Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രാഹു മഹാദശ: 18 വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രഭാവം കരിയറും ബിസിനസും സമ്പത്തും രാഹുവിന്റെ വലയത്തില്‍
വേദ ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തി ജീവിതത്തില്‍ പല ദശകളിലൂടെയും കടന്നുപോകുന്നു. നവഗ്രഹങ്ങളില്‍ ഓരോന്നിനും മഹാദശകളും അന്തര്‍ദശകളും ഉണ്ട്. ഇതെല്ലാം ആളുകള്‍ക്ക് അനുഭവവേദ്യമാകും. മഹാദശ വര്‍ഷങ്ങളോളം നീളും. ഈ കാലയളവില്‍ ആളുകളിലും സത്ഫലങ്ങളും ദോഷഫലങ്ങളും ഉണ്ടാകും. ഗ്രഹസ്ഥിതി അനുകൂലമാണെങ്കില്‍ പോസിറ്റീവ് ഫലവും പ്രതികൂലമാണെങ്കില്‍ നെഗറ്റീവ് ഫലവും ഉണ്ടാകും.

രാഹു മഹാദശ
ഛായഗ്രഹമായ രാഹുവിന്റെ മഹാദശ ജീവിതത്തിലെ സുപ്രധാന കാലയളവാണ്. 18 വര്‍ഷമാണ് ഒരു വ്യക്തി ജീവിതത്തില്‍ രാഹു മഹാദശയിലൂടെ കടന്നുപോകുന്നത്. ജ്യോതിഷത്തില്‍ പാപഗ്രഹമെന്നാണ് രാഹു അറിയപ്പെടുന്നത്. കഠിനഭാഷണം, ചൂതാട്ടം, യാത്രകള്‍, കളവ്, ദുഷ്‌കര്‍മ്മം, ചര്‍മ്മരോഗങ്ങള്‍, ധാര്‍മ്മിക യാത്ര എന്നിവയുടെയെല്ലാം കാരണഭൂതനായാണ് രാഹു അറിയപ്പെടുന്നത്.
ഒറ്റരാത്രി കൊണ്ട് രാഹുവിന്റെ സ്വാധീനം നിമിത്തം ജീവിതം മാറും. അപ്രതീക്ഷിത മാറ്റങ്ങളും അസാധാരണ സംഭവങ്ങളും തീവ്രമായ അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടാകും. 18 വര്‍ഷം നീണ്ടുനില്‍ക്കുന്ന കാലയളവ് ആയതിനാല്‍ വളരെ തീവ്രമായി തന്നെ ഓരോ സംഭവങ്ങളും ജീവിതത്തെ സ്വാധീനിക്കും. കരിയര്‍, ബന്ധങ്ങള്‍, ആരോഗ്യം എന്നീ മേഖലകളിലെല്ലാം രാഹുവിന്റെ പ്രഭാവം അനുഭവപ്പെടും.
രാഹു മഹാദശയില്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കുക എന്നറിയാം.
രാഹു അനുകൂലസ്ഥാനത്തായാല്‍
ജാതകത്തില്‍ രാഹു അനുകൂലസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് ജീവിതം വളരെ സുന്ദരമായിരിക്കും. അവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിരിക്കും. ലഗ്നത്തില്‍ രാഹു ഉള്ളവര്‍ ജനപ്രിയരായിരിക്കും. സമൂഹത്തില്‍ സ്വാധീനവും ഉന്നതസ്ഥാനവും ഇവര്‍ക്കുണ്ടാകും. ഇവര്‍ രാഷ്ട്രീയത്തില്‍ ശോഭിക്കുകയും പദവികളിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇവര്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നേടാനും യശസ്സ് നേടാനും സാധിക്കും. രാഹു അനുകൂലസ്ഥാനത്തുള്ളപ്പോള്‍ മഹാദശ അനുഭവിക്കുന്നവര്‍ക്ക് സത്ഫലങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് സാമ്പത്തികമായും ഉയര്‍ച്ചയുണ്ടാകും. ഓഹരിവിപണി, ലോട്ടറി എന്നിവയിലൂടെ ധനലാഭം നേടാനാകും. ഇവര്‍ ദീര്‍ഘദര്‍ശികള്‍ ആയിരിക്കും.
പ്രതികൂലസ്ഥാനത്തായാല്‍
ജാതകത്തില്‍ രാഹു പ്രതികൂലസ്ഥാനത്ത് ഉള്ളപ്പോഴാണ് ഒരു വ്യക്തിക്ക് രാഹു മഹാദശ ആരംഭിക്കുന്നതെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ വളരെ മോശം സമയങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഇവര്‍ മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് അടിമകളായിരിക്കും. അതെത്തുടര്‍ന്നുള്ള രോഡപീഡകള്‍ ഇവരെ അലട്ടും. ഇവര്‍ വഞ്ചകരും കപട സ്വഭാവക്കാരും വിശ്വാസവഞ്ചന കാണിക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ വിഷാദരോഗം അടക്കമുള്ള മാനസികപീഡകള്‍ അനുഭവിക്കേണ്ടതായി വരും. സമൂഹത്തില്‍ ഇവര്‍ക്ക് ചീത്തപ്പേര് ഉണ്ടാകും. ഇവര്‍ നാസ്തികരും ദൈവഭയം ഇല്ലാത്തവരും ആയിരിക്കും. ഇവര്‍ മറ്റുള്ളവരില്‍ വെറുപ്പും കഷ്ടപ്പാടും ബാധ്യതയുമുണ്ടാക്കും.
രാഹു മഹാദശ ജീവിതത്തില്‍
കരിയര്‍
രാഹു മഹാദശ കരിയര്‍ ലക്ഷ്യങ്ങളെയും വിജയാസക്തിയെയും ഉത്തേജിപ്പിക്കും. കരിയറില്‍ പെട്ടെന്നുള്ള മാറ്റങ്ങളുടെയും അസാധാരണ അവസരങ്ങളുടെയും സമയമായിരിക്കും ഇത്. വലിയ നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകാമെങ്കിലും രാഹു പ്രതികൂലമാണെങ്കില്‍ ജോലിയില്‍ അസ്ഥിരത, വെല്ലുവിളികള്‍, കരിയറില്‍ സ്ഥിരതയില്ലായ്മയ എന്നിവ അനുഭവപ്പെടാം.
ബന്ധങ്ങള്‍
രാഹു പ്രതികൂലസ്ഥാനത്താണെങ്കില്‍ രാഹു മഹാദശക്കാലത്ത് ബന്ധങ്ങള്‍ പ്രക്ഷുബ്ധമാകും. കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും തെറ്റിദ്ധാരണകളും സംഘര്‍ഷങ്ങളും ഉണ്ടാകും. രാഹുവിന്റെ സ്വാധീനം നിമിത്തം അസാധാരണ ബന്ധങ്ങള്‍ ഉണ്ടാകും. ഇവ ഗുണകരമാകില്ല.
ആരോഗ്യം
രാഹു ദോഷസ്ഥാനത്താണെങ്കില്‍ അവിചാരിതമായി പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. നാഡീരോഗങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവ രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാലയളവില്‍ ആരോഗ്യത്തിന് കരുതല്‍ നല്‍കണം.
സാമ്പത്തികം
രാഹു മഹാദശ സാമ്പത്തികാവസ്ഥയില്‍ ഗുണഫലങ്ങളും വെല്ലുവിളികളും നല്‍കും. ലാഭവും നഷ്ടവും ഉണ്ടാകാം. വിചാരിക്കാത്ത ചില അവസരങ്ങള്‍ ലഭിച്ചേക്കും. അതേസമയം പെട്ടെന്നുള്ള ചിലവുകളും സാമ്പത്തിക അസ്ഥിരതയും ഉണ്ടാകും. ഈ കാലയളവില്‍ വളരെ ശ്രദ്ധയോടെ സാമ്പത്തികം കൈകാര്യം ചെയ്യണം.
ആത്മീയ വളര്‍ച്ച
തീവ്രമായ ആത്മീയ അഭിലാഷങ്ങളുടെ സമയമായിരിക്കും രാഹു മഹാദശ. അസാധാരണമായ അത്മീയ ശീലങ്ങളും പരിശീലനങ്ങളും ഉണ്ടാകും.
രാഹുമാറ്റം 2025
18 വര്‍ഷം കൂടുമ്പോഴാണ് രാഹുമാറ്റം സംഭവിക്കുന്നത്. 2025 മെയ് 18ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹു രാശി മാറുകയാണ്. ശനിയുടെ രാശിയായ കുംഭത്തിലേക്കാണ് രാഹു വരിക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications