Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
നിഴല്‍ ഗ്രഹത്തിനൊപ്പം ശുക്രന്: ഉത്രട്ടാതിയില്‍ നടക്കുന്നത് നിസ്സാര യോഗമല്ല, ഭാഗ്യം വിടാതെ ഈ നാളുകാര്ക്കൊപ്പം
വേദജ്യോതിഷ പ്രകാരം രാഹുവിനെ നിഴല്‍ ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രാഹുവിനുണ്ടാകുന്ന ചെറിയ മാറ്റം പോലും അത് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഓരോ നക്ഷത്രക്കാരേയും ബാധിക്കും. പലപ്പോഴും രാശിചക്രത്തിലേ ഓരോ നക്ഷത്രക്കാരിലും രാഹു സ്വാധീനം ചെലുത്തുന്നു. രാഹു ഓരോ എട്ട് മാസത്തിലും നക്ഷത്ര സമൂഹത്തെ മാറ്റുന്നു. പിന്നീട് അതിലേക്ക് വീണ്ടും എത്താന്‍ പതിനെട്ട് വര്‍ഷത്തോളം എടുക്കുന്നു. മഹാഭാഗ്യത്തെയാണ് രാഹുവിന്റേയും ശുക്രന്റേയും സംയോജനം ചില നക്ഷത്രക്കാരില്‍ കൊണ്ട് വരുന്നത്. കരിയറും, ജോലിയും, സമ്പത്തും, ദാമ്പത്യവും എല്ലാം അനുകൂലമായ ഫലത്തിലേക്കാണ് ഇവരെ എത്തിക്കുന്നത്.
രാഹുവിന്റെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റത്തില്‍ ശുക്രനും ഫെബ്രുവരിയില്‍ ഈ നക്ഷത്രത്തിലേക്ക് എത്തുന്നു. ഇത് ഗുണപ്രദമായ പല മാറ്റങ്ങളും ചില നക്ഷത്രക്കാരില്‍ വരുത്തുന്നു. ജീവിത നിലവാരത്തില്‍ മാറ്റം വരുത്തുകയും ജീവിതത്തെ മൊത്തത്തില്‍ അനുകൂലാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. രണ്ട് മിത്രഗ്രഹങ്ങളായതിനാല് അത് പലപ്പോഴും ഗുണപരമായ മാറ്റങ്ങളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഇതോടൊപ്പം തന്നെ മീനം രാശിയിലും രാഹുവും ശുക്രനും സംയോജിക്കുന്നു. ഈ സമയവും ഗുണഫലങ്ങള്‍ അനുകൂലമായി വരുന്നു. രാഹുവിന്റേയും ശുക്രന്റേയും മാറ്റം ഏതൊക്കെ തരത്തില്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങളുണ്ട് എന്നും നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ ഗ്രഹ സംയോജനം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ നക്ഷത്രമാറ്റം സംഭവിക്കുന്നത്. ഇത് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ശനിയുടെ ദോഷങ്ങളെ വരെ മാറ്റുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. വിദേശത്ത് പോവുന്നതിനുള്ള യോഗം ലഭിക്കുന്നു. കൂടാതെ ദീര്‍ഘദൂര യാത്രകള്‍ ധാരാളം നടത്തുന്നതിനും യോഗം കാണുന്നു. അതോടൊപ്പം തന്നെ വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കും. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ഗ്രഹസംയോജനം ഗുണപ്രദമായ ധാരാളം ഫലങ്ങള്‍ നല്കുന്നു. കൂടാതെ ഉത്രട്ടാതി നക്ഷത്രത്തില്‍ പതിനൊന്നാം ഭാവത്തിലാണ് ഇവരുടെ മാറ്റം സംഭവിക്കുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ബിസിനസിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. വിജയം ഏത് കാര്യത്തിലും കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും, സൗഹൃദത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരുമുണ്ടാവില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിന്റെ മാറ്റം ഗുണകരമായ പല മാറ്റങ്ങള്‍ക്കും വഴി വെയ്ക്കും. മൂന്നാം ഭാവത്തില്‍ നടക്കുന്ന ഈ മാറ്റം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം പൂര്‍ണമായും തേടി എത്തുന്നു. കൂടാതെ വിജയം ഏത് കാര്യത്തിലും നിങ്ങളുടെ കൈകളില്‍ എത്തുന്നു.
കരിയറിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. സഹോദരി സഹോദരന്മാരുമായി നിങ്ങള്‍ക്ക് മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ശനിദേവന്റെ അനുഗ്രഹവും ഈ നക്ഷത്രക്കാര്ക്കൊപ്പം ഉണ്ടാവും. യാത്രകള്‍ പലതും നേട്ടങ്ങളിലേക്കുള്ളതായിരിക്കും. ജോലിയിലെ മാറ്റം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
