Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മായാവി ഗ്രഹം രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക്; കാത്തിരുന്ന അവസരങ്ങള്‍ തേടിയെത്തും ഈ രാശികള്‍ക്ക്
മായാവി ഗ്രഹമെന്നാണ് വേദ ജ്യോതിഷം രാഹുവിനെ വിശേഷിപ്പിക്കുന്നത്. നിഴല്‍ഗ്രഹങ്ങള്‍ എന്ന് വിളിക്കുന്ന രണ്ട് ഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. മറ്റേത് കേതു ആണ്. പൊതുവേ ഭയത്തോടെയാണ് ആളുകള്‍ ഈ നിഴല്‍ ഗ്രഹങ്ങളെ നോക്കിക്കാണുന്നത്. ഭൗതികമായ അസ്തിത്വം ഇല്ലെങ്കിലും മനുഷ്യജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങള്‍ ആണിത്. കര്‍മ്മം, പൂര്‍വ്വജന്മത്തിലെ സംഭവങ്ങള്‍ എന്നിവയുമായും ഈ ഗ്രഹങ്ങളെ ബന്ധപ്പെടുത്താറുണ്ട്.

ജൂലൈ എട്ടിന് രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശനി അധിപനായുള്ള നക്ഷത്രമാണ് ഉത്രട്ടാതി. ദേവഗുരുവായ വ്യാഴമാണ് ഉത്രട്ടാതിയുടെ ദേവത. ശനിയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ഈ ബന്ധം വളരെ മംഗളകരമായ ഒന്നാണ്. അതിനാല്‍ തന്നെ രാഹുവിന്റെ ഈ രാശിമാറ്റം ചില രാശികള്‍ക്ക് വളരെ അനുകൂലമായി വന്ന് ഭവിക്കും. കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ഇവര്‍ക്ക് കഴിയും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്ക് രാഹുവിന്റെ നക്ഷത്രമാറ്റം അനുകൂലമായി ഭവിക്കും. മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സാധിക്കും. ബിസിനസില്‍ ആഗ്രഹിച്ച മാറ്റങ്ങള്‍ കൊണ്ടുവരികയും ആ മാറ്റങ്ങള്‍ വളരെ അനുകൂലമായി തീരുകയും ചെയ്യും. ബിസിനസ് പുതിയ രീതിയിലുള്ള വളര്‍ച്ച നേടും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രോപ്പര്‍ട്ടിയോ വാഹനങ്ങളോ വാങ്ങാനുള്ള യോഗം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഉണ്ട്. രാഹുവിന്റെ അനുഗ്രഹത്തില്‍ മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നേതൃത്വ ഗുണങ്ങള്‍ കൈവരും.കോടതിയില്‍ നന്നും അനുകൂലമായ വിധി പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടാകും. സമൂഹത്തില്‍ നിലയും വിലയും വര്‍ധിക്കും.
മിഥുനം
രാഹുവിന്റെ നക്ഷത്രമാറ്റം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ ഗുണകരമായി തീരും. ഈ കാലയളവില്‍ ശുഭകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. വരുമാനം വര്‍ധിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും നല്ല മാറ്റങ്ങള്‍ ഉണ്ടാകും. നിരവധി മികച്ച അവസരങ്ങള്‍ ഈ കാലയളവില്‍ മിഥുനം രാശിക്കാരെ തേടിയെത്തും. പണം ഉണ്ടാക്കുന്നതിന് പുതിയ പുതിയ വഴികള്‍ കണ്ടെത്താന്‍ സാധിക്കും. വിചാരിച്ചതും ആഗ്രഹിച്ചതുമായ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഈ കാലയളവില്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുകൂലമായ സമയമാണ്.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്കും രാഹുവിന്റെ നക്ഷത്രമാറ്റം അനുകൂലമാകും. ഈ കാലയളവില്‍ പല തവണയായി അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ രീതിയിലുള്ള ലാഭം തേടിവരും. മറ്റ് ബിസിനസുകളില്‍ നിക്ഷേപം നടത്താന്‍ വളരെ അനുകൂലമായ സമയമാണ്. തൊഴിലന്വേഷകര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഈ കാലയളവില്‍ ഭൗതിക സുഖങ്ങള്‍ അനുഭവിക്കാനുള്ള യോഗം തുലാംരാശിക്കാര്‍ക്ക് ഉണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്യും. പൊതുവേ ഈ കാലയളവില്‍ സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെടുകയും പൂര്‍ത്തിയാക്കാതിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
