Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ജീവിതം കലുഷിതമാക്കുന്ന പാപഗ്രഹം; ഒരുമാത്രയില്‍ കുഴഞ്ഞുമറിയും കാര്യങ്ങള്‍, പരിഹാരം ഈ രാഹു മന്ത്രം
Rahu Mantra:ജ്യോതിഷത്തില്‍ വലിയ വിശ്വാസമില്ലാത്ത ആളുകള്‍ പോലും രാഹുകാലം നോക്കിയാണ് ശുഭകാര്യങ്ങള്‍ ചെയ്യുക. ഒരു ദിവസത്തിലെ ഏറ്റവും മോശമായ അല്ലെങ്കില്‍ അശുഭകരമായ സമയമാണ് രാഹുകാലമെന്നാണ് വിശ്വാസം. പുതിയ കാര്യങ്ങളോ ശുഭകാര്യങ്ങളോ തുടങ്ങാന്‍ ഊ സമയം ഉചിതമല്ല. ജീവിതത്തില്‍ പലതരം തടസ്സങ്ങളും പ്രശ്നങ്ങളും വിഭ്രമ ചിന്തകളും അനാരോഗ്യകരമായ ആസക്തികളും നല്കുന്ന ഗ്രഹമായാണ് രാഹു അറിയപ്പെടുന്നത്. ആശാസ്യകരമല്ലാത്ത ആഗ്രഹങ്ങള്‍, പെട്ടെന്നുള്ള പ്രസിദ്ധി, വിചിത്രവും ഹിതകരമല്ലാത്തതുമായ തിരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം രാഹുവിന്റെ സ്വാധീനം നിമിത്തം ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.

രാഹു ദോഷത്തിന് പരിഹാരം
പക്ഷേ രാഹുവിനെ എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും കുറ്റപ്പെടുത്തുന്നതിന് മുമ്പ്, അതിനുള്ള പരിഹാരത്തെ കുറിച്ച് അറിയാം. രാഹു മൂലം ജീവിതത്തില്‍ ഉണ്ടാകുന്ന സകല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണ് രാഹു മന്ത്രം. വളരെ ശക്തമായ മന്ത്രമാണിത്. തെറ്റായ വഴിയിലേക്ക് പോകുന്ന ഒരാള്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുന്ന പ്രകാശം പോലെയാണ് രാഹു ഗ്രഹ മന്ത്രം. രാഹുവിന്റെ പ്രവചനാതീതമായ സ്വാധീനം ജീവിതത്തിലുണ്ടാക്കുന്ന ദോഷങ്ങളെ വഴിതിരിച്ചുവിടാനുള്ള ശക്തി അതിനുണ്ട്.
രാഹു മന്ത്രം
"ഓം രാഹവേ നമഃ"
വളരെ ലളിതമായ, എന്നാല്‍ അതിശക്തമായ രാഹു ഗ്രഹ മന്ത്രമാണിത്. സംസ്കൃത പാണ്ഡിത്യമോ വലിയ അറിവോ ഒന്നും ഇല്ലാതെ ഈ മന്ത്രം ചൊല്ലുവാനും മനസ്സറിഞ്ഞ് ഉരുവിടാനും സാധിക്കും. ഈ മന്ത്രം അല്‍പ്പം കൂടി ആഴത്തില്‍ ചൊല്ലണമെങ്കില്
"ഓം ഭ്രാം ഭ്രീം ഭ്രൂം രാഹവേ നമഃ"
എന്ന് ജപിക്കാം.
ഗുണങ്ങള്‍
ജോലിയിലെ ആശങ്കകള്‍ നീക്കും
ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ ഇടിത്തീ പോലെ പ്രതിസന്ധികള്‍ നല്കുന്ന ഗ്രഹമാണ് രാഹു. ചിലപ്പോള്‍ രാഹു കാരണം ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ വലിയ വിജയം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. എന്നാല്‍ ചിലപ്പോള്‍ വൈകുന്നേരം ആകുമ്പോഴേക്കേും അതിന്റെ സന്തോഷം അപ്പാടെ മായ്ക്കുന്ന തരത്തില്‍ മറ്റൊരു കാര്യവും സംഭവിക്കാം. അതാണ് രാഹുവിന്റെ ഇടപെടല്‍. അങ്ങനെയുള്ള ഘട്ടങ്ങളില്‍ രാഹു മന്ത്രം വളരെ ഗുണകരമാണ്. അതിലൂടെ കരിയറിലും ജോലിയിലും ഉള്ള അസ്ഥിരതകള്‍ മാറ്റാനും ലക്ഷ്യങ്ങളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും സാധിക്കും.
മനസമാധാനം നല്‍കും
അമിതചിന്ത, മനോവിഭ്രാന്തി, പാതിരാത്രിയോ അസമയത്തോ ഉണ്ടാകുന്ന പെട്ടെന്നുള്ള ചിന്തകള്‍, ആശയങ്ങള്‍ എന്നിവയെല്ലാം രാഹുവിന്റെ കളികളാണ്. അങ്ങനെയുള്ളപ്പോള്‍ ഈ രാഹു മന്ത്രം മനസ്സിരുത്തി ജപിക്കുക. അറ്റമില്ലാത്ത ചിന്തകള്‍ അകലാനും, മനസ്സിനെ സമാധാനത്തിലേക്ക് തിരിച്ചെത്തിക്കാനും വ്യക്തതയുണ്ടാകാനും അത് സഹായിക്കും.
പെട്ടെന്നുള്ള ദൗര്‍ഭാഗ്യം കുറയ്ക്കും
ജീവിതത്തില്‍ അവിചാരിതമായ വഴിത്തിരിവുകള്‍ നല്‍കുന്നതിന് പിന്നില്‍ രാഹുവാണ്. അത് നല്ലതുമാകാം ചീത്തതുമാകാം. അത്തരം ഘട്ടങ്ങളില്‍ ഈ രാഹുമന്ത്രം ജീവിതത്തിലെ അനാവശ്യമായ നാടകീയത ഒഴിവാക്കാന്‍ സഹായിക്കും. എല്ലാം നന്നായി പോയ്ക്കൊണ്ടിരിക്കെ സങ്കല്പ്പിക്കാന് പോലുമാകാത്ത സംഭവങ്ങള്‍ നടക്കുന്നത് ഒഴിവാകും.
ആകര്‍ഷക വ്യക്തിത്വം സമ്മാനിക്കും
തോന്നലുകളും ഉള്‍വിളികളും സമ്മാനിക്കുന്ന ഗ്രഹമാണ് രാഹു. അങ്ങനെയാണ് രാഹു മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വം നല്‍കുന്നത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തിന് ആധികാരികത കൈവരും.
ആസക്തികളും ദുര്‍നടപ്പുകളും ഇല്ലാതാകും
ജീവിതത്തിന് ഹിതകരമല്ലാത്ത ആസക്തികളും അനാരോഗ്യകരമായ കൂട്ടുകെട്ടുകളും ഒരാളുടെ ഊര്‍ജം അനാവശ്യമായി പാഴാക്കിക്കളയാന്‍ രാഹു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. അതിരുകള്‍ ലംഘിക്കാന്‍ അത് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അത്തരം ഘട്ടങ്ങളില്‍ രാഹു മന്ത്രത്തില്‍ വിശ്വാസമര്പ്പിച്ചുനോക്കൂ, അത്തരം ദുരാഗ്രഹങ്ങള്‍ക്കും ദുര്‍നടപ്പുകള്‍ക്കും മേല്‍ നിയന്ത്രണം വീണ്ടെടുക്കാന്‍ സാധിക്കും. അത്തരം താല്‍പ്പര്യങ്ങളെ അതിജീവിക്കും.
ജീവിതം ആവേശകരവും ആസ്വാദ്യകരവും ആക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സുഹൃത്തിനെ പോലെയാണ് രാഹു. പക്ഷേ അതുകൊണ്ടുള്ള റിസ്കുകള്‍ രാഹു മനപ്പൂര്‍വ്വം നമ്മളെ ഓര്‍മ്മിപ്പിക്കില്ല. എന്നാല്‍ രാഹുവിന്റെ ഇടപെടലുകള്‍ തിരിച്ചറിഞ്ഞ് രാഹു ഗ്രഹ മന്ത്രം ജപിച്ചാല്‍ ജീവിതത്തിലെ അനാവശ്യ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications