Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
നവഗ്രഹങ്ങളില്‍ ശക്തന്: രാഹുവിന്റെ നക്ഷത്രമാറ്റത്തില് ഇവര്‍ക്കിനി നേട്ടങ്ങളുടെ കാലം: സമ്പൂര്‍ണഫലം
രാഹുവിന്റെ നക്ഷത്രമാറ്റം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണദോഷഫലങ്ങള്‍ രാഹു നല്കുന്നു. പൊതുവേ ദോഷങ്ങള്‍ നല്കുന്ന ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. എന്നാല്‍ രാഹുവിന്റെ ജൂലൈ മാസത്തിലെ നക്ഷത്രമാറ്റത്തില് ചില രാശിക്കാരില്‍ അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. മേടം മുതല്‍ മീനം വരെ 12 രാശിക്കാരാണ് ഉള്ളത്. രാഹുവിന്റെ നക്ഷത്രമാറ്റം ഈ 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
നിലവില്‍ മീനം രാശിയില്‍ രേവതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജൂലൈ 8 മുതല്‍ ഇത് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. അതിനര്‍ത്ഥം രാഹു ശനിയിലേക്ക് പ്രവേശിക്കുന്നു എന്ന് കൂടിയാണ്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടം, വിജയം, പരാജയം എന്നിവയെല്ലാം ഇത് മൂലം ഉണ്ടാവുന്നു. എന്തൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ നക്ഷത്രമാറ്റം അനുകൂലമായ ഫലങ്ങളാണ് നല്‍കുന്നത്. എങ്കിലും ചെറിയ ആശയക്കുഴപ്പങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ നിര്‍ണായകമായ പല തിരഞ്ഞെടുപ്പുകളും നടത്തേണ്ടതായി വരുവന്നു. വാഗ്ദാനങ്ങളില്‍ പലതും ലംഘിക്കപ്പെടുന്നു. തടസ്സങ്ങളേയും പരാജയങ്ങളേയും മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അര്‍പ്പണ ബോധവും കഠിനാധ്വാനവും നിങ്ങളെ തേടി എത്തുന്നു. വെല്ലുവിളികളെ എല്ലാം തന്നെ നേരിടുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാവുന്നു. ബിസിനസ് വിജയിക്കുകയും അതില്‍ വിജയം നിങ്ങളുടെ തലക്ക് പിടിക്കുകയും ചെയ്യുന്നു. പലപ്പോഴും രാഹുവിന്റെ സ്വാധീനം നിങ്ങളെ സമ്പന്നതയെന്ന മോഹത്തിലേക്ക് നയിച്ചേക്കാം. എങ്കിലും ഒരു കാര്യത്തിലും അമിത പ്രതീക്ഷ നല്‍കരുത്. എവിടെയെങ്കിലും ഒരു സ്ഥലത്ത് ഉറച്ച് നില്‍ക്കുന്നതിന് ശ്രദത്ധിക്കണം. എങ്കില്‍ സാമ്പത്തിക ലാഭം നിങ്ങളെ തേടി വരുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും രാഹു നല്കുന്നു. കൂടാതെ സമൂഹത്തിന് നിങ്ങള്‍ക്ക് എന്തെങ്കിലും സംഭാവന ചെയ്യുന്നതിന് സാധിക്കുന്നു. ജോലി ചെയ്യുന്നതിന് അനുസരിച്ച് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. യാഥാര്‍ത്ഥ്യം അനുസരിച്ച് കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളേയും വൈകാരികമായി സമീപിക്കുന്നതിനാല്‍ അത് ചെറിയ പ്രശ്നങ്ങളുണ്ടാക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ചിന്തകളിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. തീര്‍ക്കാന്‍ പറ്റാത്ത ജോലികള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തീര്‍ക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് ഒരു തലവേദനയായി മാറുന്നു. സാമ്പത്തികമായി ആവറേജ് ആയ സമയമായിരിക്കും. എങ്കിലും വലിയ നഷ്ടങ്ങള്‍ സംഭവിക്കണം എന്നില്ല. നിങ്ങളുടെ പരിശ്രമങ്ങള്‍ എല്ലാം തന്നെ ഫലം കാണുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റത്തില് ജോലിയില്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ബിസിനസ് പുതിയതായി ആരംഭിക്കുന്നതിന് തീരുമാനമെടുക്കുമ്പോള്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഈ കാലയളവില്‍ പുതിയ സംരംഭം തുടങ്ങുന്നത് നിങ്ങളെ വിജയത്തിലേക്കെത്തിക്കുന്നു. ദൃഢനിശ്ചയത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും രാഹുവിന്റെ നക്ഷത്രമാറ്റം നല്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം ലഭിക്കുന്നു. ആരോഗ്യവും വൈകാരിക മാറ്റങ്ങളും എല്ലാം നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം അനുകൂലമായ പല നേട്ടങ്ങളും പ്രദാനം ചെയ്യുന്നു. ലോട്ടറി പോലും അടിക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും സ്വന്തം തന്ത്രങ്ങള്‍ മെനഞ്ഞ് ജാഗ്രതയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഓരോ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിന് വേണ്ടിസമയം കണ്ടെത്തുന്നതിനും സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും പല തെറ്റിദ്ധാരണകളും രാഹുവിന്റെ നക്ഷത്രമാറ്റം നിമിത്തം ഉണ്ടാവുന്നു. പലപ്പോഴും തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അത് വഴി സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വെല്ലുവിൡനിറഞ്ഞ ഒരു സമയമായിരിക്കും. പ്രതികൂല സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാവുകയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബജറ്റ് താളം തെറ്റാതെ നോക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ധനു
ധനു രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നതിന് രാഹുവിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ പലപ്പോഴും നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നു. വിവേകത്തോടെ വേണം എല്ലാ കാര്യങ്ങളും ചെയ്തി തീര്‍ക്കുന്നതിന്. പലപ്പോഴും ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യണം. ചെറിയ തെറ്റ് പോലും പലപ്പോഴും ആഘോഷിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ അഹങ്കാരം വര്‍ദ്ധിക്കുന്ന സമയമാണ് രാഹുവിന്റെ നക്ഷത്രമാറ്റം. ഈ സമയം ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് അതില്‍ നിന്ന് കരകയറുന്നതിന് സാധിക്കുന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു. എടുക്കുന്ന തീരുമാനങ്ങളില്‍ തന്നെ ഉറച്ച് നില്ക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. കലഹങ്ങള്‍ ഒഴിവാക്കാനും മുന്‍കൈ എടുക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും രാഹുവിന്െ നക്ഷത്രമാറ്റം മൂലം ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അവസാനിക്കുന്ന ഒരു സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. മാത്രമല്ല വാഹന ഉപയോഗത്തിലും അതീവശ്രദ്ധ അത്യാവശ്യമാണ്. ആരോഗ്യ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളിലുണ്ടാവുമ്പോള് അതിനെ ഗൗരവത്തോടെ കാണണം. തുടര്‍പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ രാഹുവിന്റെ നക്ഷത്രമാറ്റം നല്കുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. വിദ്യാഭ്യാസത്തിന് അനുകൂലമായ സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷവും സങ്കടവും ഒരുപോലെ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. നിഷേധാത്മകമായ കാര്യങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ഗ്രഹങ്ങളുടെ സ്വാധീനം നിമിത്തം പലപ്പോഴും നിരാശ സംഭവിക്കുന്നതിന് സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications