Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
രാഹു ചതയത്തില്‍: നവംബര്‍ 23 കുറിച്ച് വെയ്ക്കാം ഈ രാശിക്കാര്‍ക്ക്, കടുകിട മാറാതെ ഭാഗ്യം ചൊരിയും
രാഹുവിനെ പൊതുവേ ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും രാഹു ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സമയവും ഉണ്ട്. 2025- നവംബര്‍ മാസത്തിലാണ് രാഹു അതിന്റെ നക്ഷത്രമാറ്റം നടത്തുന്നത്. ചതയം നക്ഷത്രത്തിലേക്കാണ് രാഹു മാറുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നതിന് രാഹുവിന് സാധിക്കുന്നു. ഈ രാഹു സംക്രമണം പലപ്പോഴും ആറ് രാശിക്കാരിലാണ് കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.
ജ്യോതിഷ പ്രകാരം രാഹുവിനെ മായാവി ഗ്രഹം എന്നാണ് പറയുന്നത്. രാഹു ചതയം നക്ഷത്രത്തില്‍ അധിപനാണ് എന്നതാണ് മറ്റൊരു കാര്യം. പത്ത് വര്‍ഷത്തിന് ശേഷമാണ് രാഹു അതിന്റെ സ്വന്തം നക്ഷത്രത്തിലേക്ക് മാറുന്നത്. നവംബര്‍ 23-നാണ് ചതയം നക്ഷത്രത്തിലേക്ക് രാഹു മാറുന്നത്. രാഹുവിന്റെ ഈ സംക്രമണം ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണം വളരെയധികം ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവരില്‍ പതിനൊന്നാം ഭാവത്തിലാണ് രാഹുവിന്റെ സഞ്ചാരം നടക്കുന്നത്. ഇത് അപ്രതീക്ഷിതമായതും നല്ലതുമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. വരുമാനം ഇരട്ടിയാവുന്നു, ഗണ്യമായ മാറ്റങ്ങളാണ് ഈ സമയം നിങ്ങളെ കാത്തിരിക്കുന്നത്. പണം തിരികെ ലഭിക്കുന്നതിന് യോഗം കാണുന്നു. മാനസികമായി അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം ജീവിതത്തില്‍ എല്ലാ മേഖലകളിലും നേട്ടം കൊണ്ട് വരുന്നു. ശുഭകരമായ ഫലങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കഠിനാധ്വാനത്തിന്റെഫലം തേടി എത്തുന്നു. രാഹുവിന്റെ നക്ഷത്രമാറ്റം നിങ്ങളെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആശങ്കകള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ മാറ്റം പല വിധത്തിലാണ് നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. അത് മാത്രമല്ല പ്രമോഷന് ജോലിയില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. രാഹുവിന്റെ ശുഭസ്വാധീനം നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. കൂടാതെ അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സുണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ആറാംഭാവത്തിലാണ് രാഹുവിന്റെ നക്ഷത്രമാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൊണ്ട് വരുന്നു. കൂടാതെ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കുന്നു. നിക്ഷേപങ്ങളില്‍ വലിയ ലാഭം തേടി എത്തുന്നു. പൂര്‍ത്തിയാക്കാത്ത പല കാര്യങ്ങളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാം വിജയത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് രാഹുവിന്റെ മാറ്റം സംഭവിക്കുന്നത്. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. വിവിധ മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ധൈര്യം വര്ദ്ധിക്കുകുയം ജീവിതത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. വിജയം നിങ്ങളെ പല വിധത്തിലാണ് മാറ്റി മറിയ്ക്കുന്നത്. ചതയം നക്ഷത്രത്തിലൂടെയുള്ള രാഹുവിന്റെ സഞ്ചാരം ആഗ്രഹപൂര്‍ത്തീകരണത്തിന് കൂടി കാരണമാകുന്നു എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതം മികച്ചതാക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും ഈ നക്ഷത്രമാറ്റം കാരണമാവുന്നു.



Click it and Unblock the Notifications