Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹു- കേതു അനുഗ്രഹം ഈ രാശികള്‍ക്ക്; ആഗ്രഹിച്ച സുഖസൗകര്യങ്ങള്‍ ലഭിക്കാനും അനുഭവിക്കാനും യോഗം
2025-ല്‍ രാഹു കേതു ഗ്രഹങ്ങളില്‍ ഉണ്ടാകുന്ന രാശിമാറ്റം നിരവധി ഗുണങ്ങളാണ് ചില രാശിക്കാര്‍ക്ക് നല്കാന് പോകുന്നത്. ഇരു ഗ്രഹങ്ങളും 18 മാസം കൂടുമ്പോള്‍ മാത്രമാണ് രാശിമാറുന്നത്. അതിനാല്‍ തന്നെ ഈ രാശികളില് ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. 12 രാശികളെയും പലവിധത്തിലാണ് ഈ രാശിമാറ്റം ബാധിക്കാന്‍ പോകുന്നത്. 2025 മെയ് മാസത്തിലാണ് ഇരുഗ്രഹങ്ങളും രാശിമാറാന്‍ പോകുന്നത്. അതിനാല്‍ തന്നെ, മെയ്മാസം മുതല്‍ തലമാറാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ചിലര്‍ക്ക് രാഹുവും കേതുവും ദോഷങ്ങള്‍ നല്‍കുമെങ്കിലും, ചില രാശിക്കാര്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാം എന്ന് നോക്കാം.

മേടം
മെയ് 18 ന് രാഹുവും കേതും ഒരുമിച്ച് രാശിമാറുന്നതിനാല്, മേടം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. മേടം രാശിക്കാര്‍ക്ക് ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. നിലവില്‍ അനുഭവിക്കുന്ന പല അസുഖങ്ങളും ഭേദപ്പെടുന്നതായിരിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. കച്ചവടക്കാര്‍ കുറച്ച് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ആഗ്രഹിച്ച രീതിയില്‍ ചിലപ്പോള്‍ കച്ചവടം നടക്കാതിരിക്കാനും സാധ്യത ഉണ്ട്. അതിനാല്‍, ശ്രദ്ധിച്ച് മാത്രം പുതിയ ഉല്പന്നങ്ങള് വാങ്ങുക. ദാമ്പത്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പലതും ഉണ്ടാകുന്നതായിരിക്കും. ബിസിനസ്സില്‍ നിന്നും ലാഭം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ചില കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ചില തടസ്സങ്ങള്‍ ഈ രാശിക്കാര്‍ നേരിടുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വസ്തുവാങ്ങാന്‍ അനുയോജ്യമായ സമയമാണ് നിലവില്‍ ഉള്ളത്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നതിനാല്‍ തന്നെ നിരവധി സാധനങ്ങള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ചരീതിയില്‍ ഒരു കരിയര്‍ വളര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. ജോലിയില്‍ മികവ് കാണിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദമ്പതികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്. പങ്കാളികള്‍ ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സ്കോളര്‍ഷിപ്പ് ലഭിക്കാനും സാധ്യത കൂടുതല്‍. സ്ഥല കച്ചവടക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കയ്യില്‍ പണം വന്നെത്തുന്നതായിരിക്കും. എന്നാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ ധന നഷ്ടം സംഭവിക്കാനുള്ള സാധ്യതയും വളരെയധികമാണ്. അതിനാല്‍, ശ്രദ്ധിച്ച് പണം ചിലവഴിക്കാന്‍ ശ്രമിക്കുക. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തുന്നതും നല്ലതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ വിജയിക്കുന്നതായിരിക്കും. പല കാര്യങ്ങളും മനോഹരമായി ചെയ്തെടുക്കാന്‍ ഈ രാസിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥല കച്ചവടത്തിലൂടെ ലാഭം കയ്യില്‍ വന്ന് ചേരുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. ഒട്ടനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
