Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
രാഹുവിന്റെ ചലനം രേവതി നക്ഷത്രത്തില്‍: വിധിയെ മറികടക്കും തലവിധി മാറും നക്ഷത്രക്കാര്‍
രാഹുവിനെ പൊതുവേ ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രാഹുവിന്റെ ഓരോ മാറ്റങ്ങളും നമ്മള് ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു. എന്നാല്‍ പൊതുവേ രാഹുവിന്റെ മാറ്റത്തിന് വിപരീതമായി അനുഗ്രഹ വര്‍ഷം ചൊരിയുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിമാറുന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഓരോ ഗ്രഹത്തിന്റേയും രാശിമാറ്റം ലോകത്തെ മുഴുവന്‍ ബാധിക്കുകയും ചെയ്യുന്നുണ്ട്.
ജ്യോതിഷ പ്രകാരം രാഹു രേവതി നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന മാറ്റങ്ങളും പലപ്പോഴും ഗംഭീരമായിരിക്കും. ചില നക്ഷത്രക്കാരില്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിനുള്ള തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുന്നത് വഴി അത് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മായാവി ഗ്രഹം എന്നാണ് രാഹു പൊതുവേ അറിയപ്പെടുന്നത്. മെയ് 6-നാണ് രാഹു അതിന്റെ നക്ഷത്രമാറ്റത്തിലേക്ക് എത്തിയത്. ഇത് ഓരോ നക്ഷത്രക്കാരേയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ്(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം പലപ്പോഴും അനുകൂലമായ പല ഫലങ്ങളും നല്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന വാഹനം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ ഓരോ കാര്യവും പൂര്‍ത്തീകരിക്കുന്നതിനും അതില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവാം. എല്ലാ വെല്ലുവിളികളും പോസിറ്റീവ് രൂപത്തിലേക്ക് മാറി ജീവിതം സന്തോഷത്തിന്റേതാവുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് രാഹുവിന്റെ രേവതി നക്ഷത്രത്തിലെ മാറ്റം അനുകൂലമായി ഭവിക്കുന്നു. ജോലിയിലുണ്ടാവുന്ന അനുകൂല മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. പലപ്പോഴും സാമ്പത്തികമായുണ്ടാവുന്ന നേട്ടങ്ങള്‍ തന്നെയായിരിക്കും വളരെ മികച്ച ഫലം നല്‍കുന്നതും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ധനലാഭം നിങ്ങള്‍ക്ക് ഓരോ കോണില്‍ നിന്നും ലഭിക്കുന്നു. ആകസ്മികമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും രാഹുവിന്റെ നക്ഷത്രമാറ്റം പല വിധത്തിലുള്ള അനുകൂല നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും വരുമാനത്തില്‍ അനിയന്ത്രിതമായ വര്‍ദ്ധനവുണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങളും ജീവിതത്തില്‍ അനുകൂല ഫലങ്ങളും ഉണ്ടാവും. ബിസിനസ് ചെയ്യുന്നവരില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ സ്ഥിരത ജീവിതത്തില്‍ ലഭിക്കുന്നു. എല്ലാ തരത്തിലും ജീവിതത്തിലെ നേട്ടങ്ങളെ അംഗീകരിക്കുന്ന ഒരു സമയം തന്നെയായിരിക്കും രാഹു നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും അവരുടെ അനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്കുണ്ടാവും. ബിസിനസില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ലാഭം നേടിയെടുക്കാന്‍ സാധിക്കും. ജീവിതം തന്നെ വിജയത്തിലെത്തുകയും എല്ലാ തരത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുകയും ചെയ്യുന്നു. സന്തോഷകരമായ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയമായതിനാല്‍ രാഹുവിന്റെ രേവതി നക്ഷത്രത്തിലേക്കുള്ള മാറ്റത്തെ അനുകൂല ഫലങ്ങള്‍ കൊണ്ട് നിറയുന്ന ഒരു സമയമായി കണക്കാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications