Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
രാഹു ശനിനക്ഷത്രത്തിലേക്ക്; ഉത്രട്ടാതിയില്‍ 18 വര്‍ഷത്തിന് ശേഷം രാഹു: ജാക്ക്പോട്ട് അടിക്കും രാശിക്കാര്‍
പലപ്പോഴും രാഹുവിന്റെ നക്ഷത്രമാറ്റവും ഗ്രഹമാറ്റവും ദോഷഫലങ്ങള്‍ നല്‍കുന്നതാണ് എന്നൊരു ചിന്ത പലരിലും ഉണ്ട്. പലപ്പോഴും ഇത് നല്ലൊരു ശതമാനവും ശരിയാവുകയും ചെയ്യുന്നു. എന്നാല്‍ വേദ ജ്യോതിഷനുസരിച്ച് ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും നാം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന മോശം ഫലങ്ങള്‍ നമ്മുടെ ജീവിതത്തെ തന്നേയും മോശമായി ബാധിക്കുന്നു. ഗ്രഹമാറ്റങ്ങള്‍ രാശിചിഹ്നങ്ങളേയും മനുഷ്യജീവിതത്തേയും ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ തക്ക ശക്തിയുള്ളതാണ്.
ഇത്തരത്തില്‍ ഉള്ള ഒരു നക്ഷത്രമാറ്റമാണ് രാഹുവിന് സംഭവിക്കുന്നത്. രാഹു ബുധന്റെ രാശിയായ രേവതി രാശിയിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ 2024- ജൂലൈ 8-ന് ശനി ഭരിക്കുന്ന ഉത്രട്ടാതി നക്ഷത്രത്തിലേക്ക് രാഹു മാറുന്നു. 18 വര്‍ഷത്തിന് ശേശമാണ് ഇത്തരം ഒരു മാറ്റം സംഭവിക്കുന്നത്. ഈ നക്ഷത്രമാറ്റം എല്ലാ രാശിക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് അപ്രതീക്ഷിതമായ ചില സൗഭാഗ്യങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രാഹുവിനുണ്ടാവുന്ന മാറ്റം അപ്രതീക്ഷിതമായ പല ഗുണങ്ങളും നല്കുന്നു. പലപ്പോഴും ഈ കാലയളവില്‍ ണം നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. .എല്ലാ ജോലികളും മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ബോസ് എല്ലാ കാര്യത്തിലും നിങ്ങളെ പിന്തുണക്കുന്നു. പ്രവര്‍ത്തന രീതിയിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഈ കാലയളവില്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് അനുകൂലമായ സാമ്പത്തിക നേട്ടം തേടിയെത്തുന്നു. ജോലി ഇല്ലാത്തവര്‍ക്കും പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും ഏറ്റവും അനുകൂല സമയമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം സൃഷ്ടിക്കുന്നത് പലപ്പോഴും അപ്രതീക്ഷിതമായ നേട്ടങ്ങളാണ്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് ഉണ്ടാവുന്നത്. ബിസിനസിലെ നിങ്ങളുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഏത് തരത്തിലും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ കുടുംബ ജീവിതവും കൊണ്ട് പോവാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല.
മകരം രാശി
രാഹു ഗ്രഹത്തിലെ മാറ്റം മകരം രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭാഗ്യം നല്കുന്നു. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം ഇവരെ കാത്തിരിക്കുന്നു. പലപ്പോഴും വരുമാനത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക നേട്ടവും വരുമാനവും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വരെ നേട്ടങ്ങളുണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ കാലയളവില്‍ ജോലിയില്‍ നിങ്ങള്‍്ക്ക് സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കും.
കുംഭം രാശി
രാഹു ഗ്രഹത്തിന്റെ നക്ഷത്രമാറ്റം കുംഭം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ജോലിയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഈ കാലയളവില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. കരിയര്‍ മാറ്റങ്ങളില്‍ നിങ്ങള്‍ തന്നെ അഭിമാനം കൊള്ളുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ജീവിതം മുന്പുണ്ടായിരുന്നതിനേക്കാള് സുഖകരമായി മാറുന്നു. വരുമാനം വര്‍ദ്ധിക്കുകയും അതനുസരിച്ച് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക ്അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications