Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
രാഹു-ബുധന്‍ യുതി 2025: കാര്യവിജയം, സമ്പത്ത്, സര്‍ക്കാര്‍ ജോലി ഈ 3 രാശിക്കാര്‍ക്ക്
202ന്റെ തുടക്കത്തില്‍, രാഹുവും ബുധനും മീനം രാശിയില്‍ സംഗമിക്കുകയാണ്. നിലവില്‍ രാഹു മീനത്തിലേയ്ക്ക് ചലിക്കുകയാണ്. അതുപോലെ, ബുധന്‍ 2025 ഫെബ്രുവരി 22ന് മീനത്തില്‍ പ്രവേശിക്കും. രാഹുവും ബുധനും ഒരേ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം മുതല്‍ കാര്യവിജയം, സര്‍ക്കാര്‍ ജോലി എന്നിവയ്ക്കെല്ലാം യോഗം തെളിയുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശികാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും ഇല്ലാതാകുന്നതാണ്. കഷ്ടപ്പാടിന് അതിന്റെ ഫലം ലഭിക്കുന്നതാണ്. ഓരോ ചുവടിലും വിജയം കൈവരിക്കാന്‍ സാധിക്കും. ഈ രാശിക്കാരുടെ ഗുണങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലുന്നതോടൊപ്പം സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കുന്നതാണ്. എണ്ണിയാല്‍ തീരാത്ത നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കൂടപ്പിറപ്പുകള്‍ സഹായിക്കുന്നതായിരിക്കും. കുടുംബ ബിസിനസ്സില്‍ പങ്കാളിയാകാന്‍ യോഗം സിദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ രീതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ഇവ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നതാണ്. ജീവിതത്തില്‍ പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം നടക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. പങ്കാളിയില്‍ നിന്നും സ്നേഹവും കരുതലും ഉണ്ടാകുന്നതാണ്.
വൃശ്ചികം
ബിസിനസ്സില്‍ നിന്നും അത്യാവശ്യം ലാഭം ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. കുടുംബത്തില്‍ നിങ്ങളുടെ വാക്കിന് വില ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കും. മറ്റുള്ളവരില്‍ നിങ്ങളെ കുറിച്ച് മതിപ്പും ആദരവും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇത് സമൂഹത്തില്‍ നല്ലൊരു വ്യക്തിത്വമായി നിലനില്ക്കാന് സഹായിക്കും. രാഷ്ട്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ വിവാഹം നടക്കുന്നതായിരിക്കും. ബന്ധുക്കളില്‍ നിന്നും പ്രശംസകള്‍ നേടുന്നതായിരിക്കും. പുതിയ സ്ഥലം, വീട്, എന്നിവയെല്ലാം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല മത്സര പരീക്ഷകളിലും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പഠനമികവ് പല നേട്ടങ്ങള്‍ക്കും വഴിയൊരുക്കും. സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നതിനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്. പണം സ്വരൂപിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പണം കൃത്യമായ സ്ഥലത്ത് നിക്ഷേപിക്കുന്നതിലൂടെ ഭാവിയില്‍ നല്ലൊരു തുക ഇവരിലേയ്ക്ക് എത്തുന്നതാണ്. വീടുപണി തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പട്ടണത്തില്‍ നല്ലൊരു വീട് പണിയാന്‍ ഇവര്‍ക്ക് സാധിക്കും. മക്കളെ വിദേശത്തേയ്ക്ക അയക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ ബുദ്ധിമുട്ടുകള്‍ കുറയും. ബന്ധുക്കള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കുന്നതാണ്. ജീവിതനിലവാരം പ്രതീക്ഷച്ച രീതിയില്‍ ഉയര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്തേയ്കക് പോകാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
