Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
നിഴല്‍ ഗ്രഹങ്ങള്‍ രാശിമാറുന്നു; 2025-ല്‍ ഈ 3 രാശിക്കാരുടെ അവസ്ഥ ഇതായിരിക്കും
2025 ഫെബ്രുവരി മാസവസാനത്തോടെ നിഴല്‍ ഗ്രഹങ്ങളായ രാഹുവും കേതുവും രാശിമാറുകയാണ്. രാഹു മീനത്തില്‍ നിന്നും കുംഭത്തിലേയ്ക്കും. കേതു കന്നിയില്‍ നിന്നും ചിങ്ങത്തിലേയ്ക്കുമാണ് പ്രവേശിക്കാന്‍ പോകുന്നത്. ഈ രണ്ട് പ്രധാന ഗ്രഹങ്ങളിലും ഉണ്ടാകുന്ന ഈ മാറ്റം ചില രാശിക്കാര്‍ക്ക് ഗുണവും ദോഷവും ഒരുമിച്ച് നല്കാന് പോവുകയാണ്. ഈ മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
2025 ഫെബ്രുവരി മാസം അവസാനം മുതല്‍ നല്ലതും എന്നാല്‍ വിഷമകരവുമായ പല സംഭവങ്ങളും മിഥുനം രാശിക്കാരെ തേടിയെത്താന്‍ സാധ്യത കൂടുതലാണ്. ഭാഗ്യപരമായി നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് ജോലിയില്‍ നല്ല മികവ് കാണിക്കാന്‍ സാധിക്കുന്നതാണ്. വിവാഹം നടക്കാന്‍ സാധ്യത വര്‍ദ്ധിക്കുന്നു. അതുപോലെ മനസ്സില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാനും യോഗം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, സാമ്പത്തികപരമായി പല ബുദ്ധിമുട്ടുകളും ഈ രാശിക്കാര്‍ നേരിട്ടെന്ന് വന്നേക്കാം. അതിനാല്‍ പണം കൃത്യമായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ വിധത്തില്‍ വിനിയോഗിച്ചാല്‍ നല്ല രീതിയില്‍ സമ്പാദിക്കാന്‍ യോഗം ലഭിക്കുന്ന രാശിക്കാര്‍ കൂടിയാണ് മിഥുനം രാശിക്കാര്‍. പ്രത്യേകിച്ച്, രാഹു- കേതു ദേവന്മാരുടെ അനുഗ്രഹം നിലനില്‍ക്കുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ പലതും അനുഭവിക്കാതെ ലക്ഷ്യം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതിനാല്‍, അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിതെ പല മേഖലയില്‍ നിന്നും ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. സാമ്പത്തികപരമായി മെച്ചപ്പെടാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കാണുന്നുണ്ട്. അതുപോലെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്. കുടുംബ കലഹങ്ങള്‍ കുറയും. ആഗ്രഹിച്ച രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കും. പുതിയ ജോലി സ്ഥലത്തേയ്ക്ക് മാറും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. സമ്പാദ്യപദ്ധതികളില്‍ ഭാഗമാകുന്നത് പണം ഭാവിയിലേയ്ക്ക് സ്വരൂപിക്കാന്‍ സഹായിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് വന്നേക്കാം. എന്നിരുന്നാലും കൃത്യമായ രീതിയില്‍ ലക്ഷ്യബോധത്തോടെ സഞ്ചരിച്ചാല്‍ തടസ്സങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കും.
വൃശ്ചികം
നടക്കില്ല എന്ന് പലരും പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് നടത്തിയെടുക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ കഴിവ് സമൂഹം അംഗീകരിക്കുന്നതിന് വഴിയൊരുക്കും. നിങ്ങളുടെ ബുദ്ധി സാമര്‍ത്ഥ്യത്താല്‍ ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികപരമായി നല്ല ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കൂടുതല്‍ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ മികച്ച് നില്ക്കാന് വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സ്കോളര്‍ഷിപ്പുകള്‍ നേടിയെടുക്കാന്‍ സാധിക്കും. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ട് പോകാൻ സാധിക്കുന്നതാണ്. നല്ല ജീവിതം നയിക്കാനും ഇവർക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
