Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ഒറ്റരാത്രി കൊണ്ട് സമ്പത്തും ഐശ്വര്യവും വാരിച്ചൊരിയുന്ന ഗ്രഹം, പക്ഷേ തോളില്‍ മാറാപ്പ് നല്‍കാനും മടിക്കില്ല
വേദ ജ്യോതിഷത്തില്‍ നിഗൂഢത നിറഞ്ഞതും ആളുകളുടെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതുമായ ഗ്രഹമാണ് രാഹു. കണ്ണടച്ച് തുറക്കുമ്പോഴേക്കും ഒരുവന്റെ ജീവിതം മാറ്റിമറിക്കാന്‍ ശേഷിയുള്ള ഗ്രഹമെന്നാണ് രാഹു അറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ഗ്രഹമല്ല രാഹു. നിഴല്ഗ്രഹമെന്നാണ് രാുഹുവിനെ വിളിക്കുന്നത്. പക്ഷേ ജ്യോതിഷം രാഹുവിനെ ഒരു ഗ്രഹമായി കണക്കാക്കുന്നു. അസാധാരണമായ ഊര്‍ജ്ജം, പ്രവചനാതീതമായ സ്വഭാവം എന്നിവയെല്ലാം രാഹുവിന്റെ പ്രത്യേകതകളാണ്. ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശേഷിയുള്ള, ഒറ്റരാത്രി കൊണ്ട് ഒരുവനെ സമ്പന്നനാക്കാന്‍ കഴിവുള്ള ഗ്രഹവും രാഹുവാണ്.

രാഹുവിന്റെ സ്വാധീനം
മായ, ആഗ്രഹം, ഭൗതികമായ വിജയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് രാഹു. അതിരുകള്‍ നീട്ടാനും പതിവുകള്‍ ഭേദിക്കാനും പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് വഴി തെളിക്കാനും രാഹു ഒരു കാരണമാകുന്നു. രാഹുവിന്റെ സ്വാധീനത്തിലുള്ള ആളുകള്‍ക്ക് ഭയമുണ്ടാകുകയില്ല. മറ്റുള്ളവര്‍ ഭയക്കുന്ന ഏതൊരു റിസ്കുകളും ഇവര്‍ ധൈര്യപൂര്‍വ്വം എടുക്കും. അതുകൊണ്ടാണ് രാഹുവിന്റെ സ്വാധീനമുണ്ടെങ്കില്‍ ചിലപ്പോള്‍ ഒറ്റരാത്രി കൊണ്ട് പണക്കാരാകും എന്നുപറയുന്നത്.
മറ്റ് ഗ്രഹങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ക്കും കഠിനാധ്വാനത്തിനും പതുക്കെയാണ് ഫലം തരുന്നതെങ്കില്‍ രാഹു നമ്മുടെ പ്രതീക്ഷകളെ കവച്ചുവെക്കും. കരിയറിലെ അപ്രതീക്ഷിത നേട്ടം, ഓഹരിനിക്ഷേപങ്ങളിലെ ലാഭം, പ്രതീക്ഷിക്കാത്ത സ്വത്ത് ലഭിക്കല്‍ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് രാഹു ജീവിതത്തില്‍ കൊണ്ടുവരിക.
പക്ഷേ രാഹു നല്കുന്ന സൗഭാഗ്യത്തില്‍ മതിമറക്കരുത്. അപ്രതീക്ഷിതമായി വരുന്ന സൗഭാഗ്യം അതിവേഗം മറഞ്ഞുപോയെന്നുവരാം. രാഹുവിന്റെ ഊര്‍ജ്ജം ചിലപ്പോള്‍ ക്ഷണികമാകാറുണ്ട്. ഒറ്റരാത്രി കൊണ്ട് സൗഭാഗ്യം നല്‍കുന്നത് പോലെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും രാഹുവിന് കഴിയും. ഭൗതികമായ സമ്പത്തിനെ കുറിച്ചും ജീവിതത്തില്‍ ബാലന്‍സ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രാഹു പല പാഠങ്ങളും പഠിപ്പിച്ചെന്ന് വരാം. ഒരുവനെ സമ്പന്നനാക്കാനും അധികാരവും പണം പ്രശസ്തിയും കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണോ എന്ന് പരീക്ഷിക്കാനും രാഹുവിനാകും.
രാഹുവിന്റെ അനുഗ്രഹം എങ്ങനെ നേടാം
വിജയത്തിലേക്കുള്ള കുറുക്കുവഴികള്‍ കണ്ടെത്തുകയല്ല രാഹുവിന്റെ അനുഗ്രഹം ലഭിക്കാനുള്ള വഴി. നല്ല അവസരങ്ങള്‍ വരുമ്പോള്‍ അവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. റിസ്കുകള്‍ കണക്കുകൂട്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക്, റിസ്കുകള്‍ എടുക്കുന്നവര്‍ക്ക്, മാറ്റങ്ങളോട് പൊരുത്തപ്പെടുന്നവര്‍ക്ക് രാഹുവിന്റെ അനുഗ്രഹം ലഭിക്കും. പക്ഷേ രാഹു നല്കുന്ന അനുഗ്രഹം ഇരുതലമൂര്‍ച്ചയുള്ള ആയുധം പോലെയാണ്. രാഹുവിന്റെ അനുഗ്രഹം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് എളിമയോടെയും താഴ്മയോടെയും നിലകൊള്ളണം. ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന സമ്പത്തും ഐശ്വര്യവും വിവേകത്തോടെ കൈകാര്യം ചെയ്യണം. അല്ലാതെ വന്നാല്‍ രാഹു പിണങ്ങിയെന്നുവരാം.
ഒറ്റരാത്രി കൊണ്ട് ഒരാളെ സമ്പന്നനാക്കുന്ന ഗ്രഹമാണ് രാഹു. പക്ഷേ സമ്പത്ത് ഏതുനിമിഷവും ഇല്ലാതാകാം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രഹം കൂടിയാണത്. രാഹുവിന്റെ സ്വാധീനം ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുക, ആസ്വദിക്കുക എന്നാല്‍ ഒരിക്കലും അതില്‍ മതിമറക്കാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
