Latest Updates
-
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ
രാഹു രേവതി നക്ഷത്രത്തില്‍; ഈ മൂന്ന് രാശികള്‍ക്ക് ജീവിതം ഇനി സുഖപ്രദം
വേദ ജ്യോതിഷത്തില്‍ ചന്ദ്രന്റെ വടക്കന്‍ പര്‍വ്വമാണ് രാഹു. ചന്ദ്രന്റെ രണ്ട് പരിക്രമണ പര്‍വ്വങ്ങളില്‍ ഒന്ന്. നിഴല്‍ ഗ്രഹമെന്നാണ് രാഹുവിനെ വിളിക്കുന്നത്. ഭൗതികമായ ആഗ്രഹങ്ങള്‍, മുന്‍കൂട്ടി കാണാനാകാത്ത സാഹചര്യങ്ങള്‍, കര്‍മ്മഫലങ്ങള്‍ എന്നിവയുമായെല്ലാം ബന്ധപ്പെട്ട ഗ്രഹമായി വേദ ജ്യോതിഷം രാഹുവിനെ കരുതുന്നു.

എന്തെങ്കിലും നേടാനുള്ള അതിയായ ആഗ്രഹം, വാങ്ങാനുള്ള ആഗ്രഹം എന്നിവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു. കര്മ്മഗ്രഹമെന്നും രാഹുവിനെ വിളിക്കാറുണ്ട്. ഗ്രഹനിലയില്‍ രാഹുവിന്റെ സ്ഥാനം മുന്ജന്മത്തില് ചെയ്ത കര്‍മ്മഫലങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് വിശ്വാസം. ആത്മാവിന്റെ യാത്ര, ഭൂതകാലത്ത് പൂര്‍ത്തിയാകാതെ കിടന്ന കാര്യങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും രാഹുവുമായി ചേര്‍ത്താണ് ജ്യോതിഷം വിശദീകരിക്കുന്നത്.
രാഹുവിന്റെ നക്ഷത്ര മാറ്റം
മെയ് ആറിന് രാഹു രേവതി നക്ഷത്രത്തിന്റെ ആദ്യപാദത്തിലേക്ക് പ്രവേശിച്ചു. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും മൂന്ന് രാശികള്‍ക്ക് പ്രത്യേകിച്ച് ഈ നക്ഷത്രമാറ്റം അനുകൂലമായിത്തീരും. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും സമൂഹത്തില്‍ അംഗീകാരവും വന്നുചേരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം ഗുണകരമാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അവരുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന സമയമാണ് നിലവിലുള്ളത്. വാഹനങ്ങളോ വസ്തുക്കളോ വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തില്‍ മൊത്തത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുകയും ഭൗതികസുഖം അനുഭവപ്പെടുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. അവിവാഹിതര്‍ക്ക് വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും.
ഇടവം
രാഹുവിന്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാര്‍ക്കും ഗുണകരമാകും. ജീവിതത്തില്‍ ഭൗതികസുഖം അനുഭവപ്പെടും. അപ്രതീക്ഷിത ധനലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. കരിയറില്‍ ഏതെങ്കിലും പ്രത്യേക പദവികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടെ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ഇടവം രാശിക്കാരുടെ ആശയവിനിമയ ശേഷി വര്‍ദ്ധിക്കുകയും ഇവരുടെ ഭാഷണം പ്രിയകരമാകുകയും ചെയ്യും. പുതിയ ബിസിനസുകള്‍ തുടങ്ങാനും പുതിയ ജോലിയില്‍ പ്രവേശിക്കാനും അനുകൂലമായ സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. ബിസിനസുകാര്‍ക്ക് സാമ്പത്തിസ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം ലാഭം വന്നുചേരുകയും ചെയ്യും.
മകരം
മകരം രാശിക്കാര്‍ക്കും രാഹുവിന്റെ മാറ്റം നേട്ടമാകും. ഈ മാറ്റത്തിലൂടെ വരുമാനത്തില്‍ വളരെയധികം വര്‍ദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും .കരിയറിലും ആഗ്രഹിക്കുന്ന രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് നല്ല രീതിയിലുള്ള ലാഭം വന്നുചേരും. കൂടാതെ വലിയ കരാറുകളില്‍ ഒപ്പുവെക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഭാവിയില്‍ ഇത്തരം കരാറുകളിലൂടെ ലാഭമുണ്ടാക്കാന്‍ സാധിക്കും. മകരം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സമൂഹത്തില്‍ കൂടുതല്‍ അംഗീകാരവും സ്വീകാര്യതയും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
