Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
മായാവി ഗ്രഹം രാഹു ഉത്രാട്ടാതിയുടെ തൃതീയ ഭാവത്തില്‍; എണ്ണമില്ലാത്ത നേട്ടങ്ങള്‍, പ്രശസ്തിയും പദവിയും
ജ്യോതിഷത്തില്‍ ഛായാഗ്രഹമെന്നും പാപിഗ്രഹമെന്നും മായാവി ഗ്രഹമെന്നുമെല്ലാമാണ് രാഹുവിനെ വിശേഷിപ്പിക്കുന്നത്. രാഹുവിന്റെ രാശിമാറ്റം എല്ലാ രാശികളിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. പതിനെട്ട് മാസം കൂടുമ്പോഴാണ് രാഹു രാശി മാറുന്നത്. നിലവില്‍ രാഹു മീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. 2025 വരെ ഇതേ രാശിയില്‍ തുടരും. പക്ഷേ ഇതിനിടയില്‍ രാഹു നക്ഷത്രമാറ്റം നടത്തുന്നുണ്ട്. രാശിമാറ്റം പോലെ തന്നെ രാഹുവിന്റെ നക്ഷത്രമാറ്റവും ആളുകളുടെ ജീവിതസാഹചര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാക്കും.

നിലവില്‍ രാഹു ഉത്രട്ടാതി നക്ഷത്രത്തിലാണ് ഉള്ളത്. ശനിയുടെ നക്ഷത്രമായ ഉത്രട്ടാതി 27 നക്ഷത്രങ്ങളില്‍ 26ാമത്തെ നക്ഷത്രമാണ്. ഈ വര്‍ഷം മുഴുവന്‍ രാഹു ഇതേ നക്ഷത്രത്തില്‍ തുടരും. എങ്കിലും ഇടയ്ക്കിടയ്ക്ക് നക്ഷത്രപാദത്തില്‍ മാറ്റമുണ്ടാകും. ആഗസ്റ്റ് 16ന് രാഹു ഉത്രട്ടാതി നക്ഷത്രത്തിന്റെ തൃതീയപാദത്തിലേക്ക് പ്രവേശിച്ചു. ഡിസംബര്‍ വരെ രാഹു അവിടെ തുടരും. രാഹു ഉത്രട്ടാതിയുടെ തൃതീയപാദത്തില്‍ സ്ഥിതി ചെയ്യുന്നത് ചില രാശികള്‍ക്ക് വളരെ ഗുണകരമാണ്. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
രാഹു ഉത്രട്ടാതിയുടെ തൃതൂയ പാദത്തിലേക്ക് എത്തുന്നത് കന്നി രാശിക്കാരായ ആളുകള്‍ക്ക് വളരെയധികം നേട്ടങ്ങളേകകും. ഏറെക്കാലമായി നടക്കാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ഈ രാശിയുടെ മൂന്നാംഭാവത്തില്‍ രാഹുവിനൊപ്പം ശനിയുടെയും വ്യാഴത്തിന്റെയും ദൃഷ്ടിയുണ്ട്. ഇങ്ങനെ രാഹുവിന്റെ നക്ഷത്രമാറ്റത്തിന്റെ പൂര്‍ണ്ണമായ ലാഭം കന്നി രാശിക്കാര്‍ക്ക് ലഭ്യമാകും. കരിയറില്‍ ഇവര്‍ വമ്പിച്ച നേട്ടങ്ങള്‍ സ്വന്തമാക്കും. അധ്വാനത്തിന്റെ ഫലം ഇവരെ തേടിയെത്തും. വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുങ്ങും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. വിദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. മാനസികവും ശാരീരികവുമായ സന്തോഷവും സംതൃപ്തിയും ഇക്കാലയളവില്‍ ഉണ്ടാകും.
ഇടവം
രാഹു ശുക്രന്റെ മിത്രഗ്രഹമാണ്. അതിനാല്‍ തന്നെ ശുക്രന്റെ രാശിയായ ഇടവത്തിന് രാഹുവിനാല്‍ സൗഭാഗ്യങ്ങള്‍ ഉണ്ടാകും. ഇടവം രാശിയുടെ ധനഭാവത്തിലാണ് ഇപ്പോള്‍ രാഹു ഉള്ളത്. അങ്ങനെ ഇടവം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. രാഹുവിന്റെ നക്ഷത്രമാറ്റം ഇടവം രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമാണ്. ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. സുഹൃത്തുക്കളുടെ പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ കാലയളവ് ഗുണകരമായിത്തീരും. ഓഹരിവിപണി, ഫൈനാന്‍സ്, എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. ശനിയുടെയും രാഹുവിന്റെയും സംയോഗം ഇടവം രാശിക്കാര്‍ക്ക് നേട്ടമേകും.
തുലാം
തുലാം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം ലാഭകരമായിരിക്കും. കാരണം രാഹു നക്ഷത്ര പരിവര്‍ത്തനത്തിലൂടെ തുലാം രാശിയുടെ ആറാം ഭാവത്തിലേക്കാണ് എത്തുന്നത്. അത് തുലാം രാശിക്കാര്‍ക്ക് ഗുണകരമാകും. രാഹു ശനിയുടെ നക്ഷത്രത്തിലേക്ക് എത്തുന്നതിലൂടെ തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ശനിയുടെ അനുഗ്രഹവും രാഹുവിന്റെ അനുഗ്രഹവും ലഭ്യമാകും. അപ്രതീക്ഷിത ധനലാഭവും സാമ്പത്തിക പുരോഗതിയും കൈവരും. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഇത്. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭ്യമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവിടും. വിദേശത്ത് നിന്നും സാമ്പത്തികലാഭം ഉണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ശത്രുക്കള്‍ ഇല്ലാതാകും. വലിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. ആത്മവിശ്വാസം വര്‍ധിക്കും. അതേസമയം ആരോഗ്യകാര്യത്തില്‍ ജാഗ്രത പാലിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications