Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക്; നിഴല്ഗ്രഹത്തിന്റെ മായാജാലത്തില്‍ ഇനി സൗഭാഗ്യകാലം
നിഴല്‍ ഗ്രഹമെന്നും പാപ ഗ്രഹമെന്നുമെല്ലാം അറിയപ്പെടുന്ന ഗ്രഹമാണ് രാഹു. പതിനെട്ട് മാസത്തിനിടയിലാണ് രാഹു രാശിമാറ്റം നടത്തുന്നത്. അതുപോലെ നിശ്ചിത കാലത്തിന് ശേഷം രാഹു നക്ഷത്രമാറ്റവും നടത്താറുണ്ട്. രാശിമാറ്റം പോലെ തന്നെ നക്ഷത്രമാറ്റവും വളരെ പ്രധാനമാണ്. അതിന്റെ ഫലങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ കാണാന്‍ കഴിയും.

നിലവില്‍ രാഹു രേവതി നക്ഷത്രത്തിലാണ് ഉള്ളത്. ജൂലൈ എട്ടിന് രാവിലെ 4.11ന് അവിടെ നിന്നും ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഈ നക്ഷത്രമാറ്റത്തില് ചില രാശികള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണ്ടതുണ്ട്. എന്നാല്‍ ചില രാശികളെ സംബന്ധിച്ചെടുത്തോളം ഉത്രട്ടാതി നക്ഷത്രത്തിലേക്ക് രാഹു എത്തുന്നത് ഗുണകരമായിത്തീരും.
27 നക്ഷത്രങ്ങളില്‍ 26ാമത്തെ നക്ഷത്രമാണ് ഉത്രട്ടാതി. ശനിദേവനാണ് ഈ നക്ഷത്രത്തിന്റെ അധിപന്. രാഹുവിന്റെ നക്ഷത്രമാറ്റം ഏതൊക്കെ രാശികള്‍ക്ക് നേട്ടമാകുമെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ നക്ഷത്രമാറ്റം നടക്കുന്നത്. ധന ഭാവത്തിലുള്ള ഈ മാറ്റം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. വളരെ പെട്ടെന്ന് വലിയ ജോലികള്‍ ചെയ്തുതീര്ക്കാന് ഇവര്‍ക്ക് സാധിക്കും. ഏറെക്കാലമായി ആലോചിച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ഇവരുടെ കഷ്ടപ്പാടുകളും കഠിനാധ്വാനവും ഫലം കാണും. ഫൈനാന്‍സ്, ഓഹരി വിപണി, എന്നിവയില്‍ നിന്നെല്ലാം സാമ്പത്തിക നേട്ടം ഉണ്ടാകും. പൊതുവെ ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്ന് നേട്ടമുണ്ടാകും.
മകരം
രാഹു ശനിയുടെ നക്ഷത്രത്തിലേക്ക് കടക്കുന്നത് മകരം രാശിക്കാര്‍ക്കും നേട്ടമേകും. കൂടാതെ മകരം രാശിയുടെ ദേവനും ശനിയാണ്. രാശിയുടെ രണ്ടാം ഭാവത്തിലാണ് രാഹു നക്ഷത്രമാറ്റം നടത്തുന്നത്. ഇത് ധന ഭാവം ആയതിനാല്‍ മകരം രാശിക്കാര്‍ക്ക് ഈ നക്ഷത്രമാറ്റം വളരെയധികം ഗുണകരമാകും. ഇവര്‍ക്ക് ധനലാഭമുണ്ടാകും. കുടുംബത്തില്‍ സുഖവും ശാന്തിയും പുലരും. അതുമൂലം സന്തോഷാന്തരീക്ഷം സംജാതമാകും. വിദേശത്ത് പോകണമെന്ന ആഗ്രഹം സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തും. ഏറെക്കാലമായി നടത്തണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തും. ആധ്യാത്മിക കാര്യങ്ങളിലും ധാര്‍മ്മിക കാര്യങ്ങളിലും താല്‍പ്പര്യം വര്‍ധിക്കും.
കര്‍ക്കിടകം
രാഹുവിന്റെ നക്ഷത്ര പരിവര്‍ത്തനം കര്‍ക്കിടകം രാശിക്കാര്‍ക്കും നേട്ടമാകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ഈ നക്ഷത്ര പരിവര്‍ത്തനം നടക്കുന്നത്. വിദേശയാത്രാമോഹം പൂവണിയും. ആകസ്മിക ധനലാഭം ഉണ്ടാകും. ഓഹരിവിപണിയില്‍ നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. രപാരമ്പര്യ സ്വത്ത് കൈവശം വന്നുചേരും. ബിസിനസുകാര്‍ക്ക് ബിസിനസ് വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications