Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
രാഹുവും ബുധനും ചേര്‍ന്ന് അതിസമ്പന്ന യോഗം: കരിയര്‍, സമ്പത്ത് വിവാഹം നേട്ടങ്ങള്‍ നിരവധി
വേദ ജ്യോതിഷ പ്രകാരം രാഹുവിനെ വളരെ മോശം ഫലം നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും ദേഷ്യം, ചൂതാട്ടം, യാത്രകള്‍, മോഷണം, ദുഷ്പ്രവൃത്തികള്‍, ത്വക്ക് രോഗങ്ങള്‍, മതപരമായ പ്രശ്നങ്ങള്‍ എന്നിവയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ രാഹുവിന്റെ സ്വാധീനം വളരെ മോശം ഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇതിന്റെയെല്ലാം നേരെ വിപരീത ഫലമാണ് ബുധന്‍ നമുക്ക് നല്‍കുന്നത്. ബുധന്‍ സാധാരണ ബുദ്ധി, യുക്തി, ആശയവിനിമയം, ഗണിതം, മിടുക്ക്, സൗഹൃദം എന്നിവയെയാണ് ബുധന്‍ സൂചിപ്പിക്കുന്ന്.
അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അനുകൂല പ്രതികൂല മാറ്റങ്ങളെ സൃഷ്ടിക്കുന്നു. ഏപ്രില്‍ 9-ന് ബുധന്‍ രാഹുവുമായി ചേര്‍ന്ന് ചില രാശിക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുക വഴി അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. രാഹു മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ സമയം സമ്പത്തില്‍ വര്‍ദ്ധനവും അനുകൂലമായ മറ്റ് പല ഭാഗ്യങ്ങളും ഉണ്ടാവുന്ന മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹു, ബുധന്‍ എന്നിവയുടെ സംയോജനം വളരെയധികം ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ആണ് ഇത്തരം ഗ്രഹമാറ്റം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഈ സമയത്ത് മംഗളകരമായ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നു. വിദേശരാജ്യത്ത് പോവുന്നതിനും സ്ഥിരതാമസത്തിനും സഹായിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ശ്രനമിക്കുന്നവര്ക്ക് അതിന് അനുകൂല സമയമാണ്.
കര്‍ക്കിടകം രാശി
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയാന്‍ പോവുന്ന സമയമാണ്. സന്താനങ്ങളുടെ കാര്യത്തിലും സന്തോഷമുണ്ടാവുന്ന പല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതം പൊതുവേ അനുകൂല ഫലങ്ങള്‍ നല്കുന്ന സമയം തന്നെയാണ്. ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തലത്തിലേക്ക് എത്തുന്നു. അത് തന്നെയാണ് കര്‍ക്കിടകം രാശിയുടെ പ്രത്യേകതയും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുേയും സംയോജനം അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ സ്രോതസ്സ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതിന്റെ ഫലമായി അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് പണം ലഭിച്ചേക്കാം. സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തെത്തിക്കുന്നു. പുതിയ വസ്തുവും വീടും വാങ്ങുന്നതിന് അനുകൂല സമയമാണ്. വാഹന ഉപയോഗത്തില്‍ മാത്രം അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ വ്യക്തിത്വത്തില്‍ പോലും മാറ്റങ്ങള്‍ സംഭവിക്കാം. പദ്ധതികള്‍ എല്ലാം തന്നെ മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റേയും രാഹുവിന്റേയും സംക്രമണവും കൂടിച്ചേരലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ നാലാം ഭാവത്തിലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഈ സമയത്ത് ഭൗതിക സുഖങ്ങള്‍ നിങ്ങളേ തേടി എത്തുന്നു. സൗകര്യങ്ങളും മറ്റും വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. മറുവശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ സ്വാധീനഫലമായി പല നേ്ട്ടങ്ങളും ഉണ്ടാവുന്നു. അമ്മയുമായുള്ള ബന്ധം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications