Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ലോകസപ്ന്ദനം മാറ്റി മറിയ്ക്കും ഗ്രഹണയോഗം: രാഹുചന്ദ്ര സംയോഗം ഭയം സൃഷ്ടിക്കും 4 രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ നടക്കേണ്ട ചില ജ്യോതിഷ മാറ്റങ്ങള്‍ അതിന്റേതായ സമയത്ത് സംഭവിക്കുന്നു. പലപ്പോഴും ഓരോ രാശിക്കാരുടേയും ജീവിതത്തില്‍ ഇതെല്ലാം സ്വാധീനം ചെലുത്തുകയും ചെയ്യും. ജ്യോതിഷ പ്രകാരം ഓഗസ്റ്റ് 10-ന് പുലര്‍ച്ചെ ഗ്രഹണ യോഗം സംഭവിക്കുന്നു. ചന്ദ്രന് കുംഭം രാശിയിലേക്ക് സംക്രമിക്കുകയും രാഹുവുമായി ചേരുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഗ്രഹണ യോഗം രൂപപ്പെടുന്നത്. ഇത് പലപ്പോഴും ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്.
രാഹുവും ചന്ദ്രനും ഒരേ രാശിയില്‍ കൂടിച്ചേരുമ്പോഴാണ് ഗ്രഹണ യോഗം സംഭവിക്കുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ഗ്രഹണ യോഗം സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുംഭത്തിന്റെ അധിപനായ ശനിയും അതോടൊപ്പം തന്നെ രാഹുവും ചേരുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് പലരിലും മാനസികാരോഗ്യത്തെയാണ് പ്രതിസന്ധിയിലാക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് നോക്കാം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാരില്‍ വളരെ ദോഷകരമായി ഭവിക്കുന്ന യോഗമാണ് ഗ്രഹണ യോഗം. ഇതിന്റെ ഫലമായി അവരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ വന്ന് കൂടുകയും ചെയ്യുന്നു. അത് മാത്രമല്ല ഓരോ സമയത്തും നിങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീളുന്നു എന്നതാണ് സത്യം. വാഹനം ഓടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടേ ഇരിക്കും. കൂടാതെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യങ്ങളില്‍ അലസത കാണിക്കരുത്. അത് പിന്നീട് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജോലിയില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണ യോഗം വളരെയധികം പ്രതിസന്ധികള്‍ കൊണ്ട് വരുന്നു. ഓഗസ്റ്റ് 10 മുതല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും അതെല്ലാം തന്നെ മോശം ഫലങ്ങളാണ് ഉണ്ടാക്കുന്നത്. അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ പലതും നിങ്ങളെ വിടാതെ പിന്തുടരുന്നു. ഈ യോഗം പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പങ്കാളിയുടെ ആരോഗ്യം അല്പം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നത് വീണ്ടും വീണ്ടും ഓര്‍ക്കണം. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. പലപ്പോഴും മാനസികാരോഗ്യവും പ്രശ്നത്തിലാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
ഗ്രഹണ യോഗം കുംഭം രാശിക്കാര്‍ക്ക് അശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ണറ്റുള്ള രാശിക്കാരേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇവരാണ് അനുഭവിക്കേണ്ടി വരുക. അതിന് കാരണം പലപ്പോഴും ഗ്രഹണ യോഗം രൂപം കൊള്ളുന്നത് കുംഭം രാശിയുടെ ലഗ്നത്തിലാണ് എന്നത് കൊണ്ടാണ്. പലപ്പോഴും വ്യക്തിപരമായ പ്രതിസന്ധികല്‍ നിങ്ങലില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തിലും ഇവര്‍ക്ക് നിരന്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ജോലിക്കാര്യത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ പലതും പരാജയപ്പെടുന്നു. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ പോലും പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല. അതുകൊണ്ട് തന്നെ രണ്ട് തവണ ആലോചിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
മീനം രാശി
മീനം രാശിക്കാരില്‍ ഗ്രഹണ യോഗം ദോഷകരമായ പല ഫലങ്ങളും നല്കുന്നു. ജാതകത്തില്‍ പന്ത്രണ്ടാംഭാവത്തിലാണ് ഇത് രൂപം കൊള്ളുന്നത്. അത് പലപ്പോഴും നിങ്ങളില്‍ സാമ്പത്തിക നഷ്ടം കൊണ്ട് വരുന്നതിന് കാരണമാകുന്നു. ചന്ദ്രനും രാഹുവും ഒരേ ഭാവത്തില്‍ നില കൊള്ളുന്നതിനാല്‍ നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് മാറുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന യാത്ര ശുഭകരമായിരിക്കണം എന്നില്ല. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആത്മവിശ്വാസക്കുറവിലേക്ക് എത്തുന്നു.



Click it and Unblock the Notifications
