Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
18 വര്ഷത്തിന് ശേഷം രാഹുവും ശുക്രനും മീനം രാശിയില്: ഇതിലും നല്ല സമയം ഈ രാശിക്കാര്ക്കില്ല
വേദജ്യോതിഷ പ്രകാരം ഓരോ രാശിക്കാര്ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള് ഉണ്ട്. ഓരോ ഗ്രഹമാറ്റവും ഓരോ രാശിമാറ്റവും പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കുന്നു. രാഹുവും ശുക്രനും മീനം രാശിയില് പതിനെട്ട് വര്ഷങ്ങള്ക്ക് ശേഷമാണ് സംഭവിക്കുന്നത്. ചില രാശിക്കാര്ക്ക് വലിയ തോതിലാണ് സാമ്പത്തിക നേട്ടം സംഭവിക്കുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള് ഓരോ രാശിക്കാരിലും സംഭവിക്കുന്നു.
ശുക്ര-രാഹു മഹാസംയോഗം ഏതൊക്കെ രാശിക്കാരിലാണ് അനുകൂല സമയം എന്ന് നമുകക നോക്കാം. ഏറെ ശുഭകരമായ ഫലങ്ങള് അത് വഴി ഉണ്ടാവുന്നു. സാമ്പത്തികമായും മറ്റ് അനുകൂലമായ ഫലങ്ങളും ശുക്രരാഹു സംയോഗം നല്കുന്നു. 12 രാശിക്കാരില് ഏതൊക്കെ രാശിക്കാര്ക്കാണ് ഇത് അനുകൂല ഫലങ്ങള് നല്കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്ക്ക് ജ്യോതിഷ പ്രകാരം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില് തന്നെ സാമ്പത്തിക നേട്ടങ്ങളാണ് ഇവര്ക്ക് ലഭിക്കുന്നത്. ശുക്രന്റേയും രാഹുവിന്റേയും സ്വാധീനം നമ്മുടെ ഇടയില് തന്നെ അനുകൂല ഫലങ്ങള് പ്രദാനം ചെയ്യുന്നു. ഈ കാലയളവില് ഇടവം രാശിക്കാരില് ഭാഗ്യം തെളിയും എന്നതാണ് സത്യം. ബിസിനസ് ആരംഭിക്കുന്നതിനുള്ള ഏറ്റവും ശുഭകരമായ സമയമാണ്. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.
കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് ശുക്രരാഹു സംയോജനംന നിങ്ങളില് അനുകൂലമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. ജോലിയില് ഭാഗ്യം തിളങ്ങുന്നു. കര്മ്മരംഗത്തെ ഉയര്ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലി സ്ഥലത്തെ തടസ്സങ്ങള് എല്ലാം നീങ്ങുകയും ജീവിതത്തില് സന്തോഷവും സമാധാനവും ഇത് വഴി ലഭിക്കുകയും ചെയ്യുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജോലി ലഭിക്കുകയും അത് വഴി നേട്ടങ്ങള് ജീവിതത്തില് ഉണ്ടാവുകയും ചെയ്യും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്ക്ക് ശുക്ര-രാഹു സംയോജനം വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പൂര്ണമായ നേട്ടം നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. വരുമാന സ്രോതസ്സുകള് വര്ദ്ധിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്ക്ക് നല്ല വാര്ത്തകള് പല കോണില് നിന്നും ലഭിക്കുന്നു. കുട്ടികള്ക്കും അവരുടെ പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കുകയും വലിയ മാറ്റങ്ങള് പഠന കാലയളവില് സംഭവിക്കുകയും ചെയ്യുന്നു. സാമ്പത്തിക ഇടപാടുകള് നടത്താന് എന്തുകൊണ്ടും അനുകൂലമായ സമയമാണ്. വിവാഹിതരല്ലാത്തവര്ക്ക് വിവാഹത്തിന് അനുയോജ്യമായ സമയമാണ്.
ധനു രാശി
ധനു രാശിക്കാര്ക്ക് മീനം രാശിയില് ശുക്രനും രാഹുവും ചേര്ന്ന് അുനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. 18 വര്ഷങ്ങള്ക്ക് ശേഷമുള്ള നിങ്ങളുടെ മാറ്റങ്ങള് പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്ഥാനമാനങ്ങളും സമൂഹത്തില് അംഗീകാരവും നിങ്ങളെ തേടി എത്തുന്നു. ഉയര്ന്ന പദവിയില് ഇരിക്കുന്നതും അത് വഴി സാമ്പത്തിക നേട്ടവും നിങ്ങള്ക്കുണ്ടാവും. ആഗ്രഹിച്ച ജോലി സ്വന്തമാക്കാന് സാധിക്കുന്നു. റിയല് എസ്റ്റേറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കര്ക്ക് പതിനെട്ട് വര്ഷത്തെ മാറ്റങ്ങള് മികച്ച ഫലങ്ങള് അനുഭവത്തില് കൊണ്ട് വരുന്നു. ജീവിതത്തില് നടക്കുന്ന പല പ്രശ്നങ്ങളേയും എന്നന്നേക്കുമായി ഇല്ലാതാക്കാന് സാധിക്കുന്നു. പ്രതികൂല സാഹചര്യങ്ങള് എല്ലാം തന്നെ ഇല്ലാതാവുകയും പ്രശ്നങ്ങള് അവസാനിക്കുകയും ചെയ്യുന്നു. കര്മ്മരംഗത്ത് നേട്ടവും സാമ്പത്തികമായി അനുകൂല സാഹചര്യവും വന്നു ചേരുന്നു. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായിരിക്കും കുംഭം രാശിക്കാര്ക്ക് രാഹു-ശുക്ര യുതി.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
