Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ശനിയുടെ നക്ഷത്രത്തില്‍ മഹാബലശാലിയായി രാഹു; ജീവിതം മാറിമറിയും; വരുംവര്‍ഷവും ധനികയോഗം
പാപഗ്രഹമെന്നും നിഴല്ഗ്രഹമെന്നും അറിയപ്പെടുന്ന രാഹു കലിയുഗത്തിന്റെ രാജാവെന്നും അറിയപ്പെടുന്നുണ്ട്. 18 മാസത്തോളമാണ് ഒരു രാശിയില്‍ തന്നെ നിലകൊള്ളുന്നത്. അതിനാല്‍ ശനിയെ പോലെ ഏറെക്കാലം ഒരു വ്യക്കതിയുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കാന്‍ രാഹുവിന് കഴിയും. ജാതകത്തില്‍ രാഹു അനുകൂല സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ആ ജാതകന് അല്ലെങ്കില്‍ ജാതകയ്ക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.

നിലവില്‍ രാഹു വ്യാഴം അധിപനായ മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 2023 ഒക്ടോബര്‍ 30 ഈ രാശിയില്‍ രാഹു വക്രഗതിയില്‍ സഞ്ചാരം ആരംഭിച്ചതാണ്. അടുത്ത വര്‍ഷം മെയ് വരെ രാഹു ഇതേ രീതിയിലുള്ള സഞ്ചാരം തുടരും. രാശിമാറ്റവും സഞ്ചാരത്തിന്റെ ഗതിയിലുള്ള മാറ്റവുമല്ലാതെ നക്ഷത്രമാറ്റവും ഈ കാലയളവില്‍ രാഹു നടത്തുന്നുണ്ട്. നിലവില്‍ ശനിയുടെ നക്ഷത്രമായ ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്രട്ടാതി തൃതീയ പദത്തിലുള്ള രാഹു അത്യന്തം ബലശാലിയായാണ് കരുതപ്പെടുന്നത്. കാരണം ശനിയും രാഹുവും മിത്രഭാവത്തിലുള്ള രണ്ട് ഗ്രഹങ്ങളാണ്. ഉത്രട്ടാതി നക്ഷത്രത്തില്‍ രാഹു ചിലരുടെ ജീവിതം തന്നെ മാറിമറിയുന്ന തരത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. അതിന് വിധേയമാകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ രാഹു പതിനൊന്നാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവിനൊപ്പം ശനിയുടെ സ്വാധീനവും ഇടവം രാശിക്കുണ്ട്. രാഹുവിന്റെ പ്രബലമായ അവസ്ഥ ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം ഗുണം ചെയ്യും. ഇവര്‍ക്ക് ധനയോഗവും സമ്പത്തും കൈവരും. പ്രത്യേകിച്ച് പതിനൊന്നാം ഭാവത്തില്‍ രാഹു കൂടുതല്‍ ശക്തനാണ്. ഓഹരിവിപണി, ലോട്ടറി എന്നിവ വഴി ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികമായ നേട്ടങ്ങള്‍ കൈവരാന്‍ സാധ്യതയുണ്ട്.
2025 വരെ ഇടവം രാശിക്ക് സാമ്പത്തിക നേട്ടങ്ങളുടെയും ലാഭത്തിന്റെയും സമയമാണ്. ഏറെക്കാലമായി ചെയ്യാന്‍ കഴിയാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രാഹുവിന്റെ പൂര്‍ണ്ണ പിന്തുണ നേടുന്നതോടൊപ്പം ഭാഗ്യവും ഈ കാലയളവില്‍ ഇവര്‍ക്കൊപ്പം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ജീവിതത്തില്‍ അതിരില്ലാത്ത സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകും. കരിയറിലും ബിസിനസിലും വമ്പന്‍ നേട്ടങ്ങളും സാമ്പത്തിക ഗുണങ്ങളും ഉണ്ടാകും. അവിവാഹിതാരയവര്ക്ക് നല്ല ആലോചനകള്‍ വന്നെത്തും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും രാഹുവിന്റെ നിലവിലെ സ്ഥിതി അത്യന്തം ഗുണകരമാണ്. ഈ രാശിയില്‍ പത്താമത്തെ ഭാവത്തിലാണ് രാഹു ശനിയുടെ നക്ഷത്രത്തില്‍ നിലകൊള്ളുന്നത്. അതുകൊണ്ട് സൂര്യന് സമാനമായ നേട്ടങ്ങളാണ് രാഹുവിനാല്‍ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കയ്യും കണക്കുമില്ലാതെ പണം കയ്യില്‍ വരുന്ന നാളുകളാണിത്. അപ്രതീക്ഷിത ധനയോഗം ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും. വീട്, വാഹനം, സമ്പത്ത് തുടങ്ങിയ ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ പൂവണിയും. വായ്പകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് കാലതാമസമൊന്നും കൂടാതെ വായ്പ ലഭിക്കും. അനാവശ്യ ചിലവുകളില്‍ നിന്നും മോചനം ലഭിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടും. പ്രമോഷന്, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കും യോഗം കൈവരും.
തുലാം
തുലാം രാശിയില്‍ രാഹു ആറാമത്തെ ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാഹുവിന്റെ സ്ഥാനം തുലാം രാശിക്കാര്‍ക്കും സമാനതകളില്ലാത്ത സൗഭാഗ്യം ജീവിതത്തില്‍ നല്‍കും. ചിലവുകള്‍ കുറയും. ബിസിനസ് തന്ത്രങ്ങള്‍ വിജയിക്കുകയും ബിസിനസില്‍ ലാഭം നേടുകയും ചെയ്യും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സാധിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലിയില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം നേടാന്‍ സാധിക്കും. സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ കൈവരും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നെത്തും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications