Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാര്‍ച്ച് 14 നിര്‍ണായകം: ജ്യോതിഷപ്പലകയില് രാഹു, കേതു, ശനിമാറ്റങ്ങള് 3 രാശിയുടെ അടിത്തറ ഇളക്കും
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളുടെ മാറ്റവും ഓരോ നിയോഗമാണ്. അത് സംഭവിച്ചേ മതിയാവൂ. നല്ല ഫലങ്ങളും മോശം ഫലങ്ങളും ഇതില്‍ നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ രാഹു, കേതു, ശനി എന്നിവക്കുള്ള പ്രാധാന്യത്തെക്കുറിച്ച് നമുക്കറിയാം. പലപ്പോഴും ഇവ ദോഷഫലങ്ങള്‍ നല്കുന്നതിനാല് വളരെയധികം ശ്രദ്ധയോടെ വേണം ഈ സമയത്തെ കൈകാര്യം ചെയ്യുന്നതിന്. ഈ മൂന്ന് ഗ്രഹങ്ങളും അവയുടെ രാശികള്‍ പ്രത്യേക ഇടവേളകളില്‍ കൃത്യമായി മാറ്റുന്നു. പൊതുവേ രാഹുവിനേയും കേതുവിനേയും നിഴല്‍ ഗ്രഹങ്ങള്‍ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അവയുണ്ടാക്കുന്ന ദോഷഫലങ്ങളും അപ്രകാരം തന്നെയായിരിക്കും.
മാര്‍ച്ച് 29-നാണ് മഹാശനി മാറ്റം സംഭവിക്കുന്നത്. കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക്ക ശനി മാറുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും ഓരോ രാശിക്കാരിലും സംഭവിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടേയും മാറ്റം മാര്‍ച്ച് 14 മുതല്‍ ചില രാശിക്കാരില്‍ അതികഠിനമായ ദോഷങ്ങള്‍ നല്കുന്നു. ഈ വര്‍ഷത്തെ ഹോളിക്ക് ശേഷമാണ് ഇത്തരം ഗ്രഹമാറ്റങ്ങള്‍ നടക്കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് സമാധാനം കളയുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ രാശിമാറ്റം വളരെയധികം ദുഷ്കരമായ ഒരു സമയമാണ് നല്‍കുന്നത്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അവരുടെ ബന്ധം വരെ ഇല്ലാതാവുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. മാത്രമല്ല നിരാശ പല കാര്യങ്ങളിലും നിങ്ങള്‍ക്കുണ്ടാവും. അതിന്റെ ഫലമായി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കുകയില്ല. ആരോഗ്യ പ്രശ്നങ്ങളും നിരവധി നിങ്ങളെ ബാധിക്കും. അനാരോഗ്യപരമായ പല കാര്യങ്ങളും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. തടസ്സങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും നിങ്ങള്‍ പകച്ച് നില്ക്കുന്ന അവസ്ഥയുണ്ടാവും. നിങ്ങളുടെ ജോലി പോലും കൈയ്യില്‍ നിന്ന് പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇനി ഒരു തിരിച്ച് വരവ് നിങ്ങള്‍ക്കില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ജോലിയും വരുമാനവും എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് ഉണ്ടാവുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങളുടെ ചലനങ്ങളിലെ മാറ്റം ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും കരിയറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യേണ്ടത് എന്ന തീരുമാനം എടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനു രാശിയില്‍ ജനിച്ചവര്‍ക്ക് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ഏതെങ്കിലും സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ നിങ്ങള്‍ നട്ടം തിരിയുന്ന അവസ്ഥയുണ്ടാവും. ഇത് സന്തോഷവും സമാധാനവും എല്ലാം ഇല്ലാതാക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്കും പ്രതികൂലമായ പല ഫലങ്ങളുമാണ് ഈ ഗ്രഹമാറ്റം വഴി സംഭവിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ സാമ്പത്തിക അടിത്തറ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല കുംഭം രാശിക്കാര്‍ക്ക് ഇതുവരെ ജീവിതത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമായ ദുരിതം അനുഭവിക്കേണ്ടി വരുന്നു. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗുരുതരമായ ആരോഗ്യാവസ്ഥകള്‍ നേരിടേണ്ടി വരും. കൂടാതെ ജോലിയിലെ ചെറിയ അശ്രദ്ധ ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവാം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അത് നിങ്ങളില്‍ സമ്മര്‍ദ്ദവും പ്രതിസന്ധികളും നിറയ്ക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു.. അത് മാത്രമല്ല എന്തെങ്കിലും കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധയും ആലോചനയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
