Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
രാഹുകേതുക്കളുടെ രാശിമാറ്റം; 2025-ല്‍ ശനിദോഷം പോലും ഏല്‍ക്കാത്ത നക്ഷത്രങ്ങള്‍ ഇവയാണ്
2025 എന്ന വര്‍ഷം വേദജ്യോതിഷത്തില്‍ ഇത്രയധികം പ്രധാനപ്പെട്ടതായി മാറുന്നത് സുപ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടാണ്. അതില്‍ ഒട്ടുമിക്ക ഗ്രഹങ്ങളുടെയും രാശിമാറ്റവും അവയുടെ ഫലങ്ങളും നമ്മള് ചര്‍ച്ച ചെയ്തുകഴിഞ്ഞു. നിഴല്ഗ്രഹങ്ങളെന്നും പാപഗ്രഹങ്ങള്‍ എന്നും മായാവി ഗ്രഹങ്ങള്‍ എന്നും വിഴിക്കുന്ന രാഹുകേതുക്കള്‍ വേദ ജ്യോതിഷത്തില്‍ മറ്റ് ഗ്രഹങ്ങളോളം തന്നെ പ്രധാനപ്പെട്ടവയാണ്. വരുംവര്‍ഷം രാഹുകേതുക്കളും രാശി മാറുന്നുണ്ട്. ഈ രാശിമാറ്റത്തിന്റെ പ്രത്യേകതകളും ഫലങ്ങളും അറിയാം.

വേദജ്യോതിഷത്തില്‍ രാഹുകേതുക്കള്‍
രാഹുകേതുക്കളെ കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകള്‍ക്കിടയില്‍ ഉണ്ട്. ദുരിതം നല്കുന്ന ഗ്രഹങ്ങള്‍ എന്നും കഷ്ടകാലത്തിന്റെ ഗ്രഹങ്ങള്‍ എന്നുമെല്ലാം ഇവയെ വിളിക്കാറുണ്ട്. പക്ഷേ രാഹുകേതുക്കള്‍ മറ്റ് ഗ്രഹങ്ങളെ പോലെ തന്നെ ശുഭാശുഫലങ്ങള് നല്കുന്ന ഗ്രഹങ്ങളാണ്. അതേസമയം മറ്റ് ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി എപ്പോഴും പിന്നിലേക്കാണ് സഞ്ചരിക്കുന്നത്. ഒന്നരവര്‍ഷമാണ് രാഹുകേതുക്കളുടെ രാശിമാറ്റ കാലയളവ്. 2025 മെയില്‍ നടക്കാന്‍ പോകുന്ന രാഹുകേതുക്കളുടെ രാശിമാറ്റം കൊണ്ട് ഏറ്റവുമധികം നേട്ടങ്ങള്‍ കൈവരാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
നിലവില്‍ രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും ആണ് സ്ഥിതി ചെയ്യുന്നത്. 2025-ല്‍ നടക്കാന്‍ പോകുന്ന രാശിമാറ്റത്തിലൂടെ രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കുമാണ് സഞ്ചരിക്കുന്നത്. ഈ രാശിമാറ്റത്തിലൂടെ നേട്ടങ്ങള്‍ വന്നെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)
മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം ഭാവത്തിലേക്കാണ് രാഹു രാശിമാറ്റം നടത്തുന്നത്. കേതു ആറില്‍ നിന്ന് അഞ്ചിലേക്കും. പൊതുവെ ശുഭകരമായ രാശിമാറ്റമാണിത്. മെയ് മാസത്തിന് ശേഷം മറ്റ് ഗ്രഹങ്ങള്‍ കൊണ്ട് ഉണ്ടാകാന്‍ പോകുന്ന ദോഷഫലങ്ങളെ ശമിപ്പിക്കുന്ന ഒരു ഗ്രഹമാറ്റമാണിത്. അനുകൂലഭാവത്തില്‍ വന്നാല്‍ ഗുണാനുഭവങ്ങള്‍ വാരിക്കോരി നല്കുന്ന ഗ്രഹമാണ് രാഹു. പതിനൊന്നാം ഭാവം വളരെ അനുകൂലമായി നില്ക്കുന്ന ഭാവമാണ്. ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. പ്രതീക്ഷിക്കാത്ത ധനവരവ് ഉണ്ടാകും. ഏറെക്കാലമായി ചെയ്യണമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനും ലക്ഷ്യങ്ങള്‍ നേടാനും ഉതകുന്ന സമയമാണ്. ഈ കാലയളവില്‍ ആത്മീയ ചിന്തകളും ദൈവഭക്തിയും വര്‍ധിക്കും. ഇതിലൂടെ മനസുഖവും സന്തോഷവും കുടുംബത്തില്‍ ഐശ്വര്യവും വന്നെത്തും. കര്‍മ്മരംഗത്ത് അപ്രതീക്ഷിത നേട്ടങ്ങള്‍ തേടിയെത്തുന്ന കാലയളവാണ്.
മിഥുനം (മകീര്യം അവസാന രണ്ടുപാദം, തിരുവാതിര, പുണര്‍തം അവസാന രണ്ടുപാദം)
മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് രാഹു വന്നെത്തുന്നത്. കേതു മൂന്നാം ഭാവത്തിലേക്കും. രാഹുകേതുക്കളാല്‍ വരുംവര്‍ഷം ഏറ്റവുമധികം ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നത് മിഥുനം രാശിക്കാണ്. വിചാരിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാിന് ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. അതില്‍ നിന്നും അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. ശനിദോഷം കൊണ്ട് ബുദ്ധിമുട്ടുന്ന മിഥുനം രാശിക്കാര്‍ക്ക് രാഹുകേതുക്കളുടെ രാശിമാറ്റത്തിലൂടെ അടുത്ത വര്‍ഷം മെയ്മാസത്തോടെ അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. വീട്, വാഹനം, സ്ഥലം എന്നിവയെല്ലാം വാങ്ങാന്‍ വളരെ അനുകൂലമായ സമയമാണ് വരാന്‍ പോകുന്നത്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ സാധിക്കും.
വൃശ്ചികം (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിയുടെ നാലാംഭാവത്തിലേക്കാണ് രാഹു വന്നെത്തുന്നത്. കുടുംബം, സുഖം, മാതൃത്വം എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് നാല്. നാലാം ഭാവത്തിലേക്ക് രാഹു വന്നെത്തുന്നതിലൂടെ ഏറെ ഗുണാനുഭവങ്ങള്‍ വൃശ്ചികം രാശിക്കുണ്ടാകും. പൂര്‍വ്വിക സ്വത്ത് അനുഭവിക്കാനുള്ള യോഗം, വീട്, വാഹനം, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ കഴിയുക എന്നിവയെല്ലാം സാധ്യമാകും. തൊഴില്‍സംബന്ധമായി ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. കര്‍മ്മരംഗത്തെ തടസ്സങ്ങള്‍ മാറാനും പുരോഗതി നേടാനും സാധിക്കും.
മകരം രാശി നക്ഷത്രങ്ങള്‍ (ഉത്രാടം ആവസാന മൂന്ന്പാദം, തിരുവോണം, അവിട്ടം അവസാന രണ്ട് പാദം)
മകരം രാശിയുടെ രണ്ടാം ഭവത്തിലേക്കാണ് രാഹു വന്നെത്തുന്നത്. ധനം, വിദ്യ, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണ് മകരം. ഈ കാലയളവില്‍ ധാരാളം ധനവും സമ്പത്ത് അപ്രതീക്ഷിതമായി വന്നുചേരും. വരുമാന സ്രോതസ്സുകള്‍ ധാരാളം ഉണ്ടാകുകയും പലവഴികളിലൂടെ പണം വന്നുചേരുകയും ചെയ്യും. ഇവര്‍ക്ക് സമൂഹത്തില്‍ നിന്നും അംഗീകാരവും പദവിയും വന്നുചേരും. മറ്റുള്ളവര്‍ ഇവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. വിദേശയാത്രാമോഹങ്ങള് സാധ്യമാകും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോഹം സഫലമാകും. ഏതുജോലിയിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറ്റ വും നല്ല സമയമാണ്.
മീനം (പൂരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനം രാശി ഏഴരശനിയിലൂടെ കടന്നുപോകുന്ന ഒരു സമയമാണിത്. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് രാഹു വന്നെത്തുന്നത്. ഈ രാശിമാറ്റത്തിലൂടെ മീനം രാശിക്കാര്‍ക്ക് ദുരിതങ്ങളില്‍ നിന്ന് മോചനവും ആശ്വാസവും ലഭിക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷ അവസരങ്ങള്‍ ഉണ്ടാകുക, സമാധാനവും മനശാന്തിയും വര്‍ധിക്കുക എന്നിവയെല്ലാം ഈ സമയം മീനം രാശിക്കാര്‍ക്ക് ലഭിക്കുന്ന ഗുണാനുഭവങ്ങളാണ്. ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് മോചനവും ആശ്വാസവും ലഭിക്കും. വിദേശയാത്രാ മോഹങ്ങള്‍ പൂവണിയും. മാധ്യമരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവ് ഗുണകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications