Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
രാഹു കേതു നക്ഷത്രമാറ്റം: കൃത്യം മാര്‍ച്ച് 16 മുതല്‍ നിര്‍ണായകം 3 രാശിക്ക്, നിസ്സാരമല്ല കാര്യങ്ങള്‍
Rahu Ketu Gochar 2025: വേദ ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും രാശികളെ കൃത്യസമയത്ത് മാറ്റി മറിയ്ക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതും അതുപോലെ തന്നെ ദു:ഖങ്ങള്‍ നല്‍കുന്നതും ആയിരിക്കും. എന്നാല്‍ മനുഷ്യ ജീവിതത്തില്‍ സുഖവും ദു:ഖവും സാധാരണമാണ്. പക്ഷേ ചില അവസരങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് രാഹുകേതു നക്ഷത്രമാറ്റം. ഈ വര്‍ഷം മാര്‍ച്ച് 14-നാണ് ഹോളി. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാല്‍ മാര്‍ച്ച് 16-ന് രാഹുവും കേതുവും അതിന്റെ നക്ഷത്രരാശികള്‍ മാറുന്നു.
മാര്‍ച്ച് 16-ന് വൈകുന്നേരം രാഹു പൂരുരുട്ടാതി നക്ഷത്രത്തിലും കേതു ഉത്രം നക്ഷത്രത്തിലേക്കും മാറുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. 12 രാശിക്കാരില്‍ 3 നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ധനനഷ്ടത്തിനും മാനഹാനിക്കും ഉള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നതിനും സാധ്യതയുണ്ട്. ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഈ സമയം നേരിടേണ്ടി വരുന്നത്. കൃത്യം മാര്‍ച്ച് 16-ന് ശേഷം ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. മാത്രമല്ല ജോലിയിലും ബിസിനസിലും പല വിധത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാവുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളാണ് നിങ്ങളെ വിടാതെ പിന്തുടുന്നത്. അത് മാത്രമല്ല ഈ സമയം അമിത ദേഷ്യം നിങ്ങള്‍ക്കുണ്ടാവുന്നു. അത് തന്നെയാണ് പല പ്രശ്നങ്ങളുടേയും തുടക്കം എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ നിന്ന് മാറാം എന്ന ചിന്ത ഉണ്ടെങ്കില്‍ അതിനെ ഉപേക്ഷിക്കുകയാണ് വേണ്ടത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. കൂടാതെ ഒരിക്കലും പുതിയ ജോലിക്ക് അനുകൂലമായ സമയമായിരിക്കില്ല എന്നതും തിരിച്ചറിയണം. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ അലട്ടുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാവും.
കന്നി രാശി
രാഹു, കേതു നക്ഷത്രങ്ങളുടെ മാറ്റം കന്നി രാശിക്കാരെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. ജോലി സ്ഥലത്ത് പ്രതിസന്ധികള്‍ ഒന്നൊഴിയാതെ നേരിടേണ്ടി വരും. അത് മാത്രമല്ല ജോലിയുള്ള സമയം നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും നേരിടേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. സ്ഥാനക്കയറ്റമോ ശമ്പള വര്‍ദ്ധനവോ ജോലിയില്‍ ലഭിക്കുകയില്ല. സാമ്പത്തിക സ്ഥിതി പലപ്പോഴും കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളെ നിങ്ങളിലേക്ക് എത്തിക്കും.
മീനം രാശി
രാഹുവിന്റെയും കേതുവിന്റെയും നക്ഷത്രമാറ്റം പലപ്പോഴും മീനം രാശിയില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കൂടാതെ ദോഷകരമായ പല സാഹചര്യങ്ങളും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. പണം കടം കൊടുക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. കാരണം അത് തിരിച്ച് കിട്ടും എന്നതിന് യാതൊരു ഉറപ്പും ഇല്ല. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ജോലിയും ബിസിനസും എല്ലാം കൂടുതല്‍ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. അപകടസാധ്യത ഉള്ളതിനാല്‍ വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications