Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
നിഴല്‍ഗ്രഹം ശനിയുടെ നക്ഷത്രത്തില്‍, 50 വര്‍ഷങ്ങള്‍ക്കിടെ രണ്ടാംതവണ ശുഭയോഗങ്ങള്‍ നല്കുന്ന അപൂര്‍വ്വ സ്ഥിതി
വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ നിശ്ചിതകാലത്തിന് ശേഷം നക്ഷത്രങ്ങളും രാശികളും മാറുന്നു. ഈ മാറ്റങ്ങള്‍ ഈ ലോകം മുഴുവന്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിഴല്ഗ്രഹമായ രാഹു ജൂലൈ 8ന് ശനിയുടെ നക്ഷത്രമായ ഉത്രട്ടാതി നക്ഷത്രത്തില്‍ എത്തിയിരിക്കുകയാണ്. അടുത്ത പതിനെട്ട് മാസങ്ങള്‍ രാഹു ഇവിടെ തുടരും.

ഉത്രട്ടാതി നക്ഷത്രത്തിന്റെ പ്രാധാന്യം
നക്ഷത്രങ്ങളില്‍ 26ാമത്തെ നക്ഷത്രമാണ് ഉത്രട്ടാതി. ശനിയാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ അധിപന്. അച്ചടക്കം, ആത്മീയത, ക്ഷമ എന്നിവയാണ് ഈ നക്ഷത്രത്തിന്റെയും ശനിയുടെയും പ്രത്യേകതകള്‍. അതേസമയം മടി, സ്വാര്‍ത്ഥത, പ്രതിരോധം തുടങ്ങിയ ചില നെഗറ്റീവ് സ്വഭാവങ്ങളും ഈ നക്ഷത്രമുള്ളവര്‍ കാണിക്കാറുണ്ട്.
രാഹു
പ്രത്യേക ആകൃതിയോ പിണ്ഡമോ ശരീരമോ ഇല്ലാത്ത നിഴല്ഗ്രഹമാണ് രാഹു. ഏതെങ്കിലും രാശിയുടെയോ ഭാവത്തിന്റെയോ അധിപനല്ല രാഹു. അതേസമയം തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളുടെ അധിപന് രാഹുവാണ്. ഇടവം, മിഥുനം എന്നീ രാശികളില് രാഹു ഉന്നതഭാവത്തില് സഞ്ചരിക്കുമ്പോള്‍ വൃശ്ചികം, ധനു എന്നീ രാശുകളില് നിമ്നതലത്തിലാണ് രാഹുവിന്റെ സഞ്ചാരം.
രാഹുവിന്റെ ഈ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ നല്‍കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
മകരം രാശിയുടെ മൂന്നാമത്തെ ഭാവത്തിലേക്കാണ് രാഹു പ്രവേശിച്ചിരിക്കുന്നത്. അതേസമയം ശനി ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഉള്ളത്. രാഹുവിന്റെയും ശനിയുടെയും ഈ സ്ഥിതികള്‍ മകരം രാശിക്കാര്‍ക്ക് നേട്ടമായി മാറും. ഈ കാലയളവില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ മിടുക്കും ധൈര്യവും അനുഭവപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ കൂടുതല്‍ സംതൃപ്തിയും സന്തോഷവും തോന്നും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഉല്‍പ്പാദനക്ഷമതയും ലാഭവും വര്‍ധിക്കും. പെട്ടെന്നുള്ള സാമ്പത്തികലാഭങ്ങള്‍ ഉണ്ടാകാം. സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കയറ്റം ലഭിക്കാം.
ഇടവം
ഇടവം രാശിയിലും രാഹുവിന്റെ സ്വാധീനമുണ്ടാകും. ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ശനി ഉള്ളത്. ഈ ഗ്രഹസ്ഥാനങ്ങള്‍ ഈ രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. പ്രത്യേകിച്ച് വരുമാനത്തില്‍ പ്രതീക്ഷിക്കാത്തത്ര വര്‍ധന ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും വളരെ അനുകൂലമായ സമയമാണിത്. ബിസിനസുകാ്ര്ക്ക് ബിസിനസ് വളര്‍ച്ചയും ലാഭ വര്‍ധനയും ഉണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുകൂലമായ സമയമാണ്. ജോലിയില്‍ ഉന്നതസ്ഥാനങ്ങള്‍ കൈവരാം. സംരംഭകര്‍ക്ക് അവരുടെ ബിസിനസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാം. ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകാം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാം.
മിഥുനം
രാഹു മിഥുനം രാശിയുടെ പത്താംഭാവത്തിലാണ് ഉള്ളത്. ശനി ഇവരുടെ ഒമ്പതാം ഭാവത്തിലാണ്. ഈ രാശിമാറ്റത്തിന്റെ ഫലമായി മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികനേട്ടങ്ങളും മറ്റ് ഗുണങ്ങളും ഉണ്ടാകും. വരുമാനം വര്‍ധിക്കുകയും ധാരാണം പണമുണ്ടാക്കാന്‍ കഴിയുകയും ചെയ്യും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. മകച്ച അവസരങ്ങള്‍ ഉള്ള നല്ല ജോലികള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ഈ കാലയളവില്‍ അതില്‍ നിന്നും ലാഭം തേടിയെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
