ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുമെന്നാണ് സൂചന. പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടംബത്തില്‍ നിന്നും പൂര്‍ണ്ണമായ പിന്തുണ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സമയത്ത് നേട്ടങ്ങളുണ്ടാകും. ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. അതില്‍ നിന്നും വലിയ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. രാഹുവിന്റെ സ്വാധീനത്താല്‍ ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും.
തുലാം
നക്ഷത്രമാറ്റത്തിന് ശേഷം തുലാം രാശിയുടെ ആറാമത്തെ ഭാവത്തിലാണ് രാഹു സംക്രമണം നടത്തുന്നത്. ഈ കാലയളവില്‍ തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തിന്റെ പല മേഖലകളില്‍ വിജയമുണ്ടാകും. തുലാം രാശിയുടെ അധിപനായ ഗ്രഹം ശുക്രനാണ്. അതുകൊണ്ട് ഈ കാലയളവില്‍ ജീവിതത്തില്‍ അതിയായ സന്തോഷം അനുഭവിക്കാന്‍ സാധിക്കും. വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നായി അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും.
ഭാഗ്യത്തിന്റെ തുണ ഈ കാലയളവില്‍ ഉടനീളം തുലാം രാശിക്കാര്‍ക്കുണ്ടാകും. അതുകൊണ്ട് പൊതുവേ സമാധാനവും സന്തോഷവും നിറഞ്ഞ അവസ്ഥ ഇവരുടെ ജീവിതത്തിലും കുടുംബത്തിലും അനുഭവപ്പെടും. കുടുംബാംഗങ്ങള്‍ക്കൊപ്പം ആസ്വാദ്യകരമായ നിമിഷങ്ങള്‍ പങ്കിടും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും.
തുലാംരാശിക്കാരുടെ എതിരാളികള്‍ക്ക് ഇത് അത്ര നല്ല സമയമായിരിക്കില്ല. എതിരാളികള്‍ക്ക് മേല്‍ വിജയമുണ്ടാക്കാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും. ജോലിയുള്ളവര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും. അതേസമയം ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications